Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകരുടെ പ്രതിഷേധം

ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകരുടെ പ്രതിഷേധം.ഫെഡറേഷൻ ഓഫ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനാണു ഹയർസെക്കൻഡറി ഏകീകരണ നടപടികൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. മൂല്യനിർണയം നടക്കുന്ന ഗവ.ഗേൾസ് എറണാകുുളം, ഗവ.എച്ച് എസ് എസ് ഇടപ്പള്ളി, ഗവ.ബോയ്സ് ആലുവ, ഗവ.ഗേൾസ് പെരുമ്പാവൂർ, സെന്റ് അഗസ്റ്റിൻസ് മൂവാറ്റുപുഴ, എസ് എൻ ഡി വി എച്ച് എസ് എസ് ഉദയംപേരൂർ, എസ് എൻ എച്ച് എസ് എസ് പുല്ലംകുളം എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 3

◾ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ടയാളെക്കുറിച്ചു സൂചനകള്‍ ലഭിച്ചെന്നു പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍നിന്നു രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി മരിച്ച മൂന്നാമത്തെയാളേയും തിരിച്ചറിഞ്ഞു. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ രണ്ടു വയസുള്ള മകള്‍ സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. ട്രെയിനില്‍ തീയിട്ടതുമൂലം ഒമ്പതു യാത്രക്കാര്‍ക്കു പൊള്ളലേറ്റു. ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ടു തേടി. സംഭവത്തെക്കുറിച്ച് എന്‍ഐഎയും അന്വേഷിക്കും. ◾ട്രെയിനില്‍ തീയിട്ട അക്രമിയുടെതെന്നു സംശയിക്കുന്ന ബാഗ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിബിഐ യുടെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

സിബിഐ യുടെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ന്യൂസൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സിബിഐയുടെ വിശ്വാസ്യത കൂടുന്നുവെന്നും, നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് സി ബി ഐ എന്നും പ്രധാനമന്ത്രി പറഞ്ഞു.വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും സിബിഐ ലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്വർണമെഡലും പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി സമ്മാനിക്കും. ഷില്ലോങ്ങ്, പൂനെ, നാഗ്പൂർ എന്നിവിടങ്ങളിൽ പുതിയ ഓഫീസ് സമുച്ചയങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി തപാൽ സ്റ്റാമ്പും സ്മാരക നാണയവും പ്രകാശനം ചെയ്യും. […]

Posted inബിസിനസ്സ്

വാട്സ്ആപ്പ് സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ്

സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും വാട്സ്ആപ്പ് സേവനം തുടങ്ങി. മൊബൈലില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭിക്കുന്നവിധമാണ് ക്രമീകരണം ഒരുക്കിയത്. പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലുമായി സഹകരിച്ചാണ് സേവനം ലഭ്യമാക്കിയത്. പ്രാദേശിക ഭാഷയിലും ബാങ്കിങ് സേവനം അറിയാന്‍ സാധിക്കും. ഇത് ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവുമധികം പ്രയോജനം ചെയ്യുക. ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംശയങ്ങള്‍ക്ക് 24 മണിക്കൂറും ഉത്തരം നല്‍കുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വാതില്‍പ്പടി സേവനത്തിന് അപേക്ഷിക്കല്‍, അടുത്തുള്ള […]

Posted inടെക്നോളജി

വാട്‌സ്ആപ്പ് ഫെബ്രുവരിയില്‍ നിരോധിച്ചത് 45.97 ലക്ഷം അക്കൗണ്ടുകള്‍!

മെറ്റയുടെ സന്ദേശമയക്കല്‍ ആപ്പായ വാട്‌സ്ആപ്പ് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി നിരോധിച്ചത് റെക്കോര്‍ഡ് നമ്പര്‍ അക്കൗണ്ടുകള്‍. ഫെബ്രുവരിയില്‍ 45.97 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്സ്ആപ്പ് നിരോധിച്ചതായി അവരുടെ തന്നെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് അക്കൗണ്ടുകള്‍ ബാന്‍ ചെയ്തത്. ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം, 2021-ന്റെ ഭാഗമായുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്‌സ്ആപ്പ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. 13 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുമ്പ് തന്നെ നിരോധിക്കപ്പെട്ടതായി വാട്ട്സ്ആപ്പ് […]

Posted inവിനോദം

‘പൂക്കാല’ത്തിലെ ‘ഒരേ പകല്‍’ എന്ന ഗാനം

വിജയരാഘവന്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘പൂക്കാലം’. വിജയരാഘവനും കെപിഎസി ലീലയും പ്രായമേറിയ വേഷങ്ങളില്‍ എത്തുന്ന ‘പൂക്കാല’ത്തിലെ ‘ഒരേ പകല്‍’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പര്‍ ഹിറ്റായ ‘ആനന്ദ’ത്തിന് ശേഷം സംവിധായകന്‍ ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്. റഫീഖ് അഹമ്മദിന്റ വരികള്‍ സച്ചിന്‍ വാര്യര്‍ സംഗീതം നല്‍കി കെ എസ് ചിത്ര, ഷഹബാസ് അമന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോണി ആന്റണി, അരുണ്‍ […]

Posted inവിനോദം

ദളപതി വിജയ് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലും

തമിഴ് സിനിമയുടെ ദളപതി വിജയ് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലും. ഫേസ്ബുക്കിലും ട്വിറ്ററിലും താരത്തിന്റെ പേരില്‍ പേജുകളുണ്ടെങ്കിലും ഇന്‍സ്റ്റയിലേക്ക് ആദ്യമായാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരമെത്തുന്നത്. ഇന്നലെ തുറന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഇപ്പോള്‍ തന്നെ രണ്ട് ദശലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. ഫേസ്ബുക്കില്‍ 78 ലക്ഷവും ട്വിറ്ററില്‍ 44 ലക്ഷവുമാണ് വിജയ്‌യുടെ ഫോളോവേഴ്‌സ്. ലോകേഷ് കനകരാജിന്റെ വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന തമിഴ് സിനിമയായ ‘ലിയോ’ ലുക്കിലുള്ള ചിത്രമാണ് വിജയ് ഇന്‍സ്റ്റയില്‍ ആദ്യമായി പങ്കുവെച്ചത്. 18 ലക്ഷത്തിലേറെ ലൈക്കുകളും രണ്ട് ലക്ഷത്തിലേറെ കമന്റുകളും വിജയ്യുടെ ചിത്രത്തിന് […]

Posted inഓട്ടോമോട്ടീവ്

ഓല മാര്‍ച്ചില്‍ മാത്രം വിറ്റത് 27,000 സ്‌കൂട്ടറുകള്‍!

ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ എതിരാളികളില്ലാതെ കുതിക്കുകയാണ് ഓല ഇലക്ട്രിക്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ വൈദ്യുത വാഹന ബ്രാന്‍ഡായി ഓല വളര്‍ന്നിരിക്കുകയാണ്. ഓലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വില്‍പന നടന്ന മാര്‍ച്ചില്‍ മാത്രം വിറ്റത് 27,000 സ്‌കൂട്ടറുകളാണ്. തുടര്‍ച്ചയായി ഏഴു മാസങ്ങളായി വൈദ്യുത സ്‌കൂട്ടര്‍ വില്‍പനയില്‍ ഇന്ത്യന്‍ വിപണിയില്‍ ഒന്നാമതാണ് ഓല. ഈ സാമ്പത്തിക വര്‍ഷം മാത്രം അവര്‍ക്ക് രണ്ട് ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനിതാ കണ്ടക്റ്ററെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി

വൈക്കം ഡിപ്പോയിലെ കണ്ടക്റ്ററായ അഖില എസ് നായരെ വൈക്കത്ത് നിന്നും പാലായിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി. അതേസമയം അഖില പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഖിലയ്‌ക്കെതിരായ നടപടി സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Posted inGeneral

സമുദ്രശേഷം

സ്വന്തം സ്വത്വം തന്നെ തങ്ങളെ ഒറ്റപ്പെടുത്തുന്നതായിത്തീരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്ന തീരദേശ ഗ്രാമത്തിലെ യുവാക്കളുടെ അതിജീവനശ്രമങ്ങളുടെ കഥ. തീരദേശജീവിതത്തിന്റെ സവിശേഷതകളും സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുന്ന നോവല്‍. 2020ലെ ടാറ്റ ലിറ്റ്ലൈവ്സ് പുരസ്‌കാരത്തിന് ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പെട്ട ‘ദി ക്ലിഫ്ഹാങ്ങേഴ്‌സ്’ ന്റെ പരിഭാഷ. ‘സമുദ്രശേഷം’. സബിന്‍ ഇക്ബാല്‍. പരിഭാഷ – ജോണി എം.എല്‍. മാതൃഭൂമി ബുക്‌സ്. വില 285 രൂപ.