Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മധു കേസ് ആരംഭം മുതൽ പല പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോയതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

മധുകൊലക്കേസിലെ പ്രതികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് മന്ത്രി കെ രാധാകൃഷ്ണൻ. 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.കുറ്റവാളികൾക്ക് കടുത്ത ശിക്ഷ വാങ്ങി നൽകാൻ പല ഘട്ടത്തിൽ പരിശ്രമങ്ങളുണ്ടായി. മധു കേസ് ആരംഭം മുതൽ പല പ്രതിസന്ധികളിലൂടെയാണ് കേസ് മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോടതി വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മധുവിന്റെ കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അട്ടപ്പാടി മധു കൊലക്കേസിൽ പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മതിയായ ശമ്പളമില്ലാത്തതിനാൽ അനിശ്ചിതകാല സമരം തുടങ്ങി പ്രീപ്രൈമറി അധ്യാപകർ

സംസ്ഥാനത്തെ ഒരു വിഭാ​ഗം പ്രീ പ്രൈമറി അധ്യാപകർ അനിശ്ചിതകാല സമരം തുടങ്ങി. 350 രൂപ ദിവസക്കൂലിയാണ് കിട്ടുന്നതെന്നും കൃത്യമായ ശമ്പള സ്കെയിലും പെൻഷനും അം​ഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്നും അധ്യാപകർ പറയുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 4

◾അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14 പ്രതികളില്‍ 12 പേരും കുറ്റക്കാരെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. നരഹത്യക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മറ്റു പ്രതികളായ ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയും മണ്ണാര്‍ക്കാട് പ്രത്യേക കോടതി മാറ്റി നിര്‍ത്തി. ◾അരുണാചല്‍ പ്രദേശ് ചൈനയുടെ നിയന്ത്രണത്തിലുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്ക് വിമർശനം

കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്ക് വിമർശനം.മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സർക്കാരിന് നേട്ടം ആകുന്നുവെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ എംപിമാരുടെ അസാന്നിധ്യത്തിലാണ് യോഗം ചേർന്നത്.നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷൻ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു. ശശി തരൂർ നിരന്തരം പാർട്ടിയെ സമ്മർദ്ദത്തിൽ […]

Posted inബിസിനസ്സ്

ധനലക്ഷ്മി ബാങ്ക് 11.26 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2022-23ല്‍ മൊത്തം ബിസിനസില്‍ 11.26 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. മൊത്തം നിക്ഷേപം 12,403 കോടി രൂപയില്‍ നിന്ന് 7.45 ശതമാനം ഉയര്‍ന്ന് 13,327 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. മൊത്തം നിക്ഷേപത്തില്‍ 31.95 ശതമാനവും കറന്റ് സേവിംഗ്സ് നിക്ഷേപങ്ങളാണ്. മൊത്തം വായ്പ 16.85 ശതമാനം വര്‍ദ്ധിച്ച് 9,867 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 8,444 […]

Posted inടെക്നോളജി

28 ലക്ഷം മൊബൈല്‍ വരിക്കാരെ നേടി ജിയോയും എയര്‍ടെല്ലും

രാജ്യത്തെ ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ട്രായിയുടെ പുതിയ കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 28 ലക്ഷം മൊബൈല്‍ വരിക്കാരെയാണ് ഇരു കമ്പനികള്‍ കൂടി നേടിയത്. അതേസമയം വോഡഫോണ്‍ ഐഡിയയ്ക്ക് ഏകദേശം 13.5 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തു. ജിയോ ജനുവരിയില്‍ 16.58 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് വിപണിയില്‍ ലീഡ് ഉറപ്പിച്ചു. അതേസമയം എയര്‍ടെല്‍ 12.81 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേര്‍ത്തു. 2023 ജനുവരി അവസാനത്തോടെ ജിയോയുടെ മൊബൈല്‍ വരിക്കാരുടെ […]

Posted inവിനോദം

അല്ലുവിന്റെ ‘ഹീറോ’ 4കെയില്‍ വീണ്ടും തിയറ്ററുകളിലേക്ക്

അല്ലു അര്‍ജുന്റെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്ന ‘ഹീറോ’ വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. അല്ലുവിന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 8 നാണ് ചിത്രം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന് ഏറെ ആരാധകരുള്ള കേരളത്തിലും ചിത്രത്തിന് റിലീസ് ഉണ്ട്. ആന്ധ്രയിലും തെലങ്കാനയിലും ഏപ്രില്‍ 6, കേരളത്തില്‍ ഏപ്രില്‍ 7, കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഏപ്രില്‍ 8 എന്നിങ്ങനെയാണ് ചിത്രത്തിന്റെ റിലീസ് തീയതികള്‍. 4 കെ ദൃശ്യമികവോടെയാണ് ചിത്രം എത്തുക. റൊമാന്റിക് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും […]

Posted inവിനോദം

‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ സോംഗ് ടീസര്‍

പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന സിനിമയുടെ സോംഗ് ടീസര്‍ പുറത്ത്. മാപ്പിള രാമായണത്തിന്റെ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഗണേഷ് മലയത്ത് ആണ്. സൂരജ് സന്തോഷ് ആണ് ആലാപനം. വിഷ്ണു ശിവശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ റഷീദ് പറമ്പില്‍ ആണ് ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ സംവധാനം ചെയ്യുന്നത്. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. […]

Posted inഓട്ടോമോട്ടീവ്

വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് നിസാന്‍ മാഗ്‌നൈറ്റ്

വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ മാഗ്‌നൈറ്റ് . 2022-23 വര്‍ഷം മൊത്തം 94,219 യൂണിറ്റുകള്‍ മൊത്തമായി വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഒരു ലക്ഷം ബുക്കിംഗുമായി വാഹനം എല്ലാവരെയും അമ്പരപ്പിച്ചു. ഇന്ത്യയുടെ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും നിസാന്‍ മാഗ്നൈറ്റിന് ഒരു ലക്ഷത്തിലധികം ബുക്കിംഗ് ലഭിച്ചു. ഇത് ജപ്പാനില്‍ രൂപകല്‍പ്പന ചെയ്തതും ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ചതുമാണ്. 94,219 യൂണിറ്റുകളുടെ മൊത്ത വില്‍പ്പനയുമായി നിസ്സാന്‍ ഇന്ത്യ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 33,611 […]