നിലവിൽ കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണ് പറമ്പിക്കുളം. 3000ൽ അധികം ജനസംഖ്യയുള്ള സ്ഥലം. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്തുനിന്ന് താഴേക്ക് ഇറങ്ങി വന്ന് മുതലമട കൊല്ലംകോട് ഭാഗത്ത് വലിയ നാശനഷ്ടം ഉണ്ടാക്കിയത്. കൂടാതെ ഒരു വർഷത്തിനിടെ 40 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസഹമാകുമെന്ന് നാട്ടുകാർ
