Posted inവിനോദം

‘ഭോലാ’യിലെ പുതിയൊരു ഗാനം ‘പാന്‍ ഡുകനിയ’

തമിഴകത്തെ ഹിറ്റ് ചിത്രം ‘കൈതി’ ബോളിവുഡിലേക്ക് എത്തി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ അജയ് ദേവ്ഗണ്‍ ആണ് നായകന്‍’. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’യിലെ ‘പാന്‍ ഡുകനിയ’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. […]

Posted inവിനോദം

‘ഫാലിമി’ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

‘ജയ ജയ ജയ ജയ ഹേ’യുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന ബേസില്‍ ജോസഫ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘ഫാലിമി’. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘ ഫാലിമി ‘ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവരാണ് ബേസില്‍ ജോസഫിനൊപ്പം മറ്റുള്ള വേഷങ്ങളില്‍. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിയേഴ്‌സ് […]

Posted inഓട്ടോമോട്ടീവ്

ഒഡീസ് വേഡര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ഇന്ത്യയില്‍ പുതിയൊരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ്. 1.10 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് (എക്സ്-ഷോറൂം, അഹമ്മദാബാദ്) കമ്പനി വേഡര്‍ എന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. 999 രൂപയുടെ ബുക്കിംഗ് തുകയ്ക്ക് വേഡര്‍ ഓണ്‍ലൈനായോ ഒഡീസ് ഡീലര്‍ഷിപ്പുകള്‍ മുഖേനയോ ബുക്ക് ചെയ്യാം. ജൂലൈ മുതല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കും. സബ്സിഡികള്‍ക്കും വേഡര്‍ അര്‍ഹമാണ്. മോട്ടോര്‍സൈക്കിളിന് 85 കിലോമീറ്റര്‍ പരമാവധി വേഗതയുണ്ട്. ഇതിന് മൂന്ന് റൈഡ് മോഡുകള്‍ ഉണ്ടാവും- ഫോര്‍വേഡ്, റിവേഴ്സ്, […]

Posted inGeneral

ഉണ്ണിമായയുടെ കഥ

വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് ചേതോഹരമായി അവതരിപ്പിക്കുന്ന നാര്‍മുടി പുടവ, ദൈവങ്ങള്‍, വലക്കാര്‍ തുടങ്ങിയ നോവലുകള്‍പോലെ ജനപ്രീതി നേടിയ കൃതി. ‘ഉണ്ണിമായയുടെ കഥ’. സാറാ തോമസ്. ഡിസി ബുക്‌സ്. വില 256 രൂപ.  

Posted inആരോഗ്യം

പ്രമേഹവും ഹൃദയാരോഗ്യവും

പ്രമേഹത്തിന് പല അനുബന്ധപ്രശ്‌നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത പണി തന്നെ വരാം. പ്രമേഹം മാത്രം തന്നെ ചില രോഗികളില്‍ ഹൃദയാഘാത സാധ്യതയുണ്ടാക്കാറുണ്ട്. ഇവ കൂടി ഒരുമിച്ച് വന്നാല്‍ ആ സാധ്യത ഇരട്ടിയിലധികമാകുന്നു. ഇന്ത്യയാണ് ലോകത്തിലെ പ്രമേഹത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യം. ഇതില്‍ പകുതി പേരും ഇനിയും രോഗം നിര്‍ണയിക്കപ്പെടുകയോ തിരിച്ചറിയപ്പെടുകയോ ചെയ്യാതെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന്‌ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു

നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന്‌ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അഞ്ചുലക്ഷം രൂപ പിഴയും നൽകണം. പിഴത്തുക സൂര്യഗായത്രിയുടെ അച്ഛനമ്മമാർക്ക്‌ നൽകണം.2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന്   പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.നാട്ടുകാർ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിർണായകമായി.തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതല്‍ കര്‍ശനമായ പരിശോധന തുടരുന്നതാണ്.ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവന്‍സ് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് 25,000 രൂപ ശിക്ഷ എന്ന വിചിത്ര വിധിയുമായി ഗുജറാത്ത് ഹൈക്കോടതി. വിവരാവകാശ അപേക്ഷയില്‍ ഗുജറാത്ത് സര്‍വ്വകലാശാല വിവരങ്ങള്‍ കൈമാറണമെന്നു 2016 ല്‍ നല്‍കിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും നീട്ടി. ജൂണ്‍ 30 വരെ അപേക്ഷ നല്‍കാനാവില്ലെന്നു ധനകാര്യ വകുപ്പ് ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം. […]

Posted inGeneral, ലേറ്റസ്റ്റ്

ആലിംഗനം ജോലി, കരടിക്കുഞ്ഞുങ്ങളെ

അടുപ്പമുള്ളവരെ ഹഗ് ചെയ്യാന്‍ നമുക്കെല്ലാം ഇഷ്ടമാണ്. നെഞ്ചോടു ചേര്‍ത്ത് ആശ്ലേഷിക്കുമ്പോള്‍ പരസ്പരം ഊര്‍ജവും ആശ്വാസവുമെല്ലാം ലഭിക്കും. ആലിംഗനം ഇഷ്ടമുള്ളവരെ വലിയ പ്രതിഫലം നല്‍കി ഹഗ്ഗര്‍മാരായി നിയമിക്കുകയാണ് അമേരിക്കയിലെ വന്യജീവി സംരക്ഷണ ഏജന്‍സി. ന്യൂ മെക്സിക്കോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗെയിം ആന്‍ഡ് ഫിഷാണ് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. ജോലിയുടെ പേര് ‘ബിയര്‍ ഹഗ്ഗര്‍’ എന്നാണ്. കരടിക്കുട്ടികളുടെ സംരക്ഷണത്തിനാണ് ‘ബിയര്‍ ഹഗ്ഗര്‍’മാരെ നിയമിക്കുന്നത്. ഇതിനായി ഗെയിം ആന്‍ഡ് ഫിഷിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ജനങ്ങൾ ഐക്യം പ്രതീക്ഷിക്കുന്നുണ്ടെന്ന് താരീഖ് അൻവർ

സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് വീണ്ടും അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ നേതൃത്വത്തിൽ നിന്ന് ഐക്യം ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് താരീഖ് അൻവർ. ഐക്യം പ്രധാനമാണെന്ന് നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടേയെന്ന കാര്യം കെ മുരളീധരൻ തന്നെ തീരുമാനിക്കട്ടെ. വൈക്കത്തെ പരിപാടിയിൽ സമയക്കുറവ് കൊണ്ടാണ് എല്ലാവർക്കും  സംസാരിക്കാൻ അവസരം കിട്ടാതിരുന്നത്. മുരളിക്കൊപ്പം താനുണ്ടായിരുന്നുവെന്നും പരാതി തന്നോട് പറയാമായിരുന്നുവെന്നും താരീഖ് അൻവർ പറഞ്ഞു.കെപിസിസിയുടെ വൈക്കം സത്യാഗ്രഹ വേദിയിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിനെതിരെ കെ മുരളീധരൻ രംഗത്ത് വന്നതാണ് പാർട്ടിക്കകത്ത് പുതിയ […]