അപകീർത്തി കേസിൽ അപ്പീൽ നൽകാനായി രാഹുൽ ഗാന്ധി സൂറത്തിലേക്ക് പുറപ്പെട്ടു. സെഷൻസ് കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകും.രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കോടതി വിധി വന്ന് 12–ാം ദിവസമാണ് അപ്പീല്‍ നല്‍കുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു. അപ്പീൽ നൽകാതെ ജയിലിൽ പോകാനായിരുന്നു രാഹുലിന്റെ തീരുമാനമെങ്കിലും പാർട്ടി നിയമ സെൽ അപ്പീൽ നൽകാൻ തീരുമാനിക്കുകയായിരുന്നു.
മധ്യാഹ്ന വാര്‍ത്തകള്‍
ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ടയാളെക്കുറിച്ചു സൂചനകള്‍ ലഭിച്ചെന്നു പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍നിന്നു രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്നു പുറത്തേക്കു ചാടിയ മൂന്നാമത്തെയാളേയും തിരിച്ചറിഞ്ഞു. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ രണ്ടു വയസുള്ള മകള്‍ സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്. ട്രെയിനില്‍ തീയിട്ടതുമൂലം ഒമ്പതു യാത്രക്കാര്‍ക്കു പൊള്ളലേറ്റു. ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ടു തേടി. സംഭവത്തെക്കുറിച്ച് എന്‍ഐഎയും അന്വേഷിക്കും. ട്രെയിനില്‍ തീയിട്ട അക്രമിയുടെ രേഖാചിത്രം […]
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് മുഖ്യമന്ത്രി
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട്ട് വെച്ച് ട്രെയിനിൽ ഉണ്ടായ അക്രമം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്നും, കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും, യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചട്ടം ലംഘിച്ച് അവാർഡ് തുക കൈപ്പറ്റരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം
ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ചട്ടം ലംഘിച്ച് അവാർഡ് തുക കൈപ്പറ്റരുതെന്നും, സർക്കാരിന്റെ അനുമതിയില്ലാതെ പല ഉദ്യോഗസ്ഥരും അവാർഡിന് നേരിട്ട് അപേക്ഷിക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ അവാർഡ് വാങ്ങിയാൽ ഗുരുതര ചട്ടലംഘനമായി കണക്കാക്കി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു. ശബരിമലയിലെ മികച്ച പ്രവർത്തനത്തിനു സ്വകാര്യ സ്ഥാപനത്തിൽ നിന്നു പത്തനംതിട്ട കലക്ടർ അവാർഡ് സ്വീകരിച്ചിരുന്നു. ഈ തുക പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുകയാണുണ്ടായത്. […]
അപേക്ഷിച്ചാലുടൻ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കുന്ന നടപടികൾക്ക് നഗരസഭകളിൽ തുടക്കമായി
സംസ്ഥാനത്തു മുന്നൂറ് ചതുരശ്ര മീറ്റർ വരെയുള്ള വീട് ഉൾപ്പെടെ ലോ റിസ്ക് കെട്ടിടങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്നതു നഗരസഭകളിൽ നടപ്പിലാക്കി തുടങ്ങി. ആദ്യ ദിനമായ ശനിയാഴ്ച്ച വന്ന പതിനൊന്ന് അപേക്ഷകളിലും ചുരുങ്ങിയ സമയം കൊണ്ട് കംപ്യൂട്ടർ സംവിധാനം തന്നെ പരിശോധിച്ച് പെർമിറ്റുകൾ അനുവദിച്ചതായി അധികൃതർ പറഞ്ഞു. പെർമിറ്റ് ഫീസ് അടച്ച വ്യക്തികൾക്കു ശനിയാഴ്ച്ച തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ഓൺ ലൈനിൽ ലഭിച്ചു. മറ്റുള്ളവർക്ക് ഫീസ് അടച്ചാലുടൻ ലഭ്യമാകുമെന്നും, അടുത്ത ഘട്ടമായി പഞ്ചായത്തുകളിലേക്കും […]
ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞതില്‍ പ്രതികരണവുമായി മന്ത്രി
കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ഷമാപണം നടത്തിയതിനെ തുടർന്ന്- ആരാധകരുടെ വിഷമം മനസിലാക്കുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സമയമാണെന്നും ഒരുമിച്ച് മുന്നേറാമെന്നും മന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചു.ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രാണ്ട് വിട്ട സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സ് ഖേദപ്രകടനം നടത്തിയിരുന്നു.നോക്കൗട്ട് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്നും, മത്സരം പൂര്‍ത്തായാക്കാതെ കളം വിട്ടത് ദൗര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നുവെന്നും മത്സരച്ചൂടിലായിരുന്നു ആ നടപടികള്‍. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറപ്പ് […]
വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതികരിച്ച് ഗതാഗത മന്ത്രിയും,കേന്ദ്രമന്ത്രിയും
വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്, അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ഇതേ വിഷയത്തിൽ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍.ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്മ്യൂണിസമെന്ന് മുരളീധരന്‍ പരിഹസിച്ചു.പണിമുടക്കിയല്ല, പണിയെടുത്തു കൊണ്ടാണ് അഖില എസ്.നായർ പ്രതിഷേധിച്ചത്.തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് ജനത്തെ പെരുവഴിയിലാക്കുന്ന […]
ഓടുന്ന ടെയിനിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സംശയം
കോഴിക്കോട് എലത്തൂരിൽ ഓടുന്ന ടെയിനിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്നാണ് സംശയം. ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ ഇന്ധന കുപ്പിയും പുസ്തകങ്ങളും ഫോണും ലഭിച്ചു. യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീയിട്ടത് ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചയാളെന്നും, അക്രമി രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കിലെന്നും റിപ്പോർട്ട്. തീപിടുത്തത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച മട്ടന്നൂർ സ്വദേശികളായ മൂന്ന് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, എൻ ഐ എ യും അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 3
◾ട്രെയിനില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ ഡി വണ്‍ കംപാര്‍ട്ടുമെന്റിലാണു സംഭവം. രാത്രി ഒമ്പതരയോടെ കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോള്‍ ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ രണ്ടു കുപ്പി പെട്രോള്‍ വീശിയൊഴിച്ച് തീയിടുകയായിരുന്നു. തീ ആളിപ്പടര്‍ന്നയുടനേ യാത്രക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു ചാടിയ മൂന്നു പേരാണു മരിച്ചത്. 48 കാരിയായ റഹ്‌മത്തും ഇവരുടെ സഹോദരിയുടെ മകളായ രണ്ടു വയസുകാരി സഹറയുമാണ് മരിച്ചത്. […]
പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി
പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. നേതൃസ്ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ പരിഗണിച്ചേനെയെന്ന് തരൂര്‍ വ്യക്തമാക്കി. ഐക്യമാണ് പ്രധാനമെന്നും, പ്രാദേശിക ഭേദമല്ലെന്നും തരൂര്‍ വിശദീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ കക്ഷികളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് തരൂര്‍. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിനെ ഒറ്റപ്പെടുത്താന്‍ നേതൃത്വം ശ്രമിച്ചപ്പോള്‍ സഹകരണത്തിനുള്ള സന്നദ്ധത തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ടറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
