◾കോഴിക്കോട് ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫിയാണെന്നു പോലീസ്. മുപ്പതുകാരനായ ഇയാള്‍ നിര്‍മാണ തൊഴിലാളിയാണ്. അശോകപുരത്താണു താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ തേടി അശോകപുരത്ത് പോലീസ് എത്തിയെങ്കിലും രേഖാചിത്രത്തിലുള്ളയാളെ ആരും തിരിച്ചറിഞ്ഞില്ല. ജോലി ചെയ്തിരുന്ന സ്ഥലത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിയുടെ ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല. ◾ട്രെയിന്‍ കത്തിക്കല്‍ കേസ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമന്റെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി എംആര്‍ അജിത് […]
ട്രെയിൻ ആക്രമണം : പ്രതി എടിഎസിന്റെ കസ്റ്റിഡിയില്‍ ഇല്ലെന്ന് ഐജി
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീകൊളുത്തി ആക്രമണം നടത്തിയ കേസില്‍ പ്രതി കസ്റ്റഡിയിലെന്ന വാര്‍ത്ത തള്ളി ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി എ.വിജയന്‍. പ്രതി എടിഎസിന്റെ കസ്റ്റിഡിയില്‍ ഇല്ലെന്ന് ഐജി വ്യക്തമാക്കി. കേസില്‍ 18 അംഗ പ്രത്യേക സംഘത്തിന് സംസ്ഥാന പൊലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമന്‍ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
എലത്തൂരില്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമണം നടത്തിയ പ്രതിയെ പിടികൂടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍
എലത്തൂരില്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമണം നടത്തിയ പ്രതിയെ പിടികൂടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. എലത്തൂരില്‍ മരിച്ച മൂന്ന് പേര്‍ക്കുള്ള ധനസഹായം കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. ട്രെയിനില്‍ വച്ച് ഉണ്ടായ അപകടങ്ങള്‍ക്ക് റെയില്‍വേയാണ് ധനസഹായങ്ങള്‍ നല്‍കേണ്ടത്. ട്രെയിനിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് പരിശോധനകള്‍ […]
ട്രെയിന്‍ ആക്രമണത്തില്‍ പൊള്ളലേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
വാഴപ്പഴം, തിന്നാല്‍ തീരില്ല
ചക്കയോളം വലുപ്പമുള്ള വാഴപ്പഴം. ഒരൊറ്റ പഴത്തിനു മൂന്നു കിലോ തൂക്കം. ഒരു കുല വാഴപ്പഴത്തിന് 60 കിലോയോളം തൂക്കം. ഈ അപൂര്‍വയിനം വാഴപ്പഴത്തിന്റെ ദൃശ്യങ്ങള്‍ ചെന്നൈയിലെ റെയില്‍വേ ഉദ്യോഗസ്ഥനായ അനന്ത് രൂപനഗുഡിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇന്ത്യോനേഷ്യന്‍ ദ്വീപായ പാപ്പുവ ന്യൂഗിനിയയിലാണ് ഈയിനം വാഴയുള്ളത്. പേര് മൂസ ഇംഗന്‍സ്. ഏറ്റവും വലിയ വാഴപ്പഴത്തിനുള്ള ഗിന്നസ് ലോക റിക്കാര്‍ഡ് നേടിയ വാഴയാണിത്. ഒരു പഴമുണ്ടെങ്കില്‍ ഒരു കുടുംബത്തിലെ എല്ലാവരുടെയും വിശപ്പടക്കാം. ചെറിയൊരു തെങ്ങിനോളം ഉയരത്തില്‍ വളരുന്ന വാഴ കുലയ്ക്കാന്‍ അഞ്ചു […]
യുപിഐ ഇടപാടുകളുടെ എണ്ണം 870 കോടിയായി ഉയര്‍ന്നു
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തിലെ ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 60 ശതമാനം വര്‍ധിച്ച് 870 കോടിയെത്തിയതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ 46 ശതമാനം വര്‍ധിച്ച് 14,05,000 കോടി രൂപയായി. ഫെബ്രുവരിയില്‍ 750 കോടി ഇടപാടുകളും ജനുവരിയില്‍ 800 കോടി ഇടപാടുകളും നടന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരിയില്‍ 12,98,000 കോടി രൂപയായിരുന്ന ഇടപാടുകള്‍ ഫെബ്രുവരിയില്‍ 12,35,000 കോടി രൂപയായി കുറഞ്ഞു. പ്രതിദിനം 100 കോടി യുപിഐ ഇടപാടുകള്‍ […]
‘അയല്‍വാശി’യിലെ ഗാനം ‘ചൂയിങ്ഗം ചവിട്ടി’
നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ചു സൗബിന്‍ ഷാഹിര്‍, ബിനു പപ്പു,നസ്ലിന്‍ നിഖില വിമല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘അയല്‍വാശി’യിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മു.രി ആണ്. അഖില്‍ ജെ ചാന്ദ്, മുന്‍ഷിന്‍ പരാരി, ജേക്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നു ആലപിച്ച ‘ചൂയിങ്ഗം ചവിട്ടി’ എന്ന തുടങ്ങുന്ന പാട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ആണ് ഇര്‍ഷാദ് പരാരി ഈ ചിത്രം […]
സുരാജും ബാബു ആന്റണിയും ‘മദനോത്സവം’ ട്രെയ്ലര്‍
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ‘മദനോത്സവം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. മദനന്‍ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയില്‍ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന മദനന്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമീപകാലത്ത് സുരാജ് ചെയ്ത ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കും ഈ കഥാപാത്രം. ബാബു ആന്റണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ മോഹിയാണ് ബാബു ആന്റണിയുടെ കഥാപാത്രമെന്നാണ് ട്രെയ്‌ലറില്‍ നിന്ന് മനസിലാവുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന […]
വിലക്കുറവില്‍ കുഷാഖ്, സ്ലാവിയ പുതിയ വേരിയന്റുകള്‍
സ്‌കോഡ കുഷാഖ് , സ്ലാവിയ എന്നീ ജനപ്രിയ വാഹനങ്ങളുടെ പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചു. അംബീഷന്‍ വേരിയന്റില്‍ 1.5 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനാണ് രണ്ട് വാഹനങ്ങള്‍ക്കും ലഭിക്കുന്നത്. പുതിയ വേരിയന്റുകള്‍ക്ക് വില കുറവാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്ലാവിയ അംബീഷന്‍ 1.5 ടിഎസ്‌ഐയുടെ എക്‌സ്‌ഷോറൂം വില 14.94 ലക്ഷം രൂപയും കുഷാഖിന്റെ എക്‌സ് ഷോറൂം വില 14.99 ലക്ഷം രൂപയുമാണ്. ഇതോടെ 1.5 ലിറ്റര്‍ എഞ്ചിനുള്ള സ്ലാവിയ, കുഷാഖ് എന്നിവ യഥാക്രമം 2.06 ലക്ഷം രൂപ, 2.16 ലക്ഷം […]
ഒളിയന്‍ ശില
തോല്‍വികള്‍ ചിലപ്പോഴെല്ലാം അങ്ങനെയാണ്, അവ നമ്മെ നിരാശപ്പെടുത്തുമെങ്കിലും ഓരോ പുതിയ പാഠങ്ങളായി ജീവിതയാത്രയില്‍ മുന്നേറുവാന്‍ നമ്മെ പര്യാപ്തരാക്കും. മുന്നിലുള്ള മഹത്തായ വിജയം നേടുവാനായി ചെറിയ പരാജയങ്ങളിലൂടെ കടന്നുവന്നേ മതിയാവൂ. പിന്നിട്ട വഴികളിലെ അത്തരം പരാജയങ്ങളാവാം മഹത്തായ ലക്ഷ്യത്തിലേക്ക് കരുത്തോടെ മുന്നേറുവാന്‍ നമ്മെ പ്രാപ്തരാക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്ന രചന. ‘ഒളിയന്‍ ശില’. ആന്‍ട്രിക് ഗ്രോമിക്. ഗ്രീന്‍ ബുക്‌സ്. വില 170 രൂപ.
