ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകരുടെ പ്രതിഷേധം.ഫെഡറേഷൻ ഓഫ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനാണു ഹയർസെക്കൻഡറി ഏകീകരണ നടപടികൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. മൂല്യനിർണയം നടക്കുന്ന ഗവ.ഗേൾസ് എറണാകുുളം, ഗവ.എച്ച് എസ് എസ് ഇടപ്പള്ളി, ഗവ.ബോയ്സ് ആലുവ, ഗവ.ഗേൾസ് പെരുമ്പാവൂർ, സെന്റ് അഗസ്റ്റിൻസ് മൂവാറ്റുപുഴ, എസ് എൻ ഡി വി എച്ച് എസ് എസ് ഉദയംപേരൂർ, എസ് എൻ എച്ച് എസ് എസ് പുല്ലംകുളം എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകരുടെ പ്രതിഷേധം
