വിജയരാഘവന് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘പൂക്കാലം’. വിജയരാഘവനും കെപിഎസി ലീലയും പ്രായമേറിയ വേഷങ്ങളില്‍ എത്തുന്ന ‘പൂക്കാല’ത്തിലെ ‘ഒരേ പകല്‍’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പര്‍ ഹിറ്റായ ‘ആനന്ദ’ത്തിന് ശേഷം സംവിധായകന് ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്. റഫീഖ് അഹമ്മദിന്റ വരികള്‍ സച്ചിന് വാര്യര്‍ സംഗീതം നല്കി കെ എസ് ചിത്ര, ഷഹബാസ് അമന് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോണി ആന്റണി, അരുണ്‍ കുര്യന്, അനു ആന്റണി, റോഷന് മാത്യു, അബു സലീം, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്, സെബിന് ബെന്‍സണ്‍, ഹരീഷ് പേങ്ങന്, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്, കൊച്ചു പ്രേമന്, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍,ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
‘പൂക്കാല’ത്തിലെ ‘ഒരേ പകല്‍’ എന്ന ഗാനം
