30,000 ലക്ഷം രൂപ വിലമതിക്കുന്ന രത്നം വില്പനയ്ക്ക്. എറ്റേണല്‍ പിങ്ക് എന്ന് വിളിക്കുന്ന അപൂര്‍വ റോസി-പര്‍പ്പിള്‍ ഡയമണ്ട് ആണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന മാഗ്നിഫിസന്റ് ജ്വല്ലുകളുടെ വില്‍പ്പനയിലാണ് സോത്തെബിസ് ഈ അപൂര്‍വരത്നം ലേലം ചെയ്യുന്നത്. ജൂണിലാണ് ലേലം. പത്തര കാരറ്റ്ുള്ള ഡയമണ്ടാണിത്. ഇതുവരെ ലേലത്തില്‍ വെച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള പര്‍പ്പിള്‍-പിങ്ക് വജ്രം. ലോകത്തിലെ തന്നെ അപൂര്‍വ്വമായ രത്നങ്ങളിലൊന്ന്. ബോട്സ്വാനയില് നിന്നു ഖനനം ചെയ്തെടുത്ത വജ്രമാണിത്. ലോകത്ത് വളരെ അപൂര്‍വ്വമായതും ഏറ്റവും ഡിമാന്‍ഡുള്ളതുമായ വജ്രമാണ് പിങ്ക് ഇനങ്ങള്‍. ഏറ്റവും വില ലഭിച്ച വജ്രലേലം 2017 -ല്‍ ഹോങ്കോങ്ങിലാണു നടന്നത്. അന്ന് 712 ലക്ഷം ഡോളറിനാണ് സിടിഎഫ് പിങ്ക് സ്റ്റാര്‍ രത്നം വിറ്റത്. ഒരു കാരറ്റിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ ലേലം കഴിഞ്ഞ വര്‍ഷം 577 ലക്ഷം ഡോളറിന് വിറ്റ വില്യംസണ് പിങ്ക് സ്റ്റാര്‍ ഡയമണ്ട് ആയിരുന്നു. ഹോങ്കോങ്ങില്‍ നടന്ന ഈ ലേലം ഒരു കാരറ്റിന് ഏറ്റവും ഉയര്‍ന്ന വിലയായ 520 ലക്ഷം ഡോളര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
ഏറ്റവും വിലയുള്ള പിങ്ക് വജ്രം ലേലത്തിന്
