ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം ‘ബുള്ളറ്റ് ഡയറീസി’ലെ ‘മിഴികള്‍ വാനിലാരെ തേടും..’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ജോസാണ്. നവാഗതനായ സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് ബിത്രിഎം ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് […]
‘കെടാവിളക്ക്’ ചിത്രത്തിന്റെ പൂജ നടന്നു
യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ നവാഗതനായ ദര്‍ശന്‍ സംവിധാനം ചെയ്ത് സുധീര്‍ സി.ബി. നിര്‍മ്മിയ്ക്കുന്ന ‘കെടാവിളക്ക്’ എന്ന ചിത്രത്തിന്റെ പൂജയും ലിറിക്കല്‍ മ്യൂസിക് റിലീസിങ്ങും നടന്നു. ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ടിന്റെ കഥയ്ക്ക് ജീവ സംഭാഷണം ഒരുക്കുന്ന ഈ ചിത്രത്തില്‍ മലയാള സിനിമാ രംഗത്തെ പ്രശസ്തരായ ഒട്ടനവധി നടീ നടന്മാരോടൊപ്പം ബാല നടനായി പാര്‍ത്ഥിപ് കൃഷ്ണനും അഭിനയിക്കുന്നു. ഡോ. ഉണ്ണികൃഷ്ണന്‍ തെക്കെപ്പാട്ട്, ഗോകുല്‍ പണിക്കര്‍ എന്നിവരുടെ വരികള്‍ക്ക് , സജീവ് പുത്തൂര്‍ കണ്ടര്, പി.ഡി. തോമസ്, ഗോകുല്‍ പണിക്കര്‍ […]
അജൈവമാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മസേനയ്ക്കുള്ള യൂസർ ഫീ നിർബന്ധമാക്കി സർക്കാർ
അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മസേനയ്ക്കുള്ള യൂസർ ഫീ നിർബന്ധമാക്കി സർക്കാർ. കുടിശിക വരുത്തിയാൽ വസ്തുനികുതിയിൽ ഉൾപ്പെടുത്തി ഈടാക്കുമെന്നും ബിപിഎൽ വിഭാഗക്കാർക്കും ഇളവില്ലെന്നും മാലിന്യ ശേഖരണത്തിലും സംസ്ക്കരണത്തിലും ഫലപ്രദമായ ഇടപെടൽ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നും വിശദീകരണം.നിശ്ചിത ഫീസ് നൽകാൻ ആളുകൾ തയ്യാറാകുന്നില്ലെന്നും മാലിന്യമെടുക്കാൻ ഹരിത കർമ്മ സേനാംഗങ്ങൾ സ്ഥിരമായി എത്തുന്നില്ല എന്നും പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് ഹോണ്ടയുടെ എസ്പി 125
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 എസ്പി 125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും മികച്ച 125സിസി പിജിഎംഎഫ്ഐ എഞ്ചിനാണ് പുതിയ മോഡലിന്. ഇതോടൊപ്പം സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്ററും എസ്പി 125ല്‍ ക്രമീകരിച്ചിട്ടുണ്ട്. ഇന്ധനക്ഷമത, ഇസിഒ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവ മീറ്ററിലൂടെ റൈഡര്‍ക്ക് കാണാം. വീതിയേറിയ 100 എംഎം പിന്‍ ടയര്‍, എല്‍ഇഡി ഡിസി […]
രുചിനിര്‍വാണ – ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം
കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ ഷെഫ് സുരേഷ് പിള്ള ബാല്യകാലം തൊട്ടുള്ള ഓര്‍മകളിലേക്കു വായനക്കാരെ കൂടെക്കൂട്ടുന്നു. ഭക്ഷണത്തെക്കുറിച്ചു രുചിയുള്ള കഥകള്‍ ധാരാളം കേട്ടാണു വളര്‍ന്നത്. എങ്കിലും ബാല്യത്തിനു നിറവും മണവും രുചിയും കുറവായിരുന്നു. അവഗണനയുടെ കയ്പില്‍ ജീവിതകഥയുടെ തുടക്കം. പിന്നീട് മധുരമുള്ള നേട്ടങ്ങളിലേക്ക് വിസ്മയകരമായ വളര്‍ച്ച. ഇന്ന് സമൂഹമാധ്യമങ്ങളില്‍ 20 ലക്ഷം ‘പിന്തുടര്‍ച്ച’ക്കാരുള്ള ഷെഫ് പിള്ളയ്ക്ക് അന്നും ഇന്നും അടുക്കള തന്നെ ഊര്‍ജം; അടങ്ങാത്ത അഭിനിവേശം. ‘രുചിനിര്‍വാണ – ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം’. സുരേഷ് […]
കൂടുതല്‍ തവണ പല്ല് തേക്കുന്നവര്‍ക്ക് പ്രമേഹ സാധ്യത കുറവ്!
ദിവസം കൂടുതല്‍ തവണ പല്ല് തേക്കുന്നവര്‍ക്ക് പ്രമേഹ രോഗസാധ്യത കുറവാണെന്ന് പഠനം. ദിവസം മൂന്നോ അതിലധികമോ തവണ പല്ല് തേക്കുന്നവര്‍ക്ക് പ്രമേഹമുണ്ടാകാനുള്ള സാധ്യത എട്ട് ശതമാനം കുറവാണെന്നാണ് ഡയബറ്റോളജിയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രണ്ട് തവണയിലധികം പല്ല് തേച്ച 51 വയസ്സിന് കീഴിലുള്ളവരുടെ പ്രമേഹ സാധ്യത 14 ശതമാനം കുറയുന്നതായും പഠനം സൂചിപ്പിക്കുന്നു. ദക്ഷിണകൊറിയ സിയോള്‍ ഹോസ്പിറ്റലിലെ ഡോ. തായ്-ജിന്‍ സോങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്. ദക്ഷിണകൊറിയയിലെ 1,90,000 പേരുടെ ദന്ത ശുചിത്വം […]
വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയത് ഒരു കുറ്റമല്ലെന്ന് കെജ്‌രിവാള്‍
മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്‌രിവാൾ. വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയത് ഒരു കുറ്റമല്ലെന്ന് പറഞ്ഞ കെജ്‌രിവാള്‍, കോടതി വിധി ഞെട്ടിച്ചെന്നും കൂട്ടിച്ചേര്‍ത്തു. മോദിയുടെ ബിരുദ വിവരങ്ങൾ അരവിന്ദ് കെജരിവാളിന് കൈമാറണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി റദ്ദാക്കിയതിനെ തുർന്ന് കേസിലെ അപേക്ഷകനായ കെജരിവാളിന് കോടതി പിഴയും വിധിച്ചിരുന്നു.ബിരുദം സംബന്ധിച്ച വിശദാംശങ്ങൾ കൈമാറണമെന്ന് നിർബന്ധിക്കാൻ വിവരാവകാശ കമ്മീഷന് ആവില്ല, വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും സർവകലാശാല വാദിച്ചു. […]
സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് നികുതിഭാരത്തിന് കാരണമെന്ന് വിഡി സതീശൻ
സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് നികുതിഭാരത്തിന് കാരണമെന്നും വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുകയാണെന്നും. ജനജീവിതം കൂടുതൽ ദുസ്സഹമാകും,നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയമാണ്, ഇന്ന് മുതൽ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റം ഉണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായെന്ന് വിഡി കൂട്ടി ചേർത്തു.
കോൺഗ്രസിന്‍റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പാർട്ടിക്കെതിരെ ശശി തരൂർ
കെപിസിസിയുടെ വൈക്കം സത്യാഗ്രഹ വേദിയിൽ പ്രസംഗത്തിൽ അവസരം കിട്ടാത്തതിൽ തനിക്ക് പരാതിയില്ലെന്നും കെ മുരളീധരന്റെ കാര്യത്തിൽ പാർട്ടിയെടുത്തത് തെറ്റായ തീരുമാനമാണെന്നും തുറന്ന് പറഞ്ഞ് ശശി തരൂർ .മുൻ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നുവെന്നും മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകണമായിരുന്നുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
സെക്രട്ടറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍ എതിര്‍ത്തതുമൂലമാണ് പിന്‍വാങ്ങിയത്. ബയോമെട്രിക് പഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഇന്നു മുതല്‍ നിര്‍ബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം ഇതുവരെ നടപ്പാക്കാനായില്ല.രണ്ട് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍ തീരുമാനമെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്. ഇന്നു മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോ മെട്രിക്ക് പഞ്ചിംഗ് സ്പാകര്‍ക്കുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവും പൂര്‍ണമായും നടപ്പായിട്ടില്ല.
