വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. അതത് രാജ്യത്തെ കറന്‍സിയുടെ മൂല്യം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഫെബ്രുവരിയില്‍ 52 ടണ്ണും ജനുവരിയില്‍ 74 ടണ്ണുമാണ് ബാങ്കുകള്‍ വാങ്ങിയതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. റഷ്യയുടെ സ്വര്‍ണ ശേഖരം ഫെബ്രുവരിയില്‍ 2,330 ടണ്ണായി. 2022 ജനുവരിയേക്കാള്‍ 33 ടണ്‍ വര്‍ധന. മാര്‍ച്ചില്‍ ചൈന 18 ടണ്‍ സ്വര്‍ണം വാങ്ങി, ആകെ കരുതല്‍ ശേഖരം 2,068 ടണ്ണായി. ഇന്ത്യയിലെ റിസര്‍വ് ബാങ്ക് ഫെബ്രുവരിയില്‍ 3 ടണ്‍ സ്വര്‍ണം വാങ്ങി, മൊത്തം […]
ഫാസ്ട്രാക്കിന്റെ പുതിയ സ്മാര്‍ട്ട് വാച്ച് 1,995 രൂപയ്ക്ക്!
പ്രമുഖ വാച്ച് ബ്രാന്‍ഡായ ഫാസ്ട്രാക്ക് അവരുടെ പുതിയ സ്മാര്‍ട്ട് വാച്ചായ ലിമിറ്റ്ലെസ് എഫ്.എസ് 1 ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രത്യേക ലോഞ്ച് വിലയായി പുതിയ ഫാസ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1-ന് 1,995 രൂപക്ക് സ്വന്തമാക്കാം, ഏപ്രില്‍ 11-ന് ആമസോണ്‍ വഴി ലഭ്യമാകും. 500 നിറ്റ്‌സ് ബ്രൈറ്റ്‌നസും 240×296 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനുമുള്ള ചതുരാകൃതിയിലുള്ള 1.95 ഇഞ്ച് ഹൊറൈസണ്‍ കര്‍വ്ഡ് ഡിസ്പ്ലേയാണ് ലിമിറ്റ്ലെസ്സ് എഫ്എസ്1 സ്മാര്‍ട്ട് വാച്ചിന് നല്‍കിയിരിക്കുന്നത്. 150-ലധികം വാച്ച് ഫെയ്സുകളുടെ പിന്തുണയുണ്ട്. മികച്ച പ്രകടനത്തിനായി വാച്ചില്‍ എ.ടി.എസ് ചിപ്സെറ്റ് […]
‘ഖജുരാഹോ ഡ്രീംസ്’ ചിത്രത്തിന്റെ ടീസറെത്തി
അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘ഖജുരാഹോ ഡ്രീംസ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാലു ചെറുപ്പക്കാര്‍. ഒറ്റ മനസ്സുമായി ജീവിക്കുന്ന ഇവര്‍ക്കൊപ്പം ‘ലോല’ എന്ന പെണ്‍കുട്ടിയും കടന്നു വരുന്നു. സ്വാതന്ത്ര്യം അതിന്റെ പാരമ്യതയില്‍ ആഘോഷിക്കുകയും ലിംഗഭേദമില്ലാതെ സൗഹൃദം പങ്കിടുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് ‘ലോല’. മധ്യപ്രദേശിലെ ഖജ്‌രാഹോ എന്ന ഷേത്രത്തിന്റേയും അതിനോട് ചേര്‍ന്നുള്ള ഒരു […]
‘മദനോത്സവം’ സിനിമയിലെ ഗാനം ‘കാണാദൂരത്താണോ’
സുരാജ് വെഞ്ഞാറമൂട് ചിത്രം ‘മദനോത്സവം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സുധീഷ് ഗോപിനാഥാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് തിരക്കഥ. ‘മദനോത്സവം’ എന്ന സിനിമയിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടു. ‘കാണാദൂരത്താണോ’ എന്ന ഒരു ഗാനമാണ് ഏപ്രില്‍ 14ന് വിഷു റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന ‘മദനോത്സവ’ത്തിലേതായി പുറത്തുവിട്ടത്. ‘മദനന്‍’ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയില്‍ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന ‘മദന്റെ’ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ […]
എയ്റോക്സിന്റെ 2023 പതിപ്പ് പുറത്തിറക്കി യമഹ
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എയ്റോക്സിന്റെ 2023 പതിപ്പ് പുറത്തിറക്കി. 1,42,800 രൂപയാണ് സ്‌കൂട്ടറിന്റെ ദില്ലി എക്സ്ഷോറൂം വില. 2023-ല്‍, എയ്‌റോക്‌സിന് സില്‍വറില്‍ ഒരു പുതിയ വര്‍ണ്ണ സ്‌കീം ലഭിക്കുന്നു. ഇതിനുപുറമെ, മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മില്യണ്‍ എന്നിങ്ങനെ മൂന്ന് കളര്‍ സ്‌കീമുകളില്‍ യമഹ എയ്‌റോക്‌സ് വില്‍ക്കുന്നു. 2023 ലെ മറ്റൊരു വലിയ കൂട്ടിച്ചേര്‍ക്കല്‍ സ്‌കൂട്ടറുകളിലെ സെഗ്മെന്റ്-ആദ്യ സവിശേഷതയായ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമാണ്. എന്‍ജിനില്‍ മാറ്റങ്ങളൊന്നുമില്ല. വേരിയബിള്‍ വാല്‍വ് […]
ഡബ്ബറ് മിഠായി
ഭൂതകാല അനുഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തിയതാണ് ആത്മകഥകള്‍. സത്യത്തില്‍ നമ്മുടെ ഗൃഹാതുരത്യം പലപ്പോഴും നമുക്ക് അനുഭവപ്പെടുക നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോഴാണ്. അത് മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യമാണ്. അതിനു സ്വന്തമായ ഒരു ഭാഷയും ഉണ്ടാകണം. സംഘര്‍ഷഭരിതമായ വര്‍ത്തമാനകാലങ്ങളില്‍ സമരത്തില്‍ ഏര്‍പ്പെടാനും അവയെ പ്രതിരോധിക്കാനും ആഖ്യാതാവിന്റെ ഓര്‍മ്മകള്‍ മാറിത്തീരാറുണ്ട്. വിദ്യാസമ്പന്നയും കലകാരിയും എഴുത്തുകാരിയുമൊക്കെയായി അറബി നാട്ടില്‍ ഇരുന്നത് കൊണ്ട് സ്വന്തം ജന്മനാടിനെ മാറോടു ചേര്‍ത്തെഴുതിയ ഗൃഹാതുരത തുളുമ്പുന്ന കൃതിയാണിത്. ‘ഡബ്ബറ് മിഠായി’. സജ്‌ന അബ്ദുള്ള. ഗ്രീന്‍ […]
മത്സ്യങ്ങളിലെ മെര്‍ക്കുറി ഞരമ്പുകളെ ബാധിക്കാം!
ചില മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന മീഥൈല്‍ മെര്‍ക്കുറി എന്ന ന്യൂറോടോക്‌സിന്‍ ഞരമ്പുകളെ ബാധിക്കാമെന്ന് കണ്ടെത്തല്‍. അവ അമിതമായി നമ്മുടെ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ശരീരത്തിന് ഹാനികരമാണ്. പ്രത്യേകിച്ചും ഗര്‍ഭിണികളെയും, മുലയൂട്ടുന്ന അമ്മമാരെയും, കുട്ടികളെയും ദോഷകരമായി ബാധിക്കും. പക്ഷെ എന്നു കരുതി എല്ലായിനം മീനും ദോഷകരമല്ല. വര്‍ദ്ധിച്ചു വരുന്ന ജലമലിനീകരണം മൂലമാണ് ഇപ്പോള്‍ ചില മത്സ്യങ്ങളില്‍ മെര്‍ക്കുറി യുടെ അളവ് കൂടുതലായി കണ്ടുവരുന്നത്. ഇങ്ങനെ കടലിലേക്കും മറ്റും പുറംതള്ളപ്പെടുന്ന മെര്‍ക്കുറി ആല്‍ഗേയും മറ്റു പായലുകളിലെത്തുകയും മത്സ്യങ്ങള്‍ ഇവ ഭക്ഷിക്കുന്നതിലൂടെ മത്സ്യത്തിന്റെ മാംസത്തിലും […]
രാത്രി വാര്‍ത്തകള്‍
ട്രെയിനില്‍നിന്ന് താന്‍ ആരേയും തള്ളി താഴെയിട്ടിട്ടില്ലെന്നു ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫി. മൂന്നു പേര്‍ സ്വയം ചാടിയതിനു താന്‍ ഉത്തരവാദിയല്ലെന്നും പോലീസിനോടു പറഞ്ഞെന്നാണു റിപ്പോര്‍ട്ട്. ഷാറൂഖ് അവസാനം വിളിച്ച ഫോണ്‍ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്ന് പോലീസ്. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു പരിശോധിച്ചുവരികയാണ്. കേസ് എന്‍ഐഎയ്ക്കു കൈമാറാനും ആലോചനയുണ്ട്. കോവിഡ് വ്യാപിക്കുന്നതിനാല്‍ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നു. 60 വയസിനു മുകളിലുള്ളവരും […]
ന്യൂനപക്ഷ ജന വിഭാഗങ്ങളെ കൂടെ നിർത്താനുള്ള സംഘപരിവാർ പ്രവർത്തനം പരിഹാസ്യമെന്ന് സിപിഎം
ന്യൂനപക്ഷ ജന വിഭാഗങ്ങളെ കൂടെ നിർത്താനുള്ള സംഘപരിവാർ പ്രവർത്തനം പരിഹാസ്യമെന്ന് സിപിഎം. ന്യൂനപക്ഷ ജനവിഭാഗം ആന്തരിക ഭീഷണിയെന്നാണ് വിചാരധാര പറയുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഇതിന്‍റെ ഭാഗമാണ്. പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കൾ മതസ്ഥാപനങ്ങളിലും പുരോഹിതൻമാരേയും സന്ദർശിക്കുന്നു. പ്രബുദ്ധ കേരളം ബിജെപിയുടെ നിലപാട് വൈരുദ്ധ്യമെന്ന് തിരിച്ചറിയുമെന്നും അരമന കയറി ഇറങ്ങുന്ന ബിജെപി നേതാക്കളുടെ നടപടി നാടകമാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തി
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തി. വൈകിട്ട് അഞ്ചരയോടെ പള്ളിയിലേക്കെത്തിയ അദ്ദേഹത്തെ വൈദികർ ചേർന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാർത്ഥനയിൽ പങ്കെടുത്തു. ഇരുപത് മിനിറ്റോളം പളളിക്കുള്ളിൽ ചിലവഴിച്ച് പുരോഹിതരുമായും വിശ്വസികളുമായും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈസ്റ്റർ ദിനത്തിലെ പ്രധാനമന്ത്രിയുടെ സേക്രഡ് ഹാർട്ട് കത്തിഡ്രൽ സന്ദർശനം. കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു.
