Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിലേറെയായിട്ടും പാകിസ്ഥാനിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്ന് ആർ എസ് എസ് മേധാവി

സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിലേറെയായിട്ടും പാകിസ്ഥാനിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. പാകിസ്ഥാനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ,ഭോപ്പാലില്‍ വിപ്ലവകാരി ഹേമു കാലാണിയുടെ ജന്മവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് ഭാഗവത് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിട്ട് ഹർജി നൽകാൻ പരാതിക്കാരന്‍ ആർഎസ് ശശി കുമാറിന്റെ തീരുമാനം

റിട്ട് ഹർജി നൽകാൻ പരാതിക്കാരന്‍ ആർഎസ് ശശി കുമാറിന്റെ തീരുമാനം.നിയമവിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകുക. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആർക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ചാണ് ഹർജി നൽകുന്നത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ ഭിന്ന അഭിപ്രായം. പക്ഷെ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എന്തെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. എന്ത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബാഡ്ജ് കുത്തി പ്രതിഷേധിച്ച കണ്ടക്ടർക്ക് പാലായിലേക്ക് സ്ഥലംമാറ്റം

ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്ക് സ്ഥലംമാറ്റി  കെഎസ്ആര്‍ടിസി.കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് അഖില.ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നന്ന് നടപടി ഉത്തരവില്‍ മാനേജ്‌മെന്റ് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സമരത്തിന് ബിജെപിയുടെയും കോൺ​ഗ്രസിന്റെയും സഹായം തേടി വൈ എസ് ശർമിള

സിഎം ഹൗസ് മാർച്ച് എന്ന പേരിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംയുക്തമായി മാർച്ച് നടത്താൻ  ആന്ധ്രമുഖ്യമന്ത്രി വൈ എസ് ജഗമോഹൻ റെഡ്ഡിയുടെ സഹോദരി ശർമിള.സമരവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയിനെയും കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും ശർമിള ഫോണിൽ വിളിച്ചു. തെലങ്കാന പിഎസ്‍സി ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചാണ് ശർമിള സിഎം ഹൗസ് മാർച്ച് പ്രഖ്യാപിച്ചത്. അമ്പത്തിയയ്യായിരത്തോളം പേർ അപേക്ഷിച്ച ടെക്നിക്കൽ എൻജിനിയർ പരീക്ഷയുടെ ചോദ്യപ്പേപ്പർ ഉദ്യോ​ഗസ്ഥർ ചോർത്തി എന്നാണ് ആരോപണം. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമുണ്ടായി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരികൊമ്പൻ വിഷയത്തിലെ ഹർജിക്കാരനെതിരെ ഇടുക്കി എസ് പിക്ക് പരാതി

അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ ചിന്നക്കനാൽ സിങ്കുകണ്ടത്തെ രാപ്പകൽ സമരം രണ്ടാം ദിവസവും തുടരുന്നതിനിടയിൽ പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്ന പരാതിയിൽ അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയ വിവേകിനെതിരെ ഇടുക്കി എസ് പിക്ക് പരാതി ലഭിച്ചു.വിവേകിന്റെ പരാമർശം മനപ്പൂർവം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനുമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ എസ് അരുണാണ് പരാതി നൽകിയത്.  

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 1

◾നികുതി വര്‍ധനയ്ക്കു പുറമേ, ഹരിത കര്‍മ സേന വക കൊള്ളയും. ഹരിത കര്‍മ സേനയ്ക്കു യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതി കുടിശികയായി കണക്കാക്കി പിരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണ പദ്ധതിയാണ് ഹരിത കര്‍മ സേന. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീട്ടുകാര്‍ അമ്പതു മുതല്‍ നൂറുവരെ രൂപ യൂസര്‍ ഫീ നല്‍കണം. പണം കൊടുക്കാന്‍ ആളുകള്‍ മടിക്കുന്നതിനാലാണ് നികുതിയില്‍ അടിച്ചേല്‍പിക്കുന്നത്. ◾സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്ന് എംഎൽഎയെ ബിജെപി സസ്പെൻഡ് ചെയ്തു 

കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാമനവമി ദിവസം നടത്തിയ റോഡ് ഷോയിൽ രാജാ സിംഗ് പ്രസം​ഗിച്ചത് വിവാദമായതിനെ തുടർന്ന് എംഎൽഎ യെ ബിജെപി സസ്പെൻഡ് ചെയ്തു. മുസ്ലീം സമൂഹത്തെ അപമാനിക്കുന്ന തരം പ്രസ്താവനകളും,ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്നും രാജാ സിംഗ് പറഞ്ഞിരുന്നു.തുടർന്ന് മതവികാരം വ്രണപ്പെടുത്തൽ, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകൾ ചുമത്തി തെലങ്കാന പൊലീസ് രാജാ സിംഗിനെതിരെ കേസെടുത്തു. അതേസമയം ഹൈദരാബാദിൽ ചാർമിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു. റമദാൻ പ്രാർത്ഥനകൾ […]

Posted inബിസിനസ്സ്

പ്രവാസികള്‍ക്ക് ബില്‍പേ സൗകര്യമൊരുക്കി കനറാ ബാങ്ക്

പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി, ഫോണ്‍ ബില്ലുകളും സ്‌കൂള്‍ ഫീസ്, നികുതികള്‍ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകളും രൂപയില്‍ തന്നെ അടയക്കാന്‍ കനറാ ബാങ്ക് സൗകര്യമൊരുക്കുന്നു. ഭാരത് ബില്‍ പേമെന്റ് സിസ്റ്റവുമായി (ബിബിപിഎസ്) ചേര്‍ന്നാണ് കനറാ ബാങ്ക് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്. ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് ബില്‍പേ ലിമിറ്റഡുമായും ഒമാനിലെ മുസന്‍ദം എക്സ്ചേഞ്ചുമായും സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രവാസികള്‍ക്കായി ഈ […]

Posted inടെക്നോളജി

പ്ലേ വണ്‍സ് ഓഡിയോ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഒറ്റത്തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഓഡിയോ മെസേജുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേ വണ്‍സ് ഓഡിയോ എന്ന പുതിയ ഫീച്ചര്‍ നിലവിലെ വ്യൂ വണ്‍സ് ഓപ്ഷന്‍ സമാനമാണ്. ആദ്യ ഘട്ടത്തില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. വരും മാസങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളിലേക്കും പ്ലേ വണ്‍സ് ഓഡിയോ ഫീച്ചര്‍ എത്തുന്നതാണ്. പ്ലേ വണ്‍സ് ഓഡിയോ ഫീച്ചര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വാട്‌സ്ആപ്പ് സൂചനകള്‍ നല്‍കിയിരുന്നു. […]

Posted inവിനോദം

‘ബുള്ളറ്റ് ഡയറീസി’ലെ ഗാനം ‘മിഴികള്‍ വാനിലാരെ തേടും..’

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം ‘ബുള്ളറ്റ് ഡയറീസി’ലെ ‘മിഴികള്‍ വാനിലാരെ തേടും..’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ജോസാണ്. നവാഗതനായ സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് ബിത്രിഎം ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് […]