ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. കുരിശുമരണത്തിന് മുന്നോടിയായി യേശുക്രിസ്തു ശിഷ്യൻമാരുടെ കാൽകഴുകിയതിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹ.ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും.വിശുദ്ധകുർബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്.നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും,ഐക്യവും സ്നേഹവുമുള്ള സഭാ സമൂഹവും കുടുംബവുമായി നല്ല മാതൃകയാക്കണമെന്നും പെസഹാ ദിന സന്ദേശമായി കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചെങ്കിലും, എന്തിനെന്ന് പറയുന്നില്ലെന്ന് മഹാരാഷ്ട്ര എറ്റിഎസ് ഉദ്യോഗസ്ഥർ
ട്രെയിൻ തീവയ്പ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. തീവയ്പ്പിനു ശേഷം അതേ ട്രെയിനിൽ കണ്ണൂരെത്തിയെന്നും, റെയിൽവേ സ്‌റ്റേഷനിൽ പരിശോധന നടക്കുമ്പോൾ പ്ലാറ്റ്ഫോമിൽ ഒളിച്ചിരുന്നെന്നും പ്രതി. പ്രതി കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണു തീവച്ചതെന്ന കാര്യം പറയുന്നില്ലെന്നും, മൊഴി മാറ്റുന്നതായും മഹാരാഷ്ട്ര എറ്റിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്കെതിരെ യു എ പി എ ചുമത്തിയേക്കുമെന്നും സൂചന. പ്രതിയെ കേരളത്തിലെത്തിച്ചത് മതിയായ സുരക്ഷയില്ലാതെയാണെന്നും മൂന്നു പോലീസുകാർ മാത്രമാണുണ്ടായിരുന്നതെന്നും റിപ്പോർട്ട് .
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 6
◾കോഴിക്കോട് ട്രെയിനില്‍ തീയിട്ടതിന് മഹാരാഷ്ട്ര രത്നഗിരിയില്‍ പിടിയിലായ ഷാറുഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചു. പ്രതിയെ മഹാരാഷ്ട്ര എടിഎസ് സംഘം ഇന്നലെ ഉച്ചയോടെ കേരള പൊലീസിനു കൈമാറി. പ്രതിയുമായി കേരള പൊലീസ് സംഘം റോഡ് മാര്‍ഗം ഇന്നു പൂലര്‍ച്ചെയാണു കേരളത്തിലെത്തിയത്. കണ്ണൂര്‍ കടാച്ചിറയില്‍ വാഹനത്തിന്റെ ടയര്‍ പഞ്ചറായതുമൂലം അല്‍പസമയം യാത്ര തടസപ്പെട്ടു. ◾ട്രെയിനില്‍ തീയിട്ട ഷാറൂഖിനെ ഉപകരണമാക്കിയവരെക്കുറിച്ച് അന്വേഷണവുമായി പോലീസ്. ട്രെയിനില്‍ തീയിട്ടാല്‍ ജീവിതത്തില്‍ നല്ലതു സംഭവിക്കുമെന്ന് ഒരാള്‍ ഉപദേശിച്ചതനുസരിച്ചാണ് തീയിട്ടതെന്നാണ് ഷാറൂഖ് പോലീസിനു നല്‍കിയ മൊഴി. ഡല്‍ഹിയില്‍ […]
ആര്‍എസ്എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ സംഭവങ്ങള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി
ആര്‍എസ്എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ സംഭവങ്ങള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി. സിലബസ് പരിഷ്ക്കരണമെന്ന വിശദീകരണത്തോടെയാണ് പതിനഞ്ച് വര്‍ഷത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഹിന്ദു മുസ്ലീം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ ശ്രമങ്ങള്‍ തീവ്ര നിലപാടുള്ള ഹിന്ദുക്കളെ ചൊടിപ്പിച്ചിരുന്നു, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല, ഗാന്ധി വധത്തിന് പിന്നാലെ വിദ്വേഷം പടര്‍ത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു, ആര്‍എസ്എസിനെയും കുറച്ച് കാലത്തേക്ക് നിരോധിച്ചു തുടങ്ങി പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്കത്തിലുണ്ടായിരുന്ന ഭാഗങ്ങളാണ് എന്‍സിഇആര്‍ടി […]
ഫാന്‍ കറക്കിയും ഐസ് ക്രീം
ആവശ്യങ്ങളാണു കണ്ടുപിടുത്തത്തിലേക്കു നമ്മെ നയിക്കുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ച് മനുഷ്യര്‍ വികസിപ്പിച്ചെടുത്ത ഓരോ കണ്ടുപിടിത്തങ്ങളും ഗംഭീരങ്ങളാണ്. ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ ഒരു യുവതി ഐസ്‌ക്രീം തയാറാക്കുന്ന വിദ്യ കഴിഞ്ഞ ദിവസം വൈറലായി. സീലിംഗ് ഫാനിന്റെ സഹായത്തോടെയാണ് ഐസ് ക്രീം നിര്‍മാണം. ഫ്രിഡ്ജോ ഫ്രീസറോ ഇല്ല. സൂത്രവിദ്യ ഇഷ്ടപ്പെട്ട മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. ആദ്യം ഐസ്‌ക്രീമിനുള്ള കൂട്ട് അടുപ്പില്‍ വലിയ പാത്രത്തില്‍ തയ്യാറാക്കി. സിലിണ്ടര്‍ ആകൃതിയിലുള്ള പാത്രത്തിലേക്ക് ഒഴിച്ചു. ഈ പാത്രം വലിയൊരു കണ്ടെയ്നറില്‍ […]
അട്ടപ്പാടി മധു വധക്കേസിൽ കോടതിയിൽ നീതി ലഭിച്ചോ എന്ന് സംശയം പ്രകടിപ്പിച്ച് സി കെ ശശീന്ദ്രൻ
അട്ടപ്പാടി മധു വധക്കേസിൽ കോടതിയിൽ നീതി ലഭിച്ചോ എന്ന് സംശയം പ്രകടിപ്പിച്ച് സി കെ ശശീന്ദ്രൻ രംഗത്ത്. നിരപരാധിയായ ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുന്നതിൽ കോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം എൽ എയുമായ സി കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടത്. സർക്കാരിന്‍റെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം നടത്തുകയും തെളിവ് സമർപ്പിക്കുകയും, കൂറുമാറിയ സർക്കാർ […]
ഏഷ്യയിലെ സമ്പന്നന്‍ മുകേഷ് അംബാനി, മലയാളികളില്‍ എംഎ യൂസഫലിയും!
ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിംഗുമായി ഈ വര്‍ഷത്തെ ഫോബ്‌സ് പട്ടിക പുറത്ത്. പട്ടിക പ്രകാരം ഇന്ത്യയില്‍ 169 ശതകോടീശ്വരന്മാരാണുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി (8340 കോടി ഡോളര്‍) ആണ് ഏറ്റവും മുന്നിലുള്ളത്. അദ്ദേഹമാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍. ലോക റാങ്കിംഗില്‍ 9-ാം സ്ഥാനവും മുകേഷ് അംബാനി സ്വന്തമാക്കി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് വീണതോടെയാണ് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി വീണ്ടും സ്ഥാനം നേടിയത്. ഫോബ്‌സ് […]
‘അടി’യിലെ ഒരു പുതിയ ഗാനം ‘തോനേ മോഹങ്ങള്‍’
അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ നായികാ നായകന്മാരാകുന്ന ചിത്രം ‘അടി’യിലെ ഒരു ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ‘തോനേ മോഹങ്ങള്‍’ എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും വേഷമിടുന്നു. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം […]
‘നദികളില്‍ സുന്ദരി യമുന’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസും ധ്യാനും നേര്‍ക്ക് നേര്‍ വരുന്ന പോസ്റ്റര്‍ ആദ്യ കാഴ്ചയില്‍ തന്നെ ചിരിയുണര്‍ത്തുന്നുണ്ട്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് […]
ബെന്‍സ് ജിഎല്‍ഇ എസ്യുവി സ്വന്തമാക്കി നേഹ ശര്‍മ
സോളോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തിലെത്തിയ നായിക നേഹ ശര്‍മ ഒരു മെഴ്സിഡസ് ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്യുവി സ്വന്തമാക്കി. 300ഡി, 450, 400ഡി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മെഴ്സിഡസ് ബെന്‍സ് വില്‍ക്കുന്നത്. 88 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് ഈ ആഡംബര എസ്യുവിയുടെ എക്സ്ഷോറൂം വില. വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് ട്വീറ്റ് ചെയ്തത്. 245 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഫോര്‍ സിലിണ്ടര്‍ […]
