ജയിൽ മേധാവി കൊണ്ടുവന്ന നിയന്ത്രണത്തിന് ശക്തമായ എതിർപ്പുണ്ടായതിനെ തുടർന്ന് ജയിലുകളിൽ ആധ്യാത്മിക മത പഠന ക്ലാസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് മണിക്കൂറിനുള്ളിൽ തന്നെ ജയിൽ വകുപ്പ് തിരുത്തി. കെസിബിസി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. വിശുദ്ധ വാരത്തിൽ വന്ന നിയന്ത്രണം പിൻവലിക്കണം എന്ന് കർദ്ദിനാൾ ക്ലിമ്മിസ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററിനുമെല്ലാം തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാൻ സംഘടനകൾക്ക് കഴിയും.
ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി
