സുഗതകുമാരിയുടെ വീടായ വരദ വിറ്റതിൽ വിശദീകരണവുമായി മകൾ ലക്ഷ്മി ദേവി രംഗത്ത്. ആ വീട് സ്മാരകമാക്കാനോ താമസിക്കാനോ അനുയോജ്യമല്ല, വീട് വിൽക്കാനല്ലാതെ മറ്റൊന്നിനും സാധിക്കില്ല എന്നും മകൾ വ്യക്തമാക്കി. വരദയെന്ന വീട് സ്മാരകമാക്കാം എന്നാവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഇത്രയും നാൾ തന്നെ സമീപിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാരിനോട് വീട് സ്മാരകമാക്കണം എന്ന് ആവശ്യപ്പെട്ടില്ല. വീട് സ്മാരകമാക്കണം എന്ന് ഉണ്ടെങ്കിൽ അതിന് തറവാട്ട് വീടായ അഭയ തെരഞ്ഞെടുക്കാമെന്നും അവർ കൂട്ടിച്ചേർത്തു.തിരുവനന്തപുരം നന്ദാവനത്ത് സുഗതകുമാരി വർഷങ്ങളായി ജീവിച്ച വീടാണ് വരദ. വഴി ഇല്ലാത്തതിനാൽ സുഗതകുമാരിയുടെ മരണശേവശം ആ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന്, ആ വീട് വിൽക്കാനുള്ള മകളുടെ തീരുമാനമാണ് വിവാദത്തിന് തുടക്കം കുറിച്ചത്. വരദയിൽ പ്രവേശിക്കുവാൻ ഉള്ള വഴി അടച്ചതിനാലാണ് ഈ വീട് സ്മാരകമാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാതിരുന്നത് എന്നും അവർ വ്യക്തമാക്കി. ഇനി വീട് സ്മാരകമാക്കണമെങ്കിൽ അപ്പൂപ്പൻ ബോധേശ്വരനും അമ്മൂമ്മ കാർത്ത്യായനി അമ്മയും ചേർന്ന് നിർമിച്ച അഭയയെ പരിഗണിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
സുഗതകുമാരിയുടെ വീടായ വരദ വിറ്റതിൽ വിശദീകരണവുമായി മകൾ ലക്ഷ്മി ദേവി രംഗത്ത്
