Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനിൽ പോകുന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്ന് സുധാകരൻ

മുപ്പത് വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി. എകെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ മറ്റാരുമല്ല. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. അനിൽ പോകുന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത കാലമാണിത്.  ആന്റണിയുടെ മകനായതിനായതിനാലാണ് അയാൾ കോൺഗ്രസുകാരനെന്ന് നമ്മൾപോലും പറയുന്നത്. രാഷ്ട്രീയം വ്യക്തിഗതമാണ്. ഒരു കുടുംബത്തിൽ വ്യത്യസ്ത രാഷ്ട്രീയമുള്ളത് മുമ്പുമുണ്ടായിട്ടുണ്ട്. കോൺഗ്രസ് വിട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി.

കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വൈകീട് 5.50 ന് കെപിസിസി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നും എ കെ ആന്‍റണി പറഞ്ഞു. അതോടൊപ്പം അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വിമര്‍ശനവുമായി കെഎസ്‍യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ.അനിൽ ആന്റണിയെ പോലുള്ള മാലിന്യങ്ങൾക്ക് തീ പിടിക്കുമ്പോൾ വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് മെറിറ്റിൽ പണി എടുക്കുന്ന സാധാരണ പ്രവർത്തകരാണെന്നും അത് നേതൃത്വം ഓർമിക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആൻറണി ബിജെപിയിൽ ചേർന്നു

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആൻറണി ബിജെപിയിൽ ചേർന്നു.  കോൺഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നു എന്നും എന്നാല്‍, ബിജെപി രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടാണ് മോദിക്കുള്ളതെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ച്  അനില്‍ ആന്‍റണി പറഞ്ഞു. പിതാവിനോടുള്ള സ്നേഹവും ബഹുമാനവും അതുപോലെ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 6

◾കോഴിക്കോട് ട്രെയിന്‍ കത്തിക്കല്‍ കേസില്‍ കാര്യമായ തുമ്പൊന്നും കിട്ടാതെ പോലീസ്. പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു ചോദ്യം ചെയ്തെങ്കിലും ഒറ്റയ്ക്കു തോന്നിയ കുബുദ്ധിയെന്ന നിലയിലുള്ള മൊഴി മാത്രമാണ് ലഭിച്ചത്. ട്രെയിനില്‍ തീയിടാന്‍ പ്രേരിപ്പിച്ചവരെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. കോഴിക്കോട് മാലൂര്‍കുന്ന് പോലീസ് ക്യാമ്പില്‍ എഡിജിപി അജിത്കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനു നേതൃത്വം നല്‍കുന്നുണ്ട്. ◾ട്രെയിന്‍ തീവയ്പിനു തീവ്രവാദ ബന്ധമുണ്ടോയെന്ന് പറയാറായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. കൃത്യത്തിനു പിന്നില്‍ ഒരാള്‍ മാത്രമോ […]

Posted inപുസ്തകങ്ങൾ

ചാറ്റ്ജിപിടിയും നിര്‍മ്മിതബുദ്ധിയും

എഐ നിര്‍മ്മിത കവര്‍ ചിത്രത്തോടെ ഡിസി ബുക്ക്‌സ് പുറത്തിറക്കുന്ന പുസ്തകമാണ് ‘ചാറ്റ്ജിപിടിയും നിര്‍മ്മിതബുദ്ധിയും’. നിങ്ങളൊരു വിദ്യാര്‍ത്ഥിയോ, ഡവലപ്പറോ, ബിസിനസ് പ്രൊഫഷണലോ ആകട്ടെ, ചാറ്റ്ജിപിടിയുടെ ശക്തമായ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനും ആവശ്യമായ അറിവും വൈദഗ്ധ്യവും ഈ പുസ്തകം നിങ്ങള്‍ക്ക് നല്‍കും. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീന്‍ ലേണിംഗ്, ന്യൂറല്‍ നെറ്റ്വര്‍ക്ക് സിസ്റ്റംസ് എന്നീ മേഖലകലെ പറ്റി ആദ്യമായി കേള്‍ക്കുന്ന, എന്നാല്‍ ചാറ്റ്ജിപിടി പോലെയുള്ള ഒരു ഏറ്റവും ജനകീയമായ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയാന്‍ ഉത്സുകരായ തുടക്കക്കാരെ ലക്ഷ്യമിട്ടുള്ളതാണ് […]

Posted inബിസിനസ്സ്

അര്‍നോള്‍ട്ടിന്റെ ആസ്തി 200 ബില്യണ്‍ ഡോളര്‍ കവിഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ ധനികനും ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ ലൂയിസ് വ്യൂട്ടന്‍ (എല്‍.വി.എം.എച്ച്) സി.ഇ.ഒയുമായ ബെര്‍നാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി 200 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. കമ്പനിയുടെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. വ്യക്തിഗത സമ്പത്തിന്റെ കാര്യത്തില്‍ ഇത്രയും ഉയരങ്ങളിലെത്തുന്ന മൂന്നാമത്തെ വ്യക്തിയായി ഇതോടെ ബെര്‍നാഡ് അര്‍നോള്‍ട്ട് മാറി. ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക്, ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരായിരുന്നു മുമ്പ് ഈ പദവി കൈവരിച്ചത്. പുതുക്കിയ ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചിക അനുസരിച്ച് അര്‍നോള്‍ട്ടിന്റെ ആസ്തി ചൊവ്വാഴ്ച […]

Posted inടെക്നോളജി

ഗൂഗിള്‍ പിക്സല്‍ 7ന് വന്‍ വിലക്കുറവുമായി ഫ്ളിപ്കാര്‍ട്ട്

ഗൂഗിള്‍ കഴിഞ്ഞവര്‍ഷം വിപണിയിലെത്തിച്ച പ്രീമിയം സ്മാര്‍ട്ട്ഫോണായ പിക്സല്‍ 7ന് വന്‍ ഡിസ്‌കൗണ്ടുമായി ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ട്. ഗൂഗിള്‍ പിക്സലിന് യഥാര്‍ത്ഥ വില 59,999 രൂപയാണ്. ഫ്ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ 20,999 രൂപയ്ക്ക് വാങ്ങാം. എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടെ നിരവധി മികവുകളുള്ള ഫോണാണ് പിക്സല്‍ 7. പിക്സല്‍ 7ന് ഫ്ളാറ്റ് ഡിസ്‌കൗണ്ടായി 2,000 രൂപ കിഴിവ് ഫ്ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് വഴി ഫോണ്‍ വാങ്ങുന്നതിലൂടെ അധികമായി 7,000 രൂപയുടെ […]

Posted inവിനോദം

സാമന്തയും ദേവ് മോഹനും ഒന്നിക്കുന്ന ‘ശാകുന്തളം’ ട്രെയിലര്‍

സാമന്ത ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും […]

Posted inവിനോദം

നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ‘പൂക്കാലം’ ട്രെയിലര്‍

ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഏപ്രില്‍ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പറയുന്നത്. വിജയ രാഘവനും, കെ.പി.എ.സി ലീലയുമാണ് ഇട്ടൂപ്പ് – കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തുന്നത്. അരുണ്‍ കുര്യനാണ് ആണ് എത്സിയുടെ ഭാവി വരന്‍ സുശീലിനെ അവതരിപ്പിക്കുന്നത്. വളരെ […]

Posted inഓട്ടോമോട്ടീവ്

ആഭ്യന്തര വില്‍പ്പനയില്‍ 74 ശതമാനം വര്‍ധനവുമായി ബജാജ്

2023 മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. 2023 മാര്‍ച്ചില്‍ കമ്പനി 1,52,287 യൂണിറ്റുകളും 2022 മാര്‍ച്ചില്‍ 1,07,081 യൂണിറ്റുകളും വിറ്റഴിച്ചു. അങ്ങനെ വില്‍പ്പനയില്‍ 42 ശതമാനം വര്‍ധനവുണ്ടായി. വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ ആഭ്യന്തര വില്‍പ്പന കണക്കുകള്‍ 74 ശതമാനം വര്‍ധിച്ചു. മാര്‍ച്ച് 22-ലെ 19,671 യൂണിറ്റില്‍ നിന്ന് മാര്‍ച്ച് 23-ല്‍ 34,235 യൂണിറ്റായി ഉയര്‍ന്നു. വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി 21,193 യൂണിറ്റില്‍ നിന്ന് 51 ശതമാനം ഇടിഞ്ഞ് 10,330 യൂണിറ്റായി കുറഞ്ഞു. വൈടിഡി ആഭ്യന്തര […]