എഐ നിര്‍മ്മിത കവര്‍ ചിത്രത്തോടെ ഡിസി ബുക്ക്‌സ് പുറത്തിറക്കുന്ന പുസ്തകമാണ് ‘ചാറ്റ്ജിപിടിയും നിര്‍മ്മിതബുദ്ധിയും’. നിങ്ങളൊരു വിദ്യാര്‍ത്ഥിയോ, ഡവലപ്പറോ, ബിസിനസ് പ്രൊഫഷണലോ ആകട്ടെ, ചാറ്റ്ജിപിടിയുടെ ശക്തമായ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനും ആവശ്യമായ അറിവും വൈദഗ്ധ്യവും ഈ പുസ്തകം നിങ്ങള്‍ക്ക് നല്‍കും. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീന്‍ ലേണിംഗ്, ന്യൂറല്‍ നെറ്റ്വര്‍ക്ക് സിസ്റ്റംസ് എന്നീ മേഖലകലെ പറ്റി ആദ്യമായി കേള്‍ക്കുന്ന, എന്നാല്‍ ചാറ്റ്ജിപിടി പോലെയുള്ള ഒരു ഏറ്റവും ജനകീയമായ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയാന്‍ ഉത്സുകരായ തുടക്കക്കാരെ ലക്ഷ്യമിട്ടുള്ളതാണ് […]
രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കുള്ള മോശം രക്തചംക്രമണം പേശീ വേദന, ദഹനപ്രശ്‌നങ്ങള്‍, മരവിപ്പ്, കൈകാലുകളില്‍ തണുപ്പ് പോലുള്ള പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. കാര്‍ബണ്‍ ഡയോക്‌സൈഡ് പോലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ശരിയായ രക്തചംക്രമണം നടക്കണം. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. സവാള, ഉള്ളി, മാതളനാരങ്ങ എന്നിവ പോലെ ഫ്‌ളാവനോയ്ഡുകള്‍ നിറയെ ഉള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തവാഹിനി കുഴലുകള്‍ […]
മധ്യാഹ്ന വാര്‍ത്തകള്‍
കോഴിക്കോട് ട്രെയിന്‍ കത്തിക്കല്‍ കേസില്‍ കാര്യമായ തുമ്പൊന്നും കിട്ടാതെ പോലീസ്. പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു ചോദ്യം ചെയ്‌തെങ്കിലും ഒറ്റയ്ക്കു തോന്നിയ കുബുദ്ധിയെന്ന നിലയിലുള്ള മൊഴി മാത്രമാണ് ലഭിച്ചത്. ട്രെയിനില്‍ തീയിടാന്‍ പ്രേരിപ്പിച്ചവരെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. കോഴിക്കോട് മാലൂര്‍കുന്ന് പോലീസ് ക്യാമ്പില്‍ എഡിജിപി അജിത്കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനു നേതൃത്വം നല്‍കുന്നുണ്ട്. ട്രെയിന്‍ കത്തിക്കല്‍ കേസില്‍ കേരള പോലീസിന്റെ സൂരക്ഷാവീഴ്ചകളും പുറത്ത്. തീവയ്പിനുശേഷം അതേ ട്രെയിനില്‍ തന്നെയാണ് കണ്ണൂരിലെത്തിയതെന്ന് ഷാറൂഖ് […]
ഷാറൂഖ് സെയ്ഫിന്റെ വൈദ്യ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജിൽ തുടരുന്നു
ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമാണെന്നാണ് പ്രതിയുടെ മൊഴി. ആക്രമണം നടത്തിയാൽ തനിക്ക് നല്ലത് വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്നും എന്നാൽ ഇതാരെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും പ്രതി വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നുമാണ് വിവരം. പ്രതിയുടെ ദേഹത്തുള്ള പരിക്കുകളുടെ സ്വഭാവവും പഴക്കവും പൊലീസ് സർജന്‍ പരിശോധിക്കും. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം.
മെയ് പത്തിന് നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
മെയ് പത്തിന് നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 42 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 58 സീറ്റുകളിൽ ഇപ്പോഴും ധാരണ ആയിട്ടില്ല. കോൺഗ്രസിന്റെ മുതിർന്ന നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല. ബിജെപിയും കോൺഗ്രസും കൂടാതെ ജനതാദൾ എസും പോരാട്ടത്തിനുണ്ട്. ഇക്കുറിയും ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
കുടുംബാധിപത്യമാണ് കോൺഗ്രസിൻ്റെ സംസ്കാരം,ബിജെപിയുടേത് സാമൂഹിക സൗഹാർദ്ദവുമെന്ന് പ്രധാനമന്ത്രി
ബിജെപിയുടെ നാൽപ്പത്തിനാലാം സ്ഥാപന ദിനമായ ഇന്ന് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.കുടുംബാധിപത്യത്തിനും അഴിമതിക്കുമെതിരായ പോരാട്ടം തുടരുമെന്നും, അസാധ്യമെന്ന വാക്ക് ബിജെപിക്ക് മുന്നിലില്ല.കുടുംബാധിപത്യമാണ് കോൺഗ്രസിൻ്റെ സംസ്കാരം.ബിജെപിയുടേത് സാമൂഹിക സൗഹാർദ്ദവും.സ്ത്രീകളെ അടിച്ചമർത്താൻ കോൺഗ്രസ് ശ്രമിക്കുന്നു.ബിജെപി അവരെ ശാക്തീകരിക്കുന്നു.പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി നിൽക്കുന്നുവെന്നത് കോൺഗ്രസിൻ്റെ കാപട്യമാണ് .ഒരു കുടുംബത്തിൽ മാത്രമാണ് ആ പാർട്ടിയുടെ ശ്രദ്ധയെന്നും മോദി പറഞ്ഞു.പ്രതീക്ഷ നഷ്ടപ്പെട്ട പ്രതിപക്ഷം നിസഹായരായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസഹമാകുമെന്ന് നാട്ടുകാർ
നിലവിൽ കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണ് പറമ്പിക്കുളം. 3000ൽ അധികം ജനസംഖ്യയുള്ള സ്ഥലം. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്തുനിന്ന് താഴേക്ക് ഇറങ്ങി വന്ന് മുതലമട കൊല്ലംകോട് ഭാഗത്ത് വലിയ നാശനഷ്ടം ഉണ്ടാക്കിയത്. കൂടാതെ ഒരു വർഷത്തിനിടെ 40 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്
മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷം റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. പണപ്പെരുപ്പമായിരുന്നു നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം. രാജ്യത്തിൻെറ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ നയങ്ങൾ രൂപീകരിക്കുകയാണ് ആർബിഐയുടെ മോണിറ്ററി പോളിസി അതിനാൽ സെൻട്രൽ ബാങ്കിന്റെയും നിർണായക യോഗങ്ങളിലൊന്നാണ് മോണിറ്ററി പോളിസി യോഗങ്ങൾ.
ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി
ജയിൽ മേധാവി കൊണ്ടുവന്ന നിയന്ത്രണത്തിന് ശക്തമായ എതിർപ്പുണ്ടായതിനെ തുടർന്ന് ജയിലുകളിൽ ആധ്യാത്മിക മത പഠന ക്ലാസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് മണിക്കൂറിനുള്ളിൽ തന്നെ ജയിൽ വകുപ്പ് തിരുത്തി. കെസിബിസി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. വിശുദ്ധ വാരത്തിൽ വന്ന നിയന്ത്രണം പിൻവലിക്കണം എന്ന് കർദ്ദിനാൾ ക്ലിമ്മിസ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററിനുമെല്ലാം തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാൻ സംഘടനകൾക്ക് കഴിയും.
തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറി
തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് കളമശ്ശേരിയിലെ അനധികൃത കൈമാറ്റം നടത്തിയ കുഞ്ഞിനെ കൈമാറി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിന്റെ താത്കാലിക സംരക്ഷണം എറ്റെടുക്കാൻ അനുവദിക്കണമെന്ന് കാണിച്ച് ദമ്പതികൾ നൽകിയ ഹർജിയിലായിരുന്നു നിർദ്ദേശം. കുഞ്ഞിനെ കൈമാറുന്നതിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി സിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയിരുന്നു.
