◾കൊവിഡ് വ്യാപിക്കുന്നതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ സംസ്ഥാനങ്ങളിലും ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം. മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികള്‍ ആരോഗ്യ മന്ത്രിമാര്‍ സന്ദര്‍ശിക്കണം. സംസ്ഥാനങ്ങളില്‍ പരിശോധനയും ജനിതക ശ്രേണീകരണവും വര്‍ധിപ്പിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും യോഗത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. ◾ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി. പ്രതി കുറ്റം സമ്മതിച്ചെന്ന് അന്വേഷണ സംഘത്തലവന്‍ എഡിജിപി എംആര്‍ അജിത്കുമാര്‍. പ്രതിയെ കോടതി 11 […]
കഞ്ഞിക്കുഴിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ചതിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നു
കഞ്ഞിക്കുഴിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ചതിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നു. വിഷം കഴിച്ച പുന്നയാർ കാരാടിയിൽ ബിജുവും ഭാര്യ ടിൻറുവും മരിച്ചിരുന്നു. മരിച്ച ബിജു പലരിൽ നിന്നായി പണം കടം വാങ്ങിയിരുന്നു. ഇതിൽ ബ്ലേഡ് മാഫിയയിൽ ഉൾപ്പെട്ടവരുടെ ഭീഷണിയെ തുടർന്നാണ് കുടുംബത്തോടെ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഏറ്റവും വലിയ സൈക്കിള്‍
ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍. സൈക്കിളിന് അഞ്ചു മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ ഉയരവുമുണ്ട്. 2,177.243 കിലോഗ്രാം ഭാരം. സാധാരണ ഹാച്ച്ബാക്ക് കാറിനേക്കാള്‍ ഭാരം. സൈക്കിള്‍ പൂര്‍ണ്ണമായും സ്‌ക്രാപ്പ് മെറ്റല്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. ഉപയോഗശൂന്യമായ ലോഹങ്ങള്‍കൊണ്ടു നിര്‍മിച്ച സൈക്കിള്‍. കാലുകൊണ്ട് ചവിട്ടേണ്ട. പകരം ട്രക്കിന്റെ ഗിയര്‍ബോക്‌സ് ആണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 35 ഫോര്‍വേഡ് ഗിയറുകളും ഏഴു റിവേഴ്സ് ഗിയറുകളുമുണ്ട്. ഒരു പെഡലിലൂടെ ഒരാള്‍ക്കു മാത്രമേ ഇത് പ്രവര്‍ത്തിപ്പിക്കാനാകൂ. 15 ടണ്‍ ഭാരം ഒരേസമയം താങ്ങാന്‍ കഴിയുന്ന ഈ […]
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. സംസ്ഥാനതലത്തിൽ അവലോകനം നടത്താനും ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ നിർദ്ദേശിച്ചു.കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവർത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. സാഹചര്യങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്താൻ സംസ്ഥാന തലത്തിൽ, ജില്ല ഭരണകൂടങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗങ്ങൾ ചേരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.നാളെയും മറ്റന്നാളുമായി അവലോകന യോഗങ്ങൾ നടക്കും. തിങ്കൾ,ചൊവ്വ ദിവസങ്ങളിലായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. കേന്ദ്രആരോഗ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ, സംസ്ഥാന […]
ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഹണ്ട്’ ടീസര്‍
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘ഹണ്ട്’ ഒരുക്കിയിരിക്കുന്നത്. ഭയത്തിന്റെ മുള്‍മുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങള്‍. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്‌സ്യല്‍ ഡയറക്ടറില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ‘ഹണ്ടി’ലുണ്ടാകും. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ‘ഹണ്ട്’ നിവര്‍ത്തുന്നത്. അത്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തി അവതരിപ്പിക്കുന്ന ‘ഹണ്ടില്‍’ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. […]
സ്റ്റീല്‍ കയറ്റുമതി അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍
ആഗോള ഡിമാന്‍ഡും കയറ്റുമതി നികുതിയും തടസപ്പെടുത്തിയതിനാല്‍ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദകരായ ഇന്ത്യയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി 6.7 ദശലക്ഷം ടണ്ണാണ്. ഈ വര്‍ഷം 50.2% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ സര്‍ക്കാര്‍ കയറ്റുമതി നികുതി ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രധാന സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ഡിസംബര്‍ പാദത്തില്‍ ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കയറ്റുമതി നികുതി നവംബറില്‍ […]
‘നീലവെളിച്ചം’ ട്രെയിലര്‍ എത്തി, റിലീസ് ഏപ്രില്‍ 20ന്
വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒ.പി. എം റെക്കോര്‍ഡ്‌സ് യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ത്രസിപ്പിക്കുകയും ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന ട്രെയിലര്‍ പുറത്തിറങ്ങിയത്. ഏപ്രില്‍ 20നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ‘ഭാര്‍ഗവീനിലയം’ റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, […]
ക്രാഷ് ടെസ്റ്റുകളില്‍ തകര്‍ന്നടിഞ്ഞ് വാഗണ്‍ആര്‍
ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായ മാരുതി സുസുക്കി വാഗണ്‍ആര്‍, പുതുക്കിയ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റുകളില്‍, മുതിര്‍ന്ന ഒക്യുപന്റ് പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ മാരുതി സുസുക്കി വാഗണ്‍ആര്‍ ഒരു സ്റ്റാറും (അഞ്ചില്‍) കുട്ടികള്‍ക്കുള്ള സംരക്ഷണ വിഭാഗത്തില്‍ പൂജ്യവുമാണ് (അഞ്ചില്‍) നേടിയത്. പരീക്ഷിച്ച വാഗണ്‍ആര്‍ യൂണിറ്റുകള്‍ക്ക് രണ്ട് മുന്‍ എയര്‍ബാഗുകള്‍ ഉണ്ടായിരുന്നു, സീറ്റ്‌ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍, സീറ്റ്‌ബെല്‍റ്റ് ലോഡ്‌ലിമിറ്റര്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും സ്റ്റാന്‍ഡേര്‍ഡായി. […]
മധു നായരുടെ യാത്രകള്‍
മധു നായരുടെ 29 യാത്രാവിവരണങ്ങള്‍ ഒന്നിച്ചുചേര്‍ത്ത ഈ ഭീമന്‍ഗ്രന്ഥം എല്ലാവിധത്തിലും തന്നെ അതിശയിപ്പിക്കുന്നു. ഇത്തരമൊരു ബൃഹദ് യാത്രാപുസ്തകം ഇതുവരെ മലയാള സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല… മധുവിന്റെ യാത്രകളുടെ പ്രത്യേകത അവ അങ്ങേയറ്റം അസാമ്പ്രദായികവും പലപ്പോഴും സാഹസികവുമാണ് എന്നതാണ്. വാസ്തവങ്ങള്‍ മധു മറച്ചുവെക്കുന്നില്ല. ഓരോ താളിലും ഹൃദ്യങ്ങളും രസകരങ്ങളുമായ വിശേഷങ്ങള്‍ നിറഞ്ഞിരിക്കുന്ന ഈ വന്‍സമാഹാരം മലയാളത്തിലെ യാത്രാവിവരണസാഹിത്യത്തിനു മാത്രമല്ല, മലയാള സാഹിത്യത്തിനുതന്നെയും വിലയേറിയ മുതല്‍ക്കൂട്ടാണ് – സക്കറിയ. എഴുത്തുകാരനും സഞ്ചാരിയുമായ മധു എസ്. നായരുടെ യാത്രകളുടെ സമ്പൂര്‍ണ്ണ […]
ഗ്യാസ് തീയില്‍ കാണിച്ച് ചപ്പാത്തി ഉണ്ടാക്കരുതേ!
ചപ്പാത്തിയുണ്ടാക്കുമ്പോള്‍ പാതി വേവിച്ച ശേഷം ഗ്യാസ് തീയില്‍ കാണിച്ച് പൊള്ളിച്ചെടുക്കുന്ന രീതിയുണ്ട്. എന്നാല്‍ ഇങ്ങനെ ചപ്പാത്തി ഉണ്ടാക്കുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ പറയുന്നത്. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉയര്‍ന്ന ഊഷ്മാവില്‍ റൊട്ടി അഥവാ ചപ്പാത്തി പാകം ചെയ്താല്‍ അര്‍ബുദമുണ്ടാക്കുന്ന സംയുക്തങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമെന്ന് ഓസ്‌ട്രേലിയയിലെ ഒരു ഗവേഷണം വെളിപ്പെടുത്തി. ഇത് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പഠനമനുസരിച്ച്, കുക്ക്ടോപ്പുകളും എല്‍പിജിയും നൈട്രജന്‍ ഡയോക്സൈഡ് പോലെയുള്ള […]
