കേരളത്തിൽ സജീവമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമായ കെ എസ് യു അഥവാ കേരളാ സ്റ്റുഡന്റ്സ് യൂണിയൻ നേതൃത്വം പുനഃസംഘടിപ്പിച്ചു. കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ്യുവിന്റെ സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യർ ചുമതലയേറ്റതിന് പിന്നാലെയാണ് പുനഃസംഘടന.സംസ്ഥാനത്തെ 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയർ വൈസ് പ്രസിഡന്റുമാരാക്കി. 30 ജനറൽ സെക്രട്ടറിമാരുള്ള കമ്മിറ്റിയിൽ 43 അംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു. 21 പേരെ സംസ്ഥാന കൺവീനർമാരായും നിയമിച്ചു.
കെഎസ്യു നേതൃത്വം പുന:സംഘടിപ്പിച്ചു
