Posted inവിനോദം

ഹരിശ്രീ അശോകന്‍ പാടിയ ‘അടി’യിലെ ഗാനം ‘കൊക്കരക്കോ’

അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ ചിത്രം ‘അടി’യിലെ പുതിയ ഗാനം പുറത്തുവിട്ടു. ഹരിശ്രീ അശോകന്‍ പാടിയ ‘കൊക്കരക്കോ’ എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും വേഷമിടുന്നു. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം […]

Posted inഓട്ടോമോട്ടീവ്

കാവസാക്കി വള്‍ക്കന്‍ എസ് പുറത്തിറക്കി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ കവാസാക്കി ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ വാഹന പോര്‍ട്ട്ഫോളിയോ പരിഷ്‌കരിച്ച് പുതിയ മോഡലായ കാവസാക്കി വള്‍ക്കന്‍ എസ് പുറത്തിറക്കി. വിലകുറഞ്ഞ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ ബൈക്കിന്റെ വില 7.10 ലക്ഷം രൂപ (എക്സ്-ഷോറൂം, ഇന്ത്യ) നിശ്ചയിച്ചിരിക്കുന്നത്. സിംഗിള്‍ മെറ്റാലിക് മാറ്റ് കാര്‍ബണ്‍ ഗ്രേ നിറത്തിലാണ് കമ്പനി ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിന്റെ ഡിസൈനില്‍ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബൈക്കില്‍ 649 സിസി ശേഷിയുള്ള പാരലല്‍-ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നു. […]

Posted inപുസ്തകങ്ങൾ

മഴവില്‍ കണ്ണിലൂടെ മലയാള സിനിമ

സിനിമ എന്നത് എഴുത്ത്, അഭിനയം, സംഗീതം, നൃത്തം, ചിത്രം, ശില്പം എന്നിവയൊക്കെ സമ്മേളിക്കുന്ന, സമൂഹത്തില്‍ ഏറ്റവും സ്വാധീനശക്തിയുള്ള കലാരൂപമാണ്. സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെയുള്ള എല്‍.ജി.ബി.ടി.ക്യു. കമ്മ്യൂണിറ്റിയുടെ സ്വാഭിമാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രതീകമാണ് മഴവില്‍ പതാക. ഒരു ഗേ പുരുഷന്റെ കണ്ണിലൂടെയുള്ള മലയാള സിനിമകളുടെ കാഴ്ചകളാണ് ഈ പുസ്തകം. ജെന്‍ഡര്‍, സെക്ഷ്വാലിറ്റി എന്നിവയില്‍ ഊന്നിക്കൊണ്ട് ക്വിയര്‍ ഭാവുകത്വത്തോടെ ജനപ്രിയസിനിമകളെ നോക്കിക്കാണുമ്പോള്‍ അത് വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ‘മഴവില്‍ കണ്ണിലൂടെ മലയാള സിനിമ’. കിഷോര്‍ കുമാര്‍. ഡിസി ബുക്‌സ്. […]

Posted inആരോഗ്യം

കുട്ടികളെ ശകാരിക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കും

മാതാപിതാക്കളുടെ രക്ഷാകര്‍തൃ രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ സ്വാധീനം ചെലുത്തുമെന്ന് പഠനം. 9 മാസം മുതല്‍ 9 വയസ്സുവരെയുള്ള കുട്ടികളില്‍ നടത്തിയ ഗവേഷണം നടത്തിയത്. എപ്പിഡെമിയോളജി ആന്‍ഡ് സൈക്യാട്രിക് സയന്‍സസ് എന്ന മെഡിക്കല്‍ ജേണലിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചത്. ഇതിന്റെ ഭാഗമായി അയര്‍ലന്റിലെ 9 മാസം മുതല്‍ 9 വയസ്സ് വരെ പ്രായമുള്ള 7,500-ലധികം കുട്ടികളുടെ വിവരങ്ങള്‍ പഠിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളേജിലെയും ഗവേഷകരുടെ അഭിപ്രായത്തില്‍, മൂന്നാം വയസ്സില്‍, ദേഷ്യത്തോടെയുളള രക്ഷാകര്‍തൃത്വത്തിന് അഥവാ ഹോസ്റ്റെയില്‍ പേരെന്റിങ്ങിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാൻഡ്ലറിലേക്കും കടന്നുവെന്ന് റിപ്പോർട്ട്

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാൻഡ്ലറിലേക്കും കടന്നുവെന്ന് റിപ്പോർട്ട്. പുലർച്ചെ നാലര മണിക്ക് ഷൊർണൂർ ടവർ പിരിധിയിലെത്തിയ പ്രതി ഷാറുഖ് 15 മണിക്കൂറാണ് പ്രദേശത്ത് തങ്ങിയത്. ഇതിന് ശേഷമാണ് ഇയാൾ കൊള്ളപ്പുള്ളിയിലെ പെട്രോൾ പമ്പിലേക്ക് പോയത്. ഇതിനിടയിൽ പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട്. ഒരു ഫുഡ് കണ്ടെയ്നറിൽ ടിഫിൻ ബോക്സിൽ ഭക്ഷണം ലഭിച്ചിരുന്നു. ഷാരൂഖ് തങ്ങിയ സ്ഥലവും ടിഫിൻ ലഭിച്ച സ്രോതസും അന്വേഷണ സംഘം പരിശോധിക്കുകയാണ്.ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കേന്ദ്ര […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എൻസിഇആർടി സിലബസിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടി മാറ്റിയ സംഭവത്തിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

എൻസിഇആർടി സിലബസിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടി മാറ്റിയ സംഭവത്തിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൻസിഇആർടി പുനസംഘടിപ്പിക്കണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി വേണം പുനസംഘടിപ്പിക്കേണ്ടത്. പാഠഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാൻ കഴിയില്ലെന്നും  ഒന്നും അടിച്ചേൽപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കിൽ സപ്ലിമെൻററി പാഠപുസ്തകം തയ്യാറാക്കുന്നതടക്കം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കെഎസ്‌ യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിനു പിറകേ, പ്രതിഷേധവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെപിസിസിയുടെ ധാരണയ്ക്കു വിരുദ്ധമായാണ് പുനഃസംഘടനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കുറ്റപ്പെടുത്തി. കെഎസ് യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യര്‍ ചുമതലയേറ്റതിനു പിറകേ ഡല്‍ഹിയില്‍നിന്നാണ് പുനഃസംഘടന പ്രഖ്യാപനമുണ്ടായത്. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. അനര്‍ഹര്‍ അടങ്ങുന്ന ജംബോ കമ്മിറ്റിയാണെന്ന് ആരോപിച്ച് വിടി ബല്‍റാമും കെ ജയന്തും കെഎസ്യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അരിക്കൊമ്പനാണെന്ന് വിചാരിച്ചാവും അനില്‍ ആന്റണിയെ ബിജെപി പിടിച്ചത്, കുഴിയാനയാണെന്ന് കാണാന്‍ പോകുന്നതേയുള്ളൂയെന്ന് സുധാകരന്‍ പരിഹസിച്ചു. അനിലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലെത്തുമെന്ന അമിത് ഷായുടെ പ്രതികരണത്തെയും സുധാകരന്‍ തള്ളി. ഒരുപാട് പേര്‍ വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. ഒരു ആത്മവിശ്വാസം എപ്പോഴും ആവശ്യമല്ലേ. പക്ഷെ അമിത് ഷാ വിചാരിക്കുന്നതെന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ് സത്യമെന്ന് സുധാകരന്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. കോൺഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. #gobackmodi ഹാഷ്ടാഗിൽ സാമൂഹ മാധ്യമങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസ് ഒഴികെ മറ്റ് ഭരണമുന്നണി കക്ഷികളാരും പ്രത്യക്ഷ പ്രതിഷേധത്തിനില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷാറൂഖ് സെയ്‌ഫിക്ക് കേരളത്തിൽ പ്രാദേശിക സഹായം കിട്ടിയോയെന്ന് അറിയേണ്ടതുണ്ടെന്ന് അന്വേഷണ സംഘം

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്‌ഫിക്ക് കേരളത്തിൽ പ്രാദേശിക സഹായം കിട്ടിയോയെന്ന് അറിയേണ്ടതുണ്ടെന്ന് അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്നടക്കം പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വിശദമായ തെളിവെടുപ്പ് നടത്തണം. സംസ്ഥാനത്തിനകത്തും പുറത്തും ഷാറൂഖിനെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഷാറൂഖ് ആക്രമണം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. പ്രതിയുടെ 2021 മുതലുള്ള ഫോണ്‍ കോളുകളും യാത്രകളും അടക്കം പൊലീസ് പരിശോധിക്കുന്നു. പ്രതി […]