പട്ടയം മിഷന്‍ ഈ മാസം 25ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അറിയിച്ചു. സംസ്ഥാനത്ത് അര്‍ഹതപ്പെട്ട എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കി അരനൂറ്റാണ്ടായെങ്കിലും, പല കാരണങ്ങളാല്‍ ഭൂമിക്ക് കൈവശാവകാശ രേഖകള്‍ ലഭിക്കാത്ത നിരവധിപേരുണ്ട്. ഇത് പരിഹരിക്കാന്‍ എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും യോഗങ്ങള്‍ ചേരും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയടക്കം കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ […]
പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്ന് പൊലീസ്
പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം,പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കി. കമന്റ് ബോക്‌സിലൂടെയാണ് പൊലീസിന്റെ വിശദീകരണം.ട്രെയിന്‍ ആക്രമണക്കേസ് പ്രതിയുടെ രേഖാ ചിത്രത്തിന് വിമര്‍ശനം നേരിട്ടിരുന്നു. രേഖാ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് കേരളാ പൊലീസിന്റെ മറുപടി.
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 5
◾കോഴിക്കോട് ട്രെയിനില്‍ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പിടിയിലായി. ആശുപത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് മഹാരാഷ്ട്ര എടിഎസ് എന്ന ഭീകര വിരുദ്ധ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. കേരള പോലീസ് പ്രതിയെ തേടി കണ്ണൂര്‍, കോഴിക്കോട്, എന്നിവിടങ്ങള്‍ക്കു പുറമേ, ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അന്വേഷണം തുടരുകയായിരുന്നു. പൊള്ളലും മുറിവുമേറ്റ് ചികില്‍സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. അജ്മീറിലേക്കു രക്ഷപ്പെടാനിരിക്കുകയായിരുന്നു. സെന്‍ട്രല്‍ ഇന്റലിജന്‍സ് അടക്കം കേന്ദ്ര ഏജന്‍സികളാണ് ആശുപത്രിയിലുള്ള ഇയാളെ ഉടനേ പിടികൂടാന്‍ മഹാരാഷ്ട്ര എടിഎസിനു നിര്‍ദേശം നല്‍കിയത്. കോഴിക്കോട് […]
പ്രതികൾക്ക് ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി.അപ്പീൽ പോയാൽ വേണ്ട സഹായം സർക്കാർ നൽകുമെന്ന് മന്ത്രിയും പറഞ്ഞു
മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതി വിധിയിൽ മധുവിന് നീതി കിട്ടിയില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. കോടതിക്ക് നടന്നതൊന്നും മനസ്സിലായില്ല. ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കും. ആദിവാസികൾക്കു വേണ്ടിയുള്ള കോടതി തങ്ങൾക്ക് നീതി നൽകിയില്ലെന്നും വിചാരണ വൈകിയത് പ്രതികൾക്ക് അനുകൂലമായെന്നും സരസു പറഞ്ഞു. അതോടൊപ്പം മധു വധക്കേസ് വിധിയിൽ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കിൽ തുടർന്നുള്ള എല്ലാ നടപടികൾക്കും സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അപ്പീൽ പോയാൽ വേണ്ട സഹായം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വില
കേരളത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം. പവന് ഇന്നും ഇന്നലെയുമായി കൂടിയത് 1240 രൂപയാണ്. ഇതോടെ സ്വര്‍ണം പവന് 45,000 രൂപയായി. ഗ്രാമിന് 5,625 രൂപയുമായി. ഇന്നു മാത്രം ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയാണ് കൂടിയത്, പവന് 760 രൂപയും. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 480 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സ്വര്‍ണവിലയില്‍ ഇന്നലെ 60 രൂപയുടെ കയറ്റമുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 90 രൂപ ഉയര്‍ന്നു. […]
വിലക്കുറവില്‍ വാങ്ങാം, പീട്രോണ്‍ സ്മാര്‍ട് വാച്ച്
മുന്‍നിര സ്മാര്‍ട് വാച്ച് ബ്രാന്‍ഡ് പീട്രോണ്‍ പുതിയതായി വിപണിയില്‍ അവതരിപ്പിച്ച ഉല്‍പന്നമാണ് ഫോഴ്‌സ് എക്‌സ്12എന്‍. ബ്ലൂടൂത്ത് കോളിങ് സപ്പോര്‍ട്ടുള്ള സ്മാര്‍ട് വാച്ച് ഓഫറുകളുള്‍പ്പടെ 1500 രൂപയില്‍ താഴെ വിലയില്‍ വാങ്ങാം. 2.5 ഡി കര്‍വ്ഡ് ഡിസ്‌പ്ലേയും റിമൂവബിള്‍ സ്ട്രാപ്പുകളുള്ള ലൈറ്റ് വെയ്റ്റായൊരു വാച്ചാണിത്. ഈ പ്രൈസ് റേഞ്ചില്‍ കോള്‍ അറ്റന്‍ഡ് ഫീച്ചറും നല്‍കിയിരിക്കുന്നു എന്നതാണ് പ്രത്യേകത. 1.85 ഇഞ്ച് എച്ച്ഡി സ്‌ക്രീനാണുള്ളത്. നൂറില്‍ക്കൂടുതല്‍ വാച്ച് ഫെയ്‌സുകള്‍ കമ്പാനിയന്‍ ആപ്പിലൂടെ ഉപയോഗിക്കാനാകും. ഡിസ്‌പ്ലേയില്‍ ലോംങ് പ്രസ് ചെയ്യുന്നതോടെ ഡിഫോള്‍ട്ട് […]
‘ചാള്‍സ് എന്റര്‍പ്രൈസസി’ലെ ഗാനം ‘കാലം പാഞ്ഞേ’
ഉര്‍വശി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘ചാള്‍സ് എന്റര്‍പ്രൈസസി’ലെ ഗാനം പുറത്തുവിട്ടു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യന്റേതാണ് തിരക്കഥയും. ‘കാലം പാഞ്ഞേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്. ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, […]
അജയ് ദേവ്ഗണ്‍ ചിത്രം ‘ഭോലാ’ 50 കോടി ക്ലബ്ബില്‍
അജയ് ദേവ്ഗണ്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ‘ഭോലാ’എന്ന ചിത്രം കളക്ഷന്‍ 50 കോടി കഴിഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ […]
പുതിയ ‘ഷൈന്‍’ വേരിയന്റുമായി സിട്രോണ്‍
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണില്‍ നിന്നുള്ള ആദ്യത്തെ മാസ്-മാര്‍ക്കറ്റ് ഓഫറായ സിട്രോണ്‍ ഇ3 നിലവില്‍ ലൈവ്, ഫീല്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ആദ്യത്തേതിന് 6.16 ലക്ഷം രൂപയും രണ്ടാമത്തേതിന് 7.38 ലക്ഷം രൂപയും (1.2 എല്‍ എന്‍എ) 8.25 ലക്ഷം രൂപയുമാണ് (1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍) വില. ഇപ്പോഴിതാ പുതിയ ‘ഷൈന്‍’ വേരിയന്റുമായി കാര്‍ നിര്‍മ്മാതാവ് ഉടന്‍ തന്നെ ഹാച്ച്ബാക്ക് മോഡല്‍ ലൈനപ്പ് വികസിപ്പിക്കും എന്നാണ് പുതിയ വാര്‍ത്തകള്‍. പുതിയ വേരിയന്റിന് ഏറ്റവും മികച്ച […]
പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം
സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളും കൊണ്ടുള്ള ചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്ഷ്മചാരുതയുള്ള പതിന്നാല് കഥകളുടെ സമാഹാരം. ‘പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം’. പൊന്ന്യം ചന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.
