Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആർഎൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ

പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആർഎൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. കർണാടകയിലെ ചിത്രദുർഗയിൽ നിന്നായിരുന്നു വിക്ഷേപണം.വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററിൽ ആർ.എൽ.വി പേടകത്തെ 4.6 കിലോമീറ്റർ ഉയരത്തിലെത്തിച്ചതിനുശേഷം ഭൂമിയിലേക്ക് ഇറക്കിയായിരുന്നു പരീക്ഷണം. ഹെലിക്കോപ്റ്ററിൽ നിന്നു സ്വതന്ത്രമായതിനുശേഷം ആർഎൽവി, സ്വയം സഞ്ചാരദിശയും വേഗതയും നിയന്ത്രിച്ച് ഡി.ആർ.ഡി.ഒയുടെ ടെസ്റ്റ് റേഞ്ചിൽ 7.40 ഓടെ കൃത്യമായി ലാൻഡ് ചെയ്തു. ഐഎസ്ആർഒയും , ഡിആർഡിഒയും സംയുക്തമായാണ് റീയൂസബിൾ ലോഞ്ച് വെഹിക്കിൾ എന്ന, ആർഎൽവി റോക്കറ്റ് വിക്ഷേപിച്ചത്.റോക്കറ്റ് സ്വയം നിയന്ത്രിത സംവിധാനമാണ് ആർഎൽവി റോക്കറ്റിന്റെ പ്രത്യേകത. ബഹിരാകാശ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യൻ നാവികസേനയുടെ പുതിയ ചീഫ് ഓഫ് പേഴ്സണൽ ആയി വൈസ് അഡ്മിറൽ സൂരജ് ബെറി ചുമതലയേറ്റു

ഇന്ത്യൻ നാവികസേനയുടെ പുതിയ ചീഫ് ഓഫ് പേഴ്സണൽ ആയി വൈസ് അഡ്മിറൽ സൂരജ് ബെറി ചുമതലയേറ്റു. നാവികസേനയിൽ 39 വർഷത്തിലേറെ സേവനമനുഷ്ഠിച്ച് വെള്ളിയാഴ്ച വിരമിച്ച വൈസ് അഡ്മിറൽ സതീഷ് കുമാർ നംദിയോ ഘോർമാഡെയുടെ പിൻഗാമിയാണ് അദ്ദേഹം.വൈസ് അഡ്മിറൽ സൂരജ് ബെറി ഗണ്ണറിയിലും മിസൈൽ യുദ്ധത്തിലും വിദഗ്ധനാണെന്നും, 1987 ജനുവരി 1 ന് കമ്മീഷൻ ചെയ്തതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ്

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,823 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ചയേക്കാൾ 27 ശതമാനത്തിൻ്റെ വർദ്ധനവാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്. ശനിയാഴ്ച 2,995 ഉം വെള്ളിയാഴ്ച 3,095 ഉം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു.ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ദിനംപ്രതിയുള്ള കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.കൊവിഡ് ബാധിച്ച് 4 പേർ മരണപ്പെടുകയും ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരാതിയുള്ളതായി അറിയില്ലെന്ന് കാനം രാജേന്ദ്രനും,പിആര്‍ഡിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി വിഎന്‍ വാസവനും പറഞ്ഞു

വൈക്കത്തെ സി പി ഐ എംഎൽഎ സികെ ആശയെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ ജില്ലാ കമ്മിറ്റിക്ക് പരാതിയുള്ളതായി അറിയില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ആശയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണ്. പ്രചരിക്കുന്നത് തെറ്റായ വാദങ്ങളാണെന്നും വിഷയത്തില്‍ പാര്‍ട്ടിക്ക് പരിഭവമില്ലെന്നും കാനം വ്യക്തമാക്കി. അതോടൊപ്പം പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയുമുണ്ടായിട്ടില്ലെന്ന് സംഘാടകരിലൊരാളായിരുന്ന മന്ത്രി വിഎന്‍ വാസവനും വിശദീകരിച്ചു. ഒരു കുറ്റവും ഇല്ലാതെ, ഒരു വിവാദത്തിനും അവസരം ഇല്ലാതെയാണ് പരിപാടി നടന്നത്. പരസ്യവുമായി ബന്ധപ്പെട്ട് പിആര്‍ഡിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സവർക്കറെ പുകഴ്ത്തി ശരദ് പവാറും,സവർക്കറെ അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഫിറോസ് ഗാന്ധിയെ പോലുള്ളവരുടെനിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണമെന്ന് അനിൽ ആൻറണിയും

ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോ​ഗമനവാദിയായിരുന്നു സവർക്കറെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് ശരദ് പവാർ ഇപ്രകാരം പറഞ്ഞതെന്നത് ശ്രദ്ധേയം. അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസിന്റെ ഐടി സെല്‍ മുന്‍ ചുമതലക്കാരനുമായ അനിൽ ആന്‍റണി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ലോകായുക്ത നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആവശ്യപ്പെട്ടു. അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാന്‍ അസംബന്ധങ്ങള്‍ കുത്തിനിറച്ച ഇതുപോലൊരു വിചിത്രമായ വിധി കേരളത്തിന്‍റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ നേതൃത്വം തയ്യാറാകണമെന്ന് എംകെ രാഘവന്‍

എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ നേതൃത്വം തയ്യാറാകണമെന്ന് എംകെ രാഘവന്‍ എംപി.വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച കെ.മുരളീധരന് എംകെ രാഘവന്‍ പിന്തുണ അറിയിച്ചായിരുന്നു ഈ പ്രസ്താവന.എന്നാൽ കളിപ്പാട്ടവും കസേരയും കിട്ടിയില്ലെന്ന പരിഭവം പറച്ചില്‍ നേതാക്കളെ ജനമനസില്‍നിന്ന് അകറ്റുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു വിമർശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംപിമാര്‍ ഉള്‍പ്പെടുന്ന രണ്ടാംവിവാദം കെപിസിസി നേതൃത്വത്തിന് കടുത്ത തലവേദനയാണ് ഉണ്ടാക്കുന്നത്.      

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 2

◾വേളാങ്കണ്ണി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് തൃശൂര്‍ നെല്ലിക്കുന്നു സ്വദേശികളായ നാലു പേര്‍ മരിച്ചു. ലില്ലി (63), റയാന്‍ (ഒമ്പത്) എന്നിവര്‍ അടക്കമുള്ളവരാണു മരിച്ചത്. തമിഴ്നാട്ടിലെ മന്നാര്‍കുടിയില്‍ വളവ് തിരിയുന്നതിനിടെ പുലര്‍ച്ചെ നാലരയോടെ ബസ് മറിയുകയായിരുന്നു. ഒല്ലൂരില്‍നിന്നു പോയ ബസില്‍ 52 യാത്രക്കാരുണ്ടായിരുന്നു. 38 പേര്‍ക്കു പരിക്കേറ്റു. ◾ഗുജറാത്തില്‍ 2002 ലെ വര്‍ഗീയ കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുകളിലെ എല്ലാ പ്രതികളെയും ഗുജറാത്തിലെ പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. തെളിവില്ലെന്ന പേരിലാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചിന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ സത്യഗ്രഹം

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും നേതാക്കളും ഈ മാസം അഞ്ചിന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ സത്യഗ്രഹം നടത്തുമെന്ന് എംഎം ഹസ്സന്‍ അറിയിച്ചു.രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് തിടുക്കത്തില്‍ അയോഗ്യനാക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും, ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്.ഒരു കോടതി വിധിയും അന്തിമമല്ല. ജനാധിപത്യത്തില്‍ യജമാനന്‍ ജനങ്ങളാണ്. അവരുടെ ഹൃദയത്തിലാണ് രാഹുല്‍ ഗാന്ധിക്ക് സ്ഥാനം എന്നും എം എം ഹസ്സന്‍ പറഞ്ഞു.പ്രതിഷേധ സത്യഗ്രഹം രാജ്ഭവന് മുന്നില്‍ രാവിലെ 10 ന് […]

Posted inബിസിനസ്സ്

മികച്ച നേട്ടം കൈവരിച്ച് കെ.എസ്.എഫ്.ഇ

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ (2022-23) കെ.എസ്.എഫ്.ഇ എക്കാലത്തെയും മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം 875.41 കോടി രൂപയുടെ പുതിയ ചിട്ടികള്‍ ആരംഭിക്കാനായത് റെക്കോഡ് നേട്ടമാണ്. ലക്ഷ്യമിട്ടതിലും 16.25 കോടി രൂപ ആര്‍ജ്ജിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയതെന്ന് കെ.എസ്.എഫ്.ഇ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കെ.എസ്.എഫ്.ഇയുടെ പ്രതിമാസ ചിട്ടി സല 3,228 കോടി രൂപയായി ഉയര്‍ന്നു. പ്രവാസി ചിട്ടി ഉള്‍പ്പെടെ കെ.എസ്.എഫ്.ഇ യുടെ വാര്‍ഷിക ചിട്ടി സല 36,200 കോടി രൂപയായി. പ്രവാസി ചിട്ടിയും, നിക്ഷേപ – വായ്പാ നേട്ടങ്ങളും ഉള്‍പ്പെടെ […]