കേരളത്തിൽ ഇന്ധനവില കൂടിയതോടെ കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് മംഗളൂരു ഐഒസി പ്ലാന്റിൽ നിന്ന് അവിടത്തെ വിലയ്ക്ക് കെഎസ്ആർടിസി ഇന്ധനം എത്തിച്ചു തുടങ്ങി ഇതോടെ ഉത്തര മലബാറിൽ കെഎസ്ആർടിസി കർണാടകയെയാണ് ആശ്രയിക്കുകയാണ്.ഈ ഇനത്തിൽ വലിയൊരു തുകയാണ് ഇവിടെ കെഎസ്ആർടിസിക്കു ലാഭിക്കാനാകുന്നത്. ഐഒസിയുടെയും കെഎസ്ആർടിസി മാനേജ്മെന്റിന്റെയും പ്രത്യേക അനുമതിയോടെയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.
ഷെർപ്പ സമ്മേളനം ഫലപ്രദവും സൃഷ്ടിപരവുമായിരുന്നെന്ന് ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു.
കുമരകത്ത് സമാപിച്ച ജി20 ഉച്ചകോടിയുടെ രണ്ടാമത് ഷെർപ്പ സമ്മേളനം ഫലപ്രദവും സൃഷ്ടിപരവുമായിരുന്നെന്ന് ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു. രാജ്യത്തിന്റെ സംഘാടനശക്തി വെളിവാക്കിയ യോഗത്തിൽ എല്ലാ ഷെർപ്പകളുടെയും സാന്നിധ്യം ഉറപ്പാക്കാൻ ഇന്ത്യയുടെ അദ്ധ്യക്ഷ പദവിക്ക് കഴിഞ്ഞെന്നും അമിതാദ് കാന്ത് പറഞ്ഞു. കുമരകം ജി20 യോഗ തീരുമാനങ്ങൾ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യാഹത്തിന്റെ പ്രാധാന്യം ഇന്നത്തെ തലമുറയിൽ എത്തിക്കേണ്ട കടമ ഇരു സംസ്ഥാന സർക്കാരുകൾക്കും ഉണ്ടെന്ന് എം കെ സ്റ്റാലിൻ
മതനിരപേക്ഷത സംരക്ഷിക്കാൻ കേരളവും തമിഴ് നാടും തോളോടു തോൾ ചേർന്നു നിൽക്കുമെന്ന പ്രഖ്യാപനത്തോടെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഒരുമിച്ചു ദീപം തെളിച്ചതോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന ആഘോഷ പരിപാടികൾക്കു തുടക്കമായി. വൈക്കം സത്യാഗ്രഹം കേരളത്തിലേതു പോലെ തന്നെ തമിഴ് നാട്ടിലെയും സാമൂഹിക നീതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമയമായിരുന്നുവെന്നും ഈ സമരത്തിന്റെ പ്രാധാന്യം ഇന്നത്തെ തലമുറയിൽ എത്തിക്കേണ്ട […]
ഇന്ന് ഓശാന ഞായർ
ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു.ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായി കഴുതപ്പുറത്തേറി വന്ന യേശുവിന്റെ ജറുസലം യാത്രയുടെ പ്രതീകമായുള്ള പ്രദക്ഷിണവും ഒലിവ് ചില്ലകൾക്കു പകരമായുള്ള കുരുത്തോലകളും ഈ ദിവസത്തെ മനോഹര കാഴ്ചയാണ്. വിശുദ്ധ വാരാചരണത്തിനു ഇന്നത്തെ ചടങ്ങുകളോടെ തുടക്കമായി.പെസഹ വ്യാഴം, ദുഃഖവെള്ളി എന്നി ആത്മീയ ദിനങ്ങളിലൂടെ കടന്ന് ഈസ്റ്ററോടെയാണ് വിശ്വാസികൾക്ക് വിശുദ്ധ വാരം പൂർത്തിയാകുന്നത്.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 02
◾മദ്യത്തിനു ബജറ്റില്‍ നിര്‍ദേശിച്ചതിനേക്കാള്‍ പത്തു രൂപകൂടി വിലവര്‍ധിപ്പിച്ച് സര്‍ക്കാര്‍. 500 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് ചുമത്തിയ 20 രൂപ സെസിനു പുറമേ 10 രൂപ കൂടിയാണു വര്‍ദ്ധിപ്പിച്ചത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിക്കുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. ആയിരം രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്കു പകരം 50 രൂപ വര്‍ദ്ധിക്കും. ◾കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രികള്‍ കിടക്കകള്‍ സജ്ജമാക്കണം. ചികിത്സ […]
കേരളം തകരുമ്പോൾ സന്തോഷം കൊള്ളുന്ന മനസ്സാണ് പ്രതിപക്ഷത്തിന് എന്ന വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളം തകരുമ്പോൾ സന്തോഷം കൊള്ളുന്ന മനസ്സാണ് പ്രതിപക്ഷത്തിന് എന്ന വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് വാർഷികാഘോഷം ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. വികസന പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ വിമർശനം ഉന്നയിക്കാം. എന്നാൽ, അത്തരത്തിലുള്ള ഒരു വിമർശനവും പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് കേൾക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിപക്ഷം ഭരിച്ചിരുന്നപ്പോൾ അഴിമതിയുടെ നാടായിരുന്നു കേരളം. അതിൽ നിന്ന് സംസ്ഥാനം ഒരുപാട് മാറിയതിന്റെ അസ്വസ്ഥതയാണ് അവർക്ക്. പ്രതിപക്ഷം ബഹിഷ്കരണം തൊഴിലാക്കിയവരാണ്. അതുകൊണ്ടാണ് അവർ വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ […]
2030 ഓടെ ഇന്ത്യയിൽ 6ജി വരുമെന്ന് റിപ്പോർട്ട്
2030 ഓടെ ഇന്ത്യയിൽ 6ജി വരുമെന്ന് റിപ്പോർട്ട്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ഭാരത് 6G വിഷൻ ഡോക്യുമെന്റിനുള്ള റോഡ്മാപ്പ് അവതരിപ്പിച്ചത്. 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി 5ജി സേവനം രാജ്യത്ത് അവതരിപ്പിച്ചത്. തുടർന്നത് രാജ്യത്തെ 400 നഗരങ്ങളിൽ 5ജി സേവനം ലഭ്യമായി. വെറും ആറ് മാസത്തെ ഇടവേളയിൽ 6ജി വേഗത കൈവരിക്കാൻ സജ്ജമാവുകയാണ് ഇന്ത്യ.
കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്
കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. യോഗത്തെ തുടർന്ന് കേരളത്തിൽ ജീവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ആശുപതിയിലും കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്
അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. റിലേട്ടഡ് പാർട്ടി ഇടപാടുകളിൽ ചട്ടലംഘനം ഉണ്ടായോ എന്നാണ് പരിശോധിക്കുന്നത്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് ബന്ധമുള്ള 3 ഓഫ് ഷോർ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അദാനി ഗ്രൂപ്പിന്റെ സ്ഥാപകൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന് ഓഫ്ഷോർ കമ്പനികളുമായുള്ള ഇടപാടുകളിൽ റിലേറ്റഡ് പാർട്ടി ഇടപാട് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് സെബി അന്വേഷിക്കുന്നത്. കഴിഞ്ഞ 13 വർഷങ്ങളായി ഗൗതം അദാനിയുടെ പോർട്ട്-ടു-പവർ കമ്പനിയുടെ ലിസ്റ്റ് ചെയ്യാത്ത […]
രാത്രി വാര്‍ത്തകള്‍
മദ്യത്തിനു ബജറ്റില്‍ നിര്‍ദേശിച്ചതിനേക്കാള്‍ പത്തു രൂപകൂടി വിലവര്‍ധിപ്പിച്ച് സര്‍ക്കാര്‍. 500 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് ചുമത്തിയ 20 രൂപ സെസിനു പുറമേ 10 രൂപ കൂടിയാണു വര്‍ദ്ധിപ്പിച്ചത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിക്കുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. ആയിരം രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്കു പകരം 50 രൂപ വര്‍ദ്ധിക്കും. മികച്ച 1000 എംഎസ്എംഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഒത്തുപിടിച്ചാല്‍ […]
