Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖിന് സഹായി ഉണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിച്ചത് സഹായിയാണെന്നാണ് നിഗമനം. ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഷാറൂഖ് അവിടെ ഇറങ്ങാതെ തൊട്ടപ്പുറത്തെ കംപാര്‍ട്ടുമെന്റിലേക്കു മാറി. തിക്കും തിരക്കിനും ഇടയിലാണ് കൈയിലുണ്ടായിരുന്ന ബാഗ് പുറത്തേക്കു വീണുപോയത്. കണ്ണൂരില്‍ ഇറങ്ങിയ ഷാറൂഖിന് അവിടെനിന്നു രക്ഷപ്പെടാനും സഹായം ലഭിച്ചെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നാണ് ഷാറൂഖ് പറയുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി സംഘടിപ്പിച്ച സ്‌നേഹയാത്ര വന്‍ വിജയമെന്നു ബിജെപി. ബിജെപിയിലേക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്ത് കൊവിഡ് വർധിക്കുന്നു

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെങ്കിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് കണക്ക്. ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടി.കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിലെത്തി.കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാനങ്ങളോട് പരിശോധനയുടെ എണ്ണം കൂട്ടാൻ നിർദ്ദേശിച്ചിരുന്നു. യോഗത്തിലെ തീരുമാന പ്രകാരം ഇന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് അവലോകനം തുടരുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രിമാരുടെ ജില്ലാ അദാലത്തിൽ അക്ഷയ വഴി പരാതി നൽകാൻ ചാർജ്

മന്ത്രിമാരുടെ ജില്ലാ അദാലത്തിൽ അക്ഷയ വഴി പരാതി നൽകാൻ ചാർജ്.അക്ഷയ കേന്ദ്രം വഴിയുള്ള പരാതിക്ക് സർവീസ് ചാർജ് 20 രൂപയും, പരാതി സ്കാൻ ചെയ്യാൻ പേജിന് 3 രൂപയും ,പ്രിന്റ് ചെയ്യാൻ പേജിന് 3 രൂപയുമാണ് അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്നത്. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. മന്ത്രിമാർ നേരിട്ട് തന്നെ പങ്കെടുക്കുന്ന അദാലത്തുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നതിനായി അപേക്ഷ അക്ഷയ വഴി കൊടുക്കുന്നതിനാണ് ഫീസീടാക്കുന്നത്.നേരിട്ട് പരാതി നൽകുന്നതിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്കെതിരെ മുഹമ്മദ് റിയാസും,ആർ ബിന്ദുവും

വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്ക് ആളുകൾ വിചാരധാര വായിച്ചാണ് മറുപടി നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് . ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ക്രിസ്ത്യാനികളാണ്. വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ആക്രമണങ്ങൾ നടക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിത്. അക്രമികൾക്കെതിരെ കേസെടുക്കാൻ പോലും പലയിടത്തും പൊലീസ് തയാറാവുന്നില്ലെന്നും റിയാസ് വിമർശിച്ചു. അതോടൊപ്പം മതനിരപേക്ഷതയുടെ പാരമ്പര്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.ഇന്ന് മുസ്ലിം ജനതയ്ക്ക് നേരിടേണ്ടിവരുന്ന തമസ്കരണം നാളെ ക്രിസ്ത്യൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡി2 കോച്ച് കൂടി കത്തിക്കാൻ ആയിരുന്നു ഷാറൂഖ് സെയ്ഫി തീരുമാനിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

ആലപ്പുഴ കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ ഡി1 കോച്ചിൽ തീയിട്ട ശേഷം ഡി2 കോച്ച് കൂടി കത്തിക്കാൻ ആയിരുന്നു ഷാറൂഖ് സെയ്ഫി തീരുമാനിച്ചിരുന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായ ഓടുന്നതിനിടെ ബാഗ് പുറത്തേക്ക് വീണത് തിരിച്ചടിയായി. ഷാറൂഖിനെ ഇന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻഡോളജി, സർജറി വിഭാഗങ്ങളാണ് ഇന്ന് പ്രതിയെ പരിശോധിക്കുക. തുടർന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക.രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതി കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ഷൊർണൂരും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്തു തുടങ്ങും

ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു.രണ്ടുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്തു തുടങ്ങും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപി ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിച്ച സ്നേഹയാത്ര വൻ വിജയമെന്നു ബി ജെ പി വിലയിരുത്തൽ

കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടക്കം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനായി ബിജെപി ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിച്ച സ്നേഹയാത്ര വൻ വിജയമെന്നു വിലയിരുത്തൽ.ക്രൈസ്തവരുടെ ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുന്നതിൽ ബിജെപി ആലോചന നടത്തും.അരമനകളിൽ നിന്നും വിശ്വാസികളുടെ വീടുകളിൽ നിന്നും വലിയ സ്വീകരണം കിട്ടിയത് മാറ്റത്തിന്റെ തെളിവാണെന്നും സ്നേഹ യാത്രയുടെ തുടർച്ചയായി വിഷുദിവസം സമീപ വീടുകളിലെ ക്രൈസ്തവ വിശ്വാസികളെ ബിജെപി നേതാക്കളും പ്രവർത്തകരും വീട്ടിലേക്ക് ക്ഷണിക്കുമെന്നുമാണ് നേതാക്കൾ പറയുന്നത്.ബിജെപി നടപടി കാപട്യം എന്ന് വിശേഷിപ്പിക്കുമ്പോഴും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെട്ടിട നിർമ്മാണ ഫീസ് ഇന്നുമുതൽ കൂടും

കെട്ടിട നിർമ്മാണ ഫീസ് ഇന്നുമുതൽ കൂടും.കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ വരുത്തിയ വർധന ഇന്ന് മുതൽ നിലവിൽ വരും. അപേക്ഷാ ഫീസ് 30 രൂപയിൽ നിന്നു 300 രൂപയാക്കി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000 – 5000 രൂപയും കൂട്ടി. പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 525 രൂപയിൽ നിന്ന് 7500 രൂപയാകും. 250 ചതുരശ്ര […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 10

◾കോഴിക്കോട്ടെ ട്രെയിന്‍ തീവയ്പു കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ട്. അന്തര്‍ സംസ്ഥാനബന്ധമുള്ള കേസ് ഗൗരവമായി അന്വേഷിക്കണമെന്നു ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി. രണ്ടു ദിവസത്തിനകം കേസ് എന്‍ഐഎയ്ക്കു കൈമാറിയേക്കും. ◾ട്രെയിനില്‍നിന്ന് താന്‍ ആരേയും തള്ളി താഴെയിട്ടിട്ടില്ലെന്നു ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫി. മൂന്നു പേര്‍ സ്വയം ചാടിയതിനു താന്‍ ഉത്തരവാദിയല്ലെന്നും പോലീസിനോടു പറഞ്ഞെന്നാണു റിപ്പോര്‍ട്ട്. ഷാറൂഖ് അവസാനം വിളിച്ച ഫോണ്‍ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്ന് പോലീസ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് വി ഡി സതീശൻ

ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ക്രൈസ്തവ ദേവാലയങ്ങൾ രാജ്യത്ത് സംഘപരിവാറിനാൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപി മന്ത്രി ക്രൈസ്തവരെ ഓടിച്ചിട്ട്‌ തല്ലണമെന്നാണ് മുമ്പ് പറഞ്ഞത്. സംഘപരിവാർ അക്രമത്തിനെതിരെ വിവിധ ക്രിസ്ത്യൻ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ട് ലക്ഷ്യമിട്ട്  ബിജെപി  നടത്തുന്ന തന്ത്രങ്ങളിൽ ക്രൈസ്തവർ വീഴില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.