Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താമരശേരി ചുരത്തിലെ തിരക്കൊഴിവാക്കാൻ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

താമരശേരി ചുരത്തിലെ തിരക്കൊഴിവാക്കാൻ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനി, ഞായർ ഉൾപ്പെടെ പൊതു അവധി ദിനങ്ങളിലും രണ്ടാം ശനിയോടു ചേർന്നുള്ള വെള്ളിയാഴ്ച്ച കളിലും വൈകീട്ട് മൂന്നു മുതൽ രാത്രി ഒൻപത് വരെ വാഹനങ്ങൾക്കാണ് നിയന്ത്രണം. നിയന്ത്രണ സമയത്ത് ആറിൽ കൂടുതൽ ചക്രങ്ങളുള്ള ടിപ്പർ. പത്തു ചക്രത്തിൽ കൂടുതലുള്ള ചരക്കു വാഹനങ്ങൾ വലിപ്പമേറിയ ട്രക്കുകൾ എന്നിവയ്ക്ക് പ്രവേശനമുണ്ടാവില്ല. തിങ്കളാഴ്ച്ചകളിൽ രാവിലെ ആറു മുതൽ ഒൻപതു വരെയും നിയന്ത്രണം ഉണ്ടാകും. വാഹന അറ്റകുറ്റ പണി വിദഗ്ദ്ധരെയും അടിയന്തിര […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്രെയിനിൽ തീവെച്ച കേസിലെ പ്രതി പിടിയിലായി

എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിലായെന്ന് സൂചന. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് ഇന്നലെ രാത്രിയാണ് പിടിയിലായത്. കേന്ദ്ര ഇൻറലിജൻസിന്റേയും, മഹാരാഷ്ട്ര എറ്റിഎസിന്റേയും പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. കേരള പോലീസ് സംഘവും അവിടെയെത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. ശരീരത്തിൽ പൊള്ളലേറ്റതും മുറിവേറ്റതുമായ പാടുകളുണ്ടെന്നുമാണ് റിപ്പോർട്ട്

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 5

◾വിഷു പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമപെന്‍ഷനുകള്‍ ഒന്നിച്ചു വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. ഇതനുസരിച്ച് 3,200 രൂപ 60 ലക്ഷം പെന്‍ഷന്‍കാര്‍ക്കു ലഭിക്കും. ഇതിനായി 1,871 കോടി രൂപ അനുവദിച്ചു. പത്താം തീയതി മുതല്‍ തുക വിതരണം ചെയ്യും. ◾അട്ടപ്പാടി മധു കൊലക്കേസിലെ 16 പ്രതികളില്‍ കുറ്റക്കാരെന്നു കോടതി വിധിച്ച 14 പ്രതികള്‍ക്കുള്ള ശിക്ഷ ഇന്നു വിധിക്കും. 13 പേര്‍ക്കെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയത്. നാലാം പ്രതിയേയും പതിനൊന്നാം പ്രതിയേയും കോടതി വെറുതെ വിട്ടു. കേസില്‍ 24 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാമനവമി ആഘോഷത്തിനിടെ നടന്ന സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി

രാമനവമി ആഘോഷത്തിനിടെ രണ്ടു വിഭാഗങ്ങൾക്കിടെ നടന്ന സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. പശ്ചിമ ബംഗാൾ ഗവർണ്ണർ സിവി ആനന്ദ ബോസ് സംഘർഷം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു. കേസിൽ ഒരാൾ അറസ്റ്റിലായി. ബീഹാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.പൊലീസിനെയും ദ്രുതകർമസേനാംഗങ്ങളെയും മേഖലയിൽ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സിവി ആനന്ദ ബോസ് വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

ഡ്രൈവറുടെ വൃക്ക, യാത്രക്കാരനു രക്ഷ

ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വൃക്ക രോഗിയായ ബില്‍ സുമിയേല്‍. 72 വയസായി. യാത്രയ്ക്ക് ഊബര്‍ ടാക്സി വിളിച്ചു. ടിം ലെറ്റ്സ് എന്നയാളാണു ഡ്രൈവര്‍. യുഎസ് ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനാണ് ടിം ലെറ്റ്‌സ്. വിരമിച്ചശേഷം ഊബര്‍ ടാക്സി ഓടിക്കാറുണ്ട്. ടാക്സിയില്‍ കയറിയ ബില്ലും ടിമ്മും പരിചയപ്പെട്ടു, വിശേഷങ്ങള്‍ പറഞ്ഞു. 25 വര്‍ഷമായി പ്രമേഹ രോഗിയാണു ബില്‍. അന്നു തുടങ്ങിയ ചികിത്സയാണ്. അതിനിടിയിലാണു വൃക്കകള്‍ തകരാറിലായത്. വൃക്ക മാറ്റിവയ്ക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അവയവദാതാവിനെ അന്വേഷിക്കുകയാണ്. വൃക്കദാന പട്ടികയില്‍ ഊഴമനുസരിച്ചു […]

Posted inബിസിനസ്സ്

വായ്പകളില്‍ നേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ 2022-23 സാമ്പത്തികവര്‍ഷത്തെ മാര്‍ച്ച് 31 പ്രകാരമുള്ള കണക്കനുസരിച്ച് 16.65 ശതമാനം വര്‍ദ്ധിച്ച് 72,107 കോടി രൂപയിലെത്തി. 2022 മാര്‍ച്ച് 31ല്‍ വായ്പകള്‍ 61,816 കോടി രൂപയായിരുന്നു. മൊത്തം നിക്ഷേപം 89,142 കോടി രൂപയില്‍ നിന്ന് 2.82 ശതമാനം ഉയര്‍ന്ന് 91,652 കോടി രൂപയായി. 30,215 കോടി രൂപയാണ് കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം. കഴിഞ്ഞവര്‍ഷത്തെ 29,601 കോടി രൂപയെ അപേക്ഷിച്ച് 2.07 […]

Posted inവിനോദം

ലുങ്കി ഡാന്‍സുമായി സല്‍മാനും വെങ്കിടേഷും രാം ചരണും

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാന്റെ’ പുതിയ ഗാനം റിലീസ് ചെയ്തു. തെലുങ്ക് സ്‌റ്റൈലില്‍ കളര്‍ ഫുള്‍ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സല്‍മാന്‍ ഖാന്റെ ലുങ്കി ഡാന്‍സ് കൂടിയായപ്പോള്‍, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സല്‍മാനൊപ്പം നടന്‍ വെങ്കിടേഷും ഗാനരംഗത്തുണ്ട്. ഗാനത്തിന്റെ ഏറ്റവും ഒടുവില്‍ രാം ചരണും രഗസ്റ്റ് അപ്പിയറന്‍സ് ആയി എത്തുന്നു. വിശാല്‍ ദദ്ലാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പായല്‍ ദേവ് ആണ് സംഗീത സംവിധാനം. […]

Posted inവിനോദം

സന്തോഷ് പണ്ഡിറ്റ് ചിത്രം ‘ആതിരയുടെ മകള്‍ അഞ്ജലി’

പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ‘ആതിരയുടെ മകള്‍ അഞ്ജലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണ്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണ്, സന്തോഷ് […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യു എക്‌സ് 7 സ്വന്തമാക്കി അനൂപ് മേനോന്‍

ബിഎംഡബ്ല്യുവിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി അനൂപ് മേനോന്‍. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവി എക്‌സ് 7 ആണ് അനൂപ് മേനോന്റെ ഏറ്റവും പുതിയ വാഹനം. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന എസ്‌യുവിയുടെ ഏതു മോഡലാണ് അനൂപിന്റെ ഏറ്റവും പുതിയ വാഹനം എന്ന് വ്യക്തമല്ല. നേരത്തെ ബിഎംഡബ്ല്യുവിന്റെ തന്നെ സെവന്‍ സീരിസും അനൂപ് മേനോന്റെ ഗാരിജിലുണ്ടായിരുന്നു. എക്‌സ്‌ഡ്രൈവ് 40 ഡി എം സ്‌പോര്‍ട്‌സ്, എക്‌സ്ഡ്രൈവ് 40 ഐ എം സ്‌പോര്‍ട് എന്നീ മോഡലുകളിലാണ് എക്‌സ് 7 വില്‍പനയ്ക്ക് […]

Posted inപുസ്തകങ്ങൾ

വന്നേരിനാട്

കേരളത്തിലെ ആദ്യത്തെ നാട്ടുചരിത്രം. കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വന്നേരിനാട് ചരിത്രപരമായും സാംസ്‌കാരികമായും എങ്ങനെ ഉണര്‍ന്നുവന്നുവെന്നും ഉയര്‍ന്നുവന്നുവെന്നും അന്വേഷിക്കുന്ന ബൃഹദ്ഗ്രന്ഥമാണ് ‘വന്നേരിനാട്’. നാട്ടുചരിത്രത്തിലൂടെ കേരളത്തിന്റെ നവോത്ഥാനവും അതുണ്ടാക്കിയ മാറ്റങ്ങളും അടയാളപ്പെടുത്തുന്ന അപൂര്‍വ്വകൃതി. പി.കെ.എ റഹിം. ഡിസി ബുക്‌സ്. വില 900 രൂപ.