അടുപ്പമുള്ളവരെ ഹഗ് ചെയ്യാന്‍ നമുക്കെല്ലാം ഇഷ്ടമാണ്. നെഞ്ചോടു ചേര്‍ത്ത് ആശ്ലേഷിക്കുമ്പോള്‍ പരസ്പരം ഊര്‍ജവും ആശ്വാസവുമെല്ലാം ലഭിക്കും. ആലിംഗനം ഇഷ്ടമുള്ളവരെ വലിയ പ്രതിഫലം നല്കി ഹഗ്ഗര്മാരായി നിയമിക്കുകയാണ് അമേരിക്കയിലെ വന്യജീവി സംരക്ഷണ ഏജന്‍സി. ന്യൂ മെക്സിക്കോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗെയിം ആന്‍ഡ് ഫിഷാണ് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. ജോലിയുടെ പേര് ‘ബിയര്‍ ഹഗ്ഗര്‍’ എന്നാണ്. കരടിക്കുട്ടികളുടെ സംരക്ഷണത്തിനാണ് ‘ബിയര്‍ ഹഗ്ഗര്‍’മാരെ നിയമിക്കുന്നത്. ഇതിനായി ഗെയിം ആന്‍ഡ് ഫിഷിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള് വഴിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്. കൊടും തണുപ്പിനെ അതിജീവിച്ച് നടന്നുകൊണ്ട് കരടികളുടെ മാളങ്ങളില്‍ ചെന്ന് കരടിക്കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ശുശ്രൂഷ നല്കുകയാണു ജോലി. വംശനാശഭീഷണി നേരിടുന്ന ന്യൂ മെക്സിക്കോയിലെ കറുത്ത കരടികളെ സംരക്ഷിക്കുന്നതിനൊപ്പം പൊതുജനങ്ങളെ ബോധവത്കരിക്കുകയും വേണം. ജീവനക്കാരെ തേടിക്കൊണ്ടുള്ള പരസ്യത്തിനൊപ്പം വളരെ ചെറിയ കരടിക്കുട്ടികളെ തഴുകുന്ന സംരക്ഷകരുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. നല്ല ജോലി. അല്ലേ.
ആലിംഗനം ജോലി, കരടിക്കുഞ്ഞുങ്ങളെ
