എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫിയെ ഈ മാസം 28 വരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി. അതോടൊപ്പം പ്രതിയുടെ ദില്ലിയിലെ ബന്ധുക്കളെയും കേരള പൊലീസ് സംഘം ചോദ്യം ചെയ്തു. കേരളത്തിലേക്ക് ഒറ്റയ്ക്കാണോ സംഘമായിട്ടാണോ യാത്ര നടത്തിയത് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല.
പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു.മാധ്യമ പ്രീതിയ്ക്കോ ജനപ്രീതിയ്ക്കോ ആകാം അന്യായ വിധികൾ, അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടീവിസമാകാം.ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ദുഃഖവെള്ളി സന്ദേശത്തില്‍ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. മത്സ്യത്തൊഴിലാളികൾക്ക് ഗോഡൗണുകളിൽ കഴിയേണ്ടി വരുന്നു. പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നുവെന്നും കുത്തകകൾക്കുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
അനിൽ ബിജെപിയിലേക്ക് പോകുമെന്ന തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അജിത്ത് ആന്റണി
അനില്‍ തെറ്റ് തിരുത്തി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും, ബി ജെ പി അനിലിനെ കറിവേപ്പില പോലെ എടുത്ത് കളയുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം അനില്‍ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും അനിൽ ആൻറണിയുടെ സഹോദരൻ അജിത്ത് ആന്റണി പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീത്ത വിളി അനില്‍ ആന്റണിയെ ദേഷ്യം പിടിപ്പിച്ചിരുന്നെന്നും,അത് അനിലിന് ഫീല്‍ ചെയ്തിരിക്കാം. എന്നാല്‍ ബിജെപിയിലേക്ക് പോകുമെന്ന തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അജിത്ത് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
യേശുവിന്റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളിആചരിക്കുന്നു
യേശുവിന്റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.ലോകത്തിന്റെ മുഴുവൻ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് ക്രൂശാരോഹണം. ദേവാലയങ്ങളില്‍ രാവിലെ മുതൽ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാരപ്രദക്ഷിണവും നടന്നു.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 7
◾വൈദ്യുതി ചാര്‍ജ് യൂണിറ്റിനു മുപ്പതു പൈസ നിരക്കില്‍ വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി. അടുത്ത മാസം നിരക്കു വര്‍ധന നടപ്പാക്കണമെന്നാണ് ആവശ്യം. ഓഗസ്റ്റ് മുതല്‍ മൂന്നു മാസത്തേക്കു 14 പൈസകൂടി സര്‍ചാര്‍ജ് ഇനത്തില്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെയാണ് അപേക്ഷ നല്‍കിയത്. ◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അംഗത്വം നല്‍കി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, […]
രാത്രി വാര്‍ത്തകള്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അംഗത്വം നല്‍കി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു. ഒരു കുടുംബത്തിനു വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസിന് ഭാവിയില്ലെന്നും, രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നുമാണ് അനില്‍ ആന്റണിയുടെ ആദ്യ പ്രതികരണം. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്ന അനില്‍ ആന്റണിക്ക് ബിജെപിയില്‍ എന്തു പദവി നല്‍കുമെന്നു […]
കോഴിക്കോട് ട്രെയിന്‍ തീവയ്പ്പ് കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി ഷാറൂഖ് സെയ്ഫി
കോഴിക്കോട് ട്രെയിന്‍ തീവയ്പ്പ് കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി ഷാറൂഖ് സെയ്ഫി. കേസുമായി ബന്ധപ്പെട്ട് നിലവില്‍ വിശദമായ ഫൊറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എം ആര്‍ അജിത്കുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ മെഡിക്കല്‍ കോളജില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.ഷാറൂഖ് സെയ്ഫിന്റെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഫൊറന്‍സിക് പരിശോധന നടക്കുന്നത്. ഇതിന് മുന്നോടിയായി പ്രതിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാത്ത പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ […]
ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്ന് പിതാവ് എ കെ ആന്റണി
ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്ന് പിതാവ് എ കെ ആന്റണി. തികച്ചും തെറ്റായ തീരുമാനമാണ് അനില്‍ എടുത്തത്. ഇന്ത്യയുടെ ഐക്യവും ആണിക്കല്ലും ബഹുസ്വരതയും മതേതരത്വുമാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യത്തിന്റെ ആസൂത്രിതമായി നയങ്ങളെ ഇല്ലാതാക്കിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.അവസാന ശ്വാസം വരെ ആര്‍എസ്എസിനും ബിജെപിക്കും എതിരെ താന്‍ ശബ്ദമുയര്‍ത്തുമെന്നും എ കെ ആന്റണി വ്യക്തമാക്കി. അനില്‍ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തോട് വികാരാധീനനായിട്ടാണ് എ കെ ആന്റണി പ്രതികരിച്ചത്.
അനിൽ ആന്റണിയെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ആഗ്രഹ പ്രകടനമാണ് നടന്നതെന്ന് കെ സുരേന്ദ്രൻ
അനിൽ ആന്റണിയെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ആഗ്രഹ പ്രകടനമാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിക്കുന്ന ചടങ്ങിലാണ് സുരേന്ദ്രന്റെ പരാമർശം. നിരവധിയാളുകൾ വരും ദിവസങ്ങളിൽ ബിജെപിയിൽ ചേരും. നരേന്ദ്രമോദിക്ക് അനുകൂലമായിട്ടുള്ള വികാരം കേരളത്തിൽ ശക്തമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടിക്ക് ഏറ്റ തിരിച്ചടിയാണിത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് പോയി ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നേതാവ് ഇത് മനസിലാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിമർശനവുമായി നിർമ്മലാ സീതാരാമൻ
ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മോദി – അദാനി ഭായ് ഭായ് എന്ന് പറയുന്ന രാഹുലിന്റെ കോൺഗ്രസ്, വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് എന്തിനെന്ന് നിർമല സീതാരാമൻ ചോദിച്ചു.സമാനമായ രീതിയിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും പദ്ധതികളുടെ നടത്തിപ്പ് അദാനിക്ക് നൽകി. ഇതല്ലേ ഇരട്ടത്താപ്പെന്നും നിർമ്മലാ സീതാരാമൻ ചോദിച്ചു. ചങ്ങാത്ത മുതലാളിത്തം കോൺഗ്രസിന്റെ സ്വഭാവമാണെന്നും ബിജെപിയുടെതല്ലെന്നും പറഞ്ഞു.
