ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരഭാരവും അരക്കെട്ടിലെ വിസറല്‍ കൊഴുപ്പും വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഗവേഷണ പഠനം. കുടവയര്‍ വരാതിരിക്കണമെങ്കില്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നും സ്ലീപ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ കുറയുന്നത് അരക്കെട്ടിലെ കൊഴുപ്പ് 12 ഗ്രാം വീതം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം അരക്കെട്ടിലെ കൊഴുപ്പിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നില്ലെന്നും പഠനം പറയുന്നു. […]
മധുകൊലക്കേസിൽ കോടതിയിൽ നിന്നുണ്ടായത് നീതി പൂർവ്വമായ വിധിയാണെന്ന് അഭിഭാഷകൻ
മനപ്പൂർവ്വം മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും, മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നതെന്നും, എസ് സി,എസ്ടി വകുപ്പുപ്രകാരവുമാണ് ശിക്ഷയെന്നും അഭിഭാഷകൻ സിദ്ദിഖ് പറഞ്ഞു. അട്ടപ്പാടി മധുകൊലക്കേസിൽ കോടതിയിൽ നിന്നുണ്ടായത് നീതി പൂർവ്വമായ വിധിയാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.വ്യത്യസ്ഥമായ ശിക്ഷയാണ് ഓരോ പ്രതികൾക്കും ലഭിക്കുക. കോടതിയുടെ മുന്നിൽ വന്ന എല്ലാ തെളിവുകളും പരിഗണിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം മനപൂർവ്വമുള്ള കൊലപാതകമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ സിദ്ദിഖ് പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14 പ്രതികളില്‍ 12 പേരും കുറ്റക്കാരെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. നരഹത്യക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മറ്റു പ്രതികളായ ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയും മണ്ണാര്‍ക്കാട് പ്രത്യേക കോടതി കോടതി മാറ്റി നിര്‍ത്തി. അരുണാചല്‍ പ്രദേശ് […]
മധു കൊലക്കേസിൽ പ്രതികൾക്കെതിരെ നരഹത്യാകുറ്റം
മധു കൊലക്കേസിൽ പ്രതികൾക്കെതിരെ നരഹത്യാകുറ്റം. പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി. രണ്ട് പ്രതികളെ വെറുതെ വിട്ടു, കുറ്റക്കാർക്കുള്ള ശിക്ഷ നാളെ വിധിക്കും നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ടു. വിധിയിൽ സന്തോഷമെന്ന് മധുവിന്റെ അമ്മയും സഹോദരിയും പറഞ്ഞു. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ച ഹുസൈൻ മധുവിന്റെ നെഞ്ചിലേക്ക് ചവിട്ടി. ഇതോടെ മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു […]
ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം അടിയന്തര ലാൻഡിംഗ് നടത്തി
ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം അടിയന്തര ലാൻഡിംഗ് നടത്തി.വിമാനത്തിൽ ഉണ്ടായിരുന്ന നൂറ്റിമുപ്പത്തിയേഴ് യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചോദ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്ന് എൻസിപി നേതാവ് അജിത് പവാർ
നേതാക്കൾ അവരുടെ ഭരണകാലയളവിൽ കൈവരിച്ച നേട്ടത്തെക്കുറിച്ചാണ് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചോദ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്നും എൻസിപി നേതാവ് അജിത് പവാർ.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ൽ ജനങ്ങൾ മോദിക്ക് വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ ബിരുദം നോക്കിയല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമായത്. ഇപ്പോൾ ഒമ്പതു വർഷമായി മോദി രാജ്യത്തെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ ബിരുദ യോഗ്യതയെക്കുറിച്ച് ചോദിക്കുന്നത് മര്യാദയല്ല. പണപ്പെരുപ്പത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ചോദിക്കാം എന്നും അദ്ദേഹം […]
കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ കേസ്
കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാർ മാർച്ച് 29ന് ബെവിനാഹള്ളിയിൽ പ്രചാരണ റാലിക്കിടെ, ബസിന് മുകളിൽ കയറി നിന്ന് ജനക്കൂട്ടത്തിലേക്ക് നോട്ടുകൾ വീശിയെറിഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മാണ്ഡ്യ പൊലീസ് സ്റ്റേഷൻ കോടതി നിർദ്ദേശപ്രകാരം ശിവകുമാറിനെതിരെ കേസ് എടുത്തു. എന്നാൽ, താൻ ജനങ്ങൾക്കു നേരെയല്ല നോട്ടുകൾ എറിഞ്ഞതെന്നും ,റാലിയിൽ പങ്കെടുത്ത ജനങ്ങൾ ദൈവങ്ങളുടെ വിഗ്രഹം തലയിൽ ചുമന്നിരുന്നു. ഇതിന് നേരെയാണ് താൻ പണം സമർപ്പിച്ചത് എന്നാണ് ശിവകുമാർ […]
മറ്റു സംസ്ഥാനങ്ങളില്‍ പൊതുഗതാഗത സംവിധാനത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് കാണുന്നതെന്ന് കെ സുരേന്ദ്രൻ
കേരളത്തിൽ കെഎസ്ആര്‍ടിസി ശമ്പളം കൊടുക്കാതെ ജീവനക്കാരെ പീഡിപ്പിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ പൊതുഗതാഗത സംവിധാനത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് കാണുന്നത്. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് കേരളത്തെ ഇന്നത്തെ കടബാധിത സംസ്ഥാനമാക്കിയതെന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.മന്ത്രിമാര്‍ യാത്രാപ്പടിയിനത്തില്‍ കൈപ്പറ്റുന്നത് കോടികളാണ്. സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അധിക നികുതിഭാരം അവരുടെ ചുമലില്‍ കയറ്റി നടുവൊടിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി. വര്‍ദ്ധിപ്പിച്ച എല്ലാ നികുതികളും പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ കോടതി ഇന്ന് വിധി പറയും
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ കോടതി ഇന്ന് വിധി പറയും. ഈ കേസിൽ കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി കൂടാതെ കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു, രഹസ്യമൊഴി നൽകിയവർ കൂറുമാറി , മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി , സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കി ഇങ്ങനെ അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ ഉണ്ടായത്. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വരുന്നത് എന്നതാണ് ശ്രദ്ധേയം.
കംപാർട്ട്മെന്‍റിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കില്‍ അക്രമം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ
ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിലുണ്ടായ അക്രമത്തെ തുടർന്ന് യാത്രക്കാർക്ക് വീണ്ടും ആശങ്ക. കംപാർട്ട്മെന്‍റിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കില്‍ അക്രമം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു. അതോടൊപ്പം തീയിട്ട പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നു. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും.നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നത്.
