Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ല. കാവിവല്‍ക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ഗാന്ധി വധവും ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണ്. ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാല്‍ ചരിത്രം ചരിത്രമല്ലാതായി മാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന്  അധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല, പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു.  

Posted inബിസിനസ്സ്

ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ചും ഇനി യുപിഐ സേവനം

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിന്റെ സഹായമില്ലാതെയും യു.പി.ഐ ഇടപാടുകള്‍ നടത്താനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് ആര്‍.ബി.ഐ. കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളില്‍ നിന്നും വിഭിന്നമായി ബാങ്കുകള്‍ അനുവദിക്കുന്ന പ്രത്യേക വായ്പതുക ഉപയോഗിച്ചും (ക്രെഡിറ്റ് ലൈന്‍) ഇനി യു.പി.ഐ സേവനം ആസ്വദിക്കാം. നിലവില്‍ ഡിപ്പോസിറ്റ് അക്കൗണ്ട് ഉപയോഗിച്ചാണ് യു.പി.ഐ സേവനങ്ങള്‍ ലഭ്യമാകുന്നത്. ഇതിനൊപ്പം സേവനത്തിനായി പ്രീ-പെയ്ഡ് വാലറ്റുകളുമുണ്ട്. ഇതിന് പുറമേ ബാങ്കുകള്‍ നല്‍കുന്ന വായ്പയും ഇനി യു.പി.ഐ സേവനങ്ങള്‍ക്കായി ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് കടമായി നല്‍കുന്ന നിശ്ചിത തുകയെയാണ് ക്രെഡിറ്റ് ലൈന്‍ എന്ന് […]

Posted inടെക്നോളജി

ആപ്പിളിന്റെ ആദ്യ സ്റ്റോര്‍ മുംബൈയില്‍!

ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ആദ്യ സ്റ്റോര്‍ ഈ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പിള്‍ ബികെസി എന്നറിയപ്പെടുന്ന സ്റ്റോര്‍ മുംബൈ നഗരത്തിലാണ് പ്രവര്‍ത്തനമാരംഭിക്കുക. മുംബൈയുടെ തനതായ കാലിപീലി ടാക്‌സികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആപ്പിള്‍ ബികെസി സ്റ്റോര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതേസമയം, രണ്ടാമത്തെ സ്റ്റോര്‍ ഉടന്‍ തന്നെ ഡല്‍ഹിയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍ സൂചന നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ സ്വന്തമായൊരു സ്റ്റോര്‍ തുറക്കാനുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പു തന്നെ ആപ്പിള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുംബൈയില്‍ ഇടം […]

Posted inവിനോദം

‘എന്താടാ സജി’ ട്രെയിലര്‍ പുറത്തുവിട്ടു

ജയസൂര്യ നായകനാകുന്ന ചിത്രമാണ് ‘എന്താടാ സജി’ എട്ടിന് പ്രദര്‍ശനത്തിനെത്തും. ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്ഫി സേവ്യര്‍ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വില്യം ഫ്രാന്‍സിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദര്‍ ആണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ […]

Posted inവിനോദം

‘ഭോലാ’യിലെ ഗാനം ‘ആരാരോ ആരരോ’

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’യിലെ ‘ആരാരോ ആരരോ’ എന്ന ഗാനം പുറത്തുവിട്ടു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ഭോലാ’യ്ക്ക് രാജ്യത്തെ തിയറ്ററുകളില്‍ മികച്ച തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് […]

Posted inഓട്ടോമോട്ടീവ്

കിയ ഇവി6-ന്റെ ബുക്കിംഗ് ഏപ്രില്‍ 15 ന് ആരംഭിക്കും

കിയ ഇന്ത്യയുടെ ഏറ്റവും പുതിയ ഇവി6-ന്റെ ബുക്കിംഗ് ഏപ്രില്‍ 15 ന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. 2023 കിയ ഇവി6-ന്റെ ജിടി ലൈനിന് 60.95 ലക്ഷം മുതലും ജിടി ലൈന്‍ എഡബ്ല്യൂഡിയ്ക്ക് 65.95 ലക്ഷം മുതലുമാണ് വില ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് കിയ ഇവി6 ഇന്ത്യയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 432 കാറുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 12 നഗരങ്ങളിലെ 15 ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഈ വര്‍ഷം 44 നഗരങ്ങളില്‍ 60 […]

Posted inപുസ്തകങ്ങൾ

ദ്രൗപദി മുര്‍മു – കനല്‍വഴി താണ്ടി പ്രഥമപദത്തിലേക്ക്

ജാതിവ്യവസ്ഥിതികളും സ്ത്രീ-പുരുഷ അസമത്വവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഒരാദിവാസിപ്പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെ അതിജീവിച്ച്, ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ ഓരം പറ്റിക്കഴിഞ്ഞിരുന്ന, ആദിവാസി ഗോത്ര ജനവിഭാഗത്തിലൊരാള്‍ ഇന്ത്യയുടെ പ്രഥമപദത്തിലെത്തുന്നതിലൂടെ തെളിയുന്നത് ഭാരതത്തിന്റെ ജനാധിപത്യശക്തിയാണ്. സഹനത്തിന്റെ കഥയല്ല മറിച്ച്, സമരങ്ങളുടെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും കഥയാണ് ദ്രൗപദി മുര്‍മുവിന്റെ ജീവിതം. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുന്ന ഇന്നത്തെ യുവതയ്ക്ക് പ്രചോദനാത്മകമായ ജീവചരിത്രമാണിത്. ‘ദ്രൗപദി മുര്‍മു കനല്‍വഴി താണ്ടി പ്രഥമപദത്തിലേക്ക്’. പ്രേമജ ഹരീന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 119 […]

Posted inആരോഗ്യം

ലസ്സിയാക്കി തൈര് കുടിക്കുന്നത് ചൂട് കാലത്ത് ഫലപ്രദം!

ചൂടിനെ നേരിടാനും ശരീരത്തെ ചില്ലാക്കാനും ഉപയോഗിക്കാവുന്നതും വളരെ എളുപ്പം ലഭ്യമായതുമായ ഒന്നാണ് തൈര്. എന്നാല്‍ തൈര് നേരിട്ട് അകത്താക്കുന്നത് രക്തത്തെ മലിനമാക്കുമെന്നും ചര്‍മപ്രശ്‌നങ്ങളുണ്ടാക്കുമെന്നും അലിഗഢ് ആയുര്‍വേദിക് മെഡിക്കല്‍ കോളജിലെ ഡോ. സരോജ് ഗൗതം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പകരം തേനോ, നെയ്യോ, പഞ്ചസാരയോ, നെല്ലിക്കയോ, ചെറുപയറോ ഒക്കെ ചേര്‍ത്ത് തൈര് കഴിക്കാമെന്ന് ഡോ. സരോജ് നിര്‍ദ്ദേശിക്കുന്നു. പഞ്ചസാരയോ ഉപ്പോ ചേര്‍ത്ത് ആഴ്ചയില്‍ ഏതാനും തവണ തൈര് കഴിക്കാവുന്നതാണ്. എന്നാല്‍ ദിവസവും ഉപ്പ് ചേര്‍ത്ത് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ട്രെയിന്‍ തീവയ്പു കേസില്‍ പ്രതിയായ ഷാറൂഖ് സെയ്ഫിയെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. ആശുപത്രിയില്‍ നിന്ന് ഇന്നു ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്കു മാറ്റും. ഇയാള്‍ക്കു കാര്യമായ പൊള്ളലേറ്റിട്ടില്ലെങ്കിലും കരളിന്റെ പ്രവര്‍ത്തനം തകരാറിലാണെന്നാണു വൈദ്യ പരിശോധനാഫലം. രണ്ട് കൈകളിലായി ഒരു ശതമാനത്തില്‍ താഴെ മാത്രമാണു പൊള്ളല്‍. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്കും കണ്ണില്‍ വീക്കവുമുണ്ട്. എന്നാല്‍ കാഴ്ചയ്ക്ക് തകരാറില്ലെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഘടന പരിഷ്‌കരിക്കുന്നു. ധനസെക്രട്ടറിയുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മക്കൾ മാത്രമല്ല കാരണവന്മാരും വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമാണെന്നും, തന്നെ സ്വീകരിച്ചതിൽ ബിജെപി നേതൃത്വത്തിന് നന്ദി, കോൺ​ഗ്രസ് ഇന്ന് പഴയ കോൺ​ഗ്രസല്ല. ജനകീയ പ്രശ്നങ്ങളേക്കാൾ കോൺ​ഗ്രസിന് ഇന്ന് വ്യക്തി താത്പര്യമാണുള്ളതെന്നും  അനിൽ ആന്റണി പറഞ്ഞു. അതോടൊപ്പം ബിജെപിയിലേക്ക് മക്കൾ മാത്രമല്ല കാരണവന്മാരും വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണനും,അനിൽ ആന്റണി ബിജെപിയിലേക്ക് പോയത് അച്ഛൻ എ കെ ആന്റണിയുടെ അറിവോടെയെന്നും,അടുത്തതായി പോകാനുള്ള പ്രമുഖ നേതാവ് കെ സുധാകരൻ ആണെന്ന് എം വി ജയരാജനും പരിഹസിച്ചു.