പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ പര്യടനം. തെലങ്കാനയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തി. വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. എ.രാമസ്വാമി എഴുതിയ മഹാത്മാ ഗാന്ധിയുടെ തമിഴ്നാട്ടിലെ യാത്രകൾ എന്ന പുസ്തകം നൽകിയാണ് സ്റ്റാലിൻ മോദിയെ സ്വീകരിച്ചത്.
രാഹുൽഗാന്ധിയുടെ വിമർശനം കണ്ടപ്പോൾ ഒരേ സമയം സന്തോഷവും നിരാശയും തോന്നിയെന്ന് അനിൽ ആന്റണി
അദാനി വിഷയത്തിലെ സത്യം മറച്ചുവെക്കാനാണ് ബിജെപി ദിവസവും വിഷയം മാറ്റുന്നതെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് വിട്ട നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും എഴുതിയാണ് വിമർശനം. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ കുമാർ റെഡ്ഡി, ഹിമന്ത ബിശ്വാസ് ശർമ, കൂടാതെ അനിൽ ആന്റണിയുടെ കൂടെ പേരെഴുതിയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിക്കുന്നത്. അതേസമയം രാഹുൽഗാന്ധിയുടെ വിമർശനം കണ്ടപ്പോൾ ഒരേ സമയം സന്തോഷവും നിരാശയും തോന്നിയെന്ന് അനിൽ ആന്റണി പ്രതികരിച്ചു. ഗുലാം നബിയെ പോലെയും സിന്ധ്യയെ പോലെയുമുള്ള […]
ആദ്യമായി യുദ്ധവിമാനത്തിൽ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഇന്ത്യൻ സേനയുടെ കരുത്തായ സുഖോയ് 30 എംകെഐ എന്ന യുദ്ധവിമാനത്തിൽ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു.രാജ്യത്തെ സേനകളുടെ സുപ്രീം കമാൻഡര്‍ കൂടിയായ ദ്രൗപതി മുര്‍മു അസമിലെ തേസ്പൂര്‍ വ്യോമ കേന്ദ്രത്തിൽ നിന്നാണ് യുദ്ധ വിമാന യാത്ര നടത്തിയത്.ബ്രഹ്മപുത്ര, തേസ്പൂർ താഴ്‌വരകൾക്ക് മുകളിലൂടെ 30 മിനിറ്റോളം രാഷ്ട്രപതി യാത്ര ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിൽ പറന്നത് ഏറെ ആവേശകരമായ അനുഭവമായിരുന്നു. കര, വ്യോമ, നാവിക സേനകളുടെ പ്രതിരോധ ശേഷി ഏറെ വികസിച്ചു എന്നത് അഭിമാനകരമാണ് എന്ന് […]
അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പ്രധാനമന്ത്രി
തെലങ്കാനയിൽ ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ തെലങ്കാന ഭരിക്കുന്ന കെസിആറിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് പാർടി ഭരണത്തെ രൂക്ഷമായി വിമർശിച്ചാണ് അദ്ദേഹം സംസാരിച്ചത്. അതോടൊപ്പം കോൺഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോൺഗ്രസിന്റെ പ്രതിഷേധം.
കെഎസ്‌യു നേതൃത്വം പുന:സംഘടിപ്പിച്ചു
കേരളത്തിൽ സജീവമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമായ കെ എസ് യു അഥവാ കേരളാ സ്റ്റുഡന്റ്സ് യൂണിയൻ നേതൃത്വം പുനഃസംഘടിപ്പിച്ചു. കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യർ ചുമതലയേറ്റതിന് പിന്നാലെയാണ് പുനഃസംഘടന.സംസ്ഥാനത്തെ 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയർ വൈസ് പ്രസിഡന്റുമാരാക്കി. 30 ജനറൽ സെക്രട്ടറിമാരുള്ള കമ്മിറ്റിയിൽ 43 അംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു. 21 പേരെ സംസ്ഥാന കൺവീനർമാരായും നിയമിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 8
◾മുഖ്യമന്ത്രി ചൊവ്വാഴ്ച നടത്തിയ ഇഫ്ത്താര്‍ വിരുന്നില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും പങ്കെടുത്തതു വിവാദമായി. ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന് ആരോപിച്ചു മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണനയിലിരിക്കെയാണു ഇവര്‍ വിരുന്നില്‍ പങ്കെടുത്തത്. ഇതോടെ ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരന്‍ ആര്‍എസ് ശശികുമാര്‍ പറഞ്ഞു. ◾ട്രെയിനില്‍ തീയിട്ടതിനു പിറകില്‍ ആരുടേയും പ്രേരണയില്ലെന്നും സ്വന്തം തീരുമാനപ്രകാരമെന്നും ആവര്‍ത്തിച്ച് പ്രതി ഷാറൂഖ് സെയ്ഫി. പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു പിറകിലെ പമ്പില്‍ നിന്നാണെന്നു […]
കല്‍ക്കരി ഉത്പാദനത്തില്‍ 12 ശതമാനം വര്‍ദ്ധന
മാര്‍ച്ചില്‍ രാജ്യത്തെ കല്‍ക്കരി ഉത്പാദനം 12 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 96.26 മില്യണ്‍ ടണ്ണില്‍ നിന്നും ഉത്പാദനം 12 ശതമാനം വര്‍ദ്ധിച്ച് 107.84 മില്യണ്‍ ടണ്ണായി. കൂടാതെ ഈ കാലയളവില്‍ ഉണ്ടായ കല്‍ക്കരി വിതരണത്തിലും 7.49 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിതരണം 77.38 മില്യണ്‍ ടണ്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇത്തവണ ഇത് 83.18 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. കോള്‍ ഇന്ത്യ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ്, ക്യാപ്റ്റീവ് […]
‘ബോട്ടം നാവിഗേഷന്‍ ബാര്‍’ ഫീച്ചറുമായി വാട്‌സ്ആപ്പ്
ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കായി ഏറ്റവും വലിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഡിസൈനില്‍ മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡിലും ഇനിമുതല്‍ ഐ.ഒ.എസിലേത് പോലെ ‘ബോട്ടം നാവിഗേഷന്‍ ബാര്‍’ അവതരിപ്പിക്കാന്‍ പോവുകയാണ്. വിവിധ ഓപ്ഷനുകളിലേക്ക് എളുപ്പത്തില്‍ പോകാന്‍ ‘താഴെയുള്ള നാവിഗേഷന്‍ ബാര്‍’ സഹായിക്കും. ഐ.ഒ.എസില്‍ നിന്ന് ആന്‍ഡ്രോയ്ഡിലേക്ക് മാറുന്നവര്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോഴാകും. കാരണം, വിവിധ ഓപ്ഷനുകളിലേക്ക് പോകണമെങ്കില്‍ വിരല്‍ സ്‌ക്രീനിന്റെ ഏറ്റവും മുകളിലേക്ക് എത്തിക്കണം. പുതിയ ബീറ്റ അപ്ഡേറ്റ് പതിപ്പ് 2.23.8.4 […]
‘മെയ്ഡ് ഇന്‍ കാരവാന്‍’ ചിത്രത്തിലെ പുതിയ ഗാനം
‘മെയ്ഡ് ഇന്‍ കാരവാന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ ‘നീളും മണല്‍ പാത’ പുറത്തുവിട്ടു. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധാനം. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും. സൂപ്പര്‍ ഹിറ്റ് സിനിമകളായ ‘ഹൃദയം’, ‘ആനന്ദം’ തുടങ്ങിയവയിലൂടെ ശ്രദ്ധയാകര്‍ഷിച്ച അന്നു ആന്റണി നായികയാകുന്ന മെയ്ഡ് ഇന്‍ കാരവാന്‍ ഏപ്രില്‍ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും. പൂര്‍ണമായും ദുബായ്‌യില്‍ ചിത്രീകരിച്ച ചിത്രമാണ് ‘മെയ്ഡ് ഇന്‍ കാരവാന്‍’. അജയ് കുന്നേലിന്റെ വരികള്‍ക്ക് ഷഫീഖ് റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും […]
ദേവയാനിയും ഗൗതം മേനോനും ‘അനുരാഗം’ ടീസര്‍
പ്രണയവും നര്‍മവുമായി മനസ്സ് നിറച്ച് ‘അനുരാഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷന്‍സ്, സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍., പ്രേമചന്ദ്രന്‍ എ.ജി. എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം. ചിത്രം ഈ വരുന്ന മെയ് 5 ന് തിയറ്ററുകളില്‍ എത്തും. വണ്‍വേ പ്രണയിതാക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വിന്‍ ജോസാണ്. ഗൗതം വാസുദേവ മേനോന്‍, ജോണി ആന്റണി, ദേവയാനി, ഷീല […]
