മദ്യനയ കേസിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ദില്ലി റോസ് അവന്യൂ കോടതി ജഡ്ജി എം കെ നാഗ്പാലിന്റെയാണ് ഉത്തരവ്. ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് ഉത്തരവ്. ഫെബ്രുവരി 26നാണ് മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ലോകായുക്ത വിധിയിൽ പ്രതികരണവുമായി ഹർജിക്കാരൻ ആർ.എസ് ശശികുമാർ
ലോകായുക്ത വിധിയിൽ പ്രതികരണവുമായി ഹർജിക്കാരൻ ആർ.എസ് ശശികുമാർ. നിയമപോരാട്ടം തുടരുമെന്നും ലോകായുക്തയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയെന്നും ശശികുമാർ. ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകായുക്ത ഫുള്‍ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. തനിക്ക് നീതി കിട്ടണം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലോകായുക്തയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിയെന്നും അദ്ദേഹം ആരോപിച്ചു.
അമിതനിരക്ക് ഈടാക്കുന്ന ബസുകൾക്കെതിരെ കർശന നടപടി; മന്ത്രി ആന്റണി രാജു
ഉത്സവ സീസണിൽ യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തര്‍സംസ്ഥാന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രിആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കായിരിക്കും. ഉത്സവ സീസണിലെ വാഹന […]
സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലറുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഡിജിറ്റൽ സർവകലാശാല വി സി യായ സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലറുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.നിലവിലെ വി സി സിസ തോമസ് വിരമിച്ച സാഹചര്യത്തിലാണ് ഗവർണറുടെ തീരുമാനം. സര്‍ക്കാര്‍ നല്‍കിയ പാനലില്‍നിന്നാണ് സജി ഗോപിനാഥിനെ ഗവര്‍ണര്‍ നിയമിച്ചത്. അദ്ദേഹം ശനിയാഴ്ച ചുമതലയേല്‍ക്കും.സർക്കാർ രാജ്ഭവന് നൽകിയ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു. എന്നാൽ സജിയും അയോഗ്യനാണെന്നായിരുന്നു രാജ്ഭവന്റെ ആദ്യത്തെ നിലപാട്.
പ്രധാനമന്ത്രിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന ഉത്തരവ് റദ്ദാക്കി
പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അരവിന്ദ് കെജ്‌രിവാളിനു നൽകാൻ ഗുജറാത്ത് സർവ്വകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ 2016ലെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കെജ്രിവാളിന് 25000 രൂപ പിഴയും വിധിച്ചു. 2016 ൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങൾ അപേക്ഷകനായ കെജ്‌രിവാളിന് നൽകാനുള്ള ഉത്തരവ് കൈമാറിയത്. എന്നാൽ ഈ ഉത്തരവ് നൽകുന്നതിനു മുൻപ് സർവ്വകലാശാലയുടെ വാദം കേട്ടില്ലെന്നും സർവ്വകലാശാലയ്ക്ക് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകിയില്ലെന്നും കാണിച്ചാണ് ഗുജറാത്ത് സർവകലാശാല കോടതിയെ […]
ലോകായുക്ത വിധിക്കെതിരെ രാഷ്ട്രീയ പ്രമുഖർ
ലോകായുക്‌ത വിധി മുഖ്യമന്ത്രിക്ക് തിരിച്ചടി തന്നെയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദുരുപയോഗം നടന്നിട്ടില്ല എന്ന് വിധി വന്നാൽ മാത്രമേ സർക്കാരിനു ആശ്വസിക്കാനാവൂ എന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേസ് ലോകായുക്ത വിശാല ബെഞ്ചിന് വിട്ടതോടെ ഡീൽ നടന്നെന്ന് തെളിഞ്ഞെന്നും, മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും പറഞ്ഞു.
പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി പ്രവർത്തനം ഏപ്രിലിൽ പുനരാരംഭിക്കും
പോലീസിനെതിരെ പൊതു ജനം നൽകുന്ന പരാതികളിൽ നടപടിയെടുക്കാൻ ചുമതലപ്പെട്ട ഉത്തര മേഖല പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം പ്രവർത്തനം പുനരാരംഭിക്കുന്നു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്നതാണ് ഉത്തര മേഖല കംപ്ലെയിന്റ്സ് അതോറിറ്റി. സിറ്റിങ്ങ് അടുത്ത മാസം പകുതിയോടെ ആരംഭിക്കും. ഡി വൈ എസ് പി വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികളാണ് മേഖല അതോറിറ്റി പരിഗണിക്കുന്നത്.
സിദ്ദിഖ് കാപ്പന്റെ വിടുതൽ ഹർജി എൻ.ഐ.എ കോടതി ഏപ്രിൽ 11 ലേക്ക് മാറ്റി
സിദ്ദിഖ് കാപ്പൻ സമർപ്പിച്ച വിടുതൽ ഹർജി ലഖ്നൗ എൻ.ഐ.എ കോടതി ഏപ്രിൽ 11 ലേക്ക് മാറ്റി. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പൻ്റെ ആവശ്യം. 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമായിരുന്നു മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. റിപ്പോർട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ […]
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 31
◾ദുരിതാശ്വാസ നിധി വകമാറ്റിയതിനു മുഖ്യമന്ത്രിക്കെതിരായ കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായതിനാലാണു ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുന്നതെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ◾വില വര്‍ധന നാളെ മുതല്‍. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതല്‍ 2 രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും. മദ്യത്തിന്റെവിലയും നാളെ മുതലാണ് കൂടുന്നത്. […]
സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി
എച്ച് യു ഐ ഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ നാളെ മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് കൂടി സമയം അനുവദിച്ച് നല്‍കിയിരിക്കുന്നത്.
