യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനദാതാക്കളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുഗമമാക്കാന്‍ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. റുപേ ക്രെഡിറ്റ് കാര്‍ഡും യു.പി.ഐയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം. നിലവില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ മാത്രമാണ് ഈ സേവനം ലഭിച്ചിരുന്നത്. രാജ്യത്ത് യു.പി.ഐയില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ സാധ്യമാക്കുന്നതിനായി ഭാരത്‌പേ, കാഷ്ഫ്രീ പേയ്‌മെന്റ്, […]
പണം ഈടാക്കിയുള്ള വെരിഫിക്കേഷന്‍ ഇന്ത്യയിലും!
പണം ഈടാക്കിയുള്ള വെരിഫിക്കേഷന്‍ സംവിധാനത്തിന് ഇന്ത്യയിലും തുടക്കം കുറിച്ച് മെറ്റ. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കാണ് സബ്‌സ്‌ക്രിപ്ഷന്‍ മുഖാന്തരം ബ്ലൂ ടിക്ക് നല്‍കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ വെരിഫിക്കേഷനായി അപേക്ഷിക്കാന്‍ സാധിക്കും. വെയിറ്റിംഗ് ലിസ്റ്റില്‍ ഇടം നേടുന്ന ഉപഭോക്താക്കളില്‍ യോഗ്യരായവര്‍ക്ക് ബ്ലൂ ടിക്ക് നല്‍കുന്നതാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് അതത് ഫോണിലെ ആപ്പുകള്‍ മുഖേന വെരിഫിക്കേഷന്‍ നേടുമ്പോള്‍ പ്രതിമാസം 1,450 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ തുകയായി നല്‍കേണ്ടത്. വെബിലൂടെ ആക്‌സസ് ചെയ്യുന്നവരില്‍ […]
പ്രിയങ്ക ചോപ്രയുടെ ‘സിറ്റാഡല്‍’ ട്രെയിലര്‍
പ്രിയങ്ക ചോപ്രയുടെ സീരീസ് ‘സിറ്റാഡല്‍’ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 28 മുതല്‍ സ്ട്രീം ചെയ്യും. ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ റോബ് സ്റ്റാര്‍ക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാല്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നുന്ന ആക്ഷന്‍ സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ സീരീസിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ ‘സിറ്റഡലി’ന്റെ തകര്‍ച്ചയും ‘സിറ്റഡലി’ന്റെ പതനത്തോടെ രക്ഷപെട്ട ഏജന്റുമാരായ ‘മേസണ്‍ കെയ്‌നും’ ‘നാദിയ സിനും’ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികള്‍ക്ക് കീഴില്‍ പുതിയ ജീവിതം […]
ഒമര്‍ ലുലു ചിത്രം ‘നല്ല സമയം’ ഒടിടി റിലീസിന്
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രം ഒടിടി റിലീസിന്. സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രില്‍ 15 ന് വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് കേസ് […]
ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി മണിയന്‍പിള്ള രാജു
ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡല്‍ ഹൈക്രോസ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളില്‍ വിപണിയലെത്തിയ വാഹനത്തിന്റെ എക്‌സ്‌ഷോറും വില 18.55 ലക്ഷം രൂപ മുതല്‍ 29.72 ലക്ഷം രൂപ വരെയാണ്. ഹൈബ്രിഡ് എന്‍ജിന്‍, മോണോകോക്ക് ബോഡി, പനോരമിക് സണ്‍റൂഫ് തുടങ്ങി പുതിയ നിരവധി ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. ലീറ്ററിന് 21.1 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പിന്റെ ഇന്ധനക്ഷമത. എംപിവിക്കാള്‍ ഏറെ, ക്രോസ് ഓവര്‍ ലുക്കാണ് പുതിയ ഹൈക്രോസിന്. […]
ക്രിസ്റ്റി
കേരളത്തിന്റെ ഏറ്റവും തെക്ക്, നെയ്യാര്‍ വന്ന് തളംകെട്ടി കായലായി കടലിലേക്ക് ഒഴുകുന്ന മനോഹരമായ ഇടം പൂവാര്‍. അവിടെ കവിതപോലെ, പൂ വിരിയുന്നതുപോലെ സ്വാഭാവികമായി സംഭവിച്ച ഒരു പ്രണയകഥ. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ രണ്ടെഴുത്തുകാര്‍ ചേര്‍ന്ന് ആ കഥയ്ക്കു തിരനാടകം ഒരുക്കുന്നു. കഥയില്‍നിന്നു സിനിമയിലേക്കുള്ള യാത്രയില്‍ സാഹിത്യം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും സമകാലികമായ പാഠപുസ്തകം കൂടിയാകുന്നു ക്രിസ്റ്റിയുടെ തിരക്കഥ. ‘ക്രിസ്റ്റി’. ബെന്യാമിന്‍ /ഇന്ദുഗോപന്‍ മനോരമ ബുക്‌സ് വില: 290 രൂപ.
അമ്മയ്ക്ക് അമിതവണ്ണമുണ്ടോ? പെണ്‍മക്കള്‍ക്കും സാധ്യത!
അമിതവണ്ണം ഒരുപാടുപേര്‍ നേരിടുന്ന പ്രശ്‌നമാണ്. ജീവിതശൈലിയിലും ഭക്ഷണത്തിലെ പ്രശ്‌നങ്ങളും മാത്രമല്ല അമിതവണ്ണത്തിന് പിന്നില്‍ മറ്റ് കാരണങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പഠനം. അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് അമിതവണ്ണത്തിന് സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തില്‍ അമിതമായ കൊഴുപ്പും ഭാരവുമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് സ്വയമേ കൊഴുപ്പ് കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ഓഫ് ദി എന്‍ഡോക്രൈന്‍ സൊസൈറ്റിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ കൂടുതല്‍ […]
റവന്യു ഓഫീസുകളെല്ലാം ഒരേ സമയം ഡിജിറ്റലൈസ് ചെയ്യാൻ വകുപ്പ് പ്രവർത്തിച്ചു വരികയാണെന്ന് മന്ത്രി കെ രാജൻ
കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റിലെ ഓഫീസുകൾ വരെ ഒരേ സമയം ഡിജിറ്റലൈസ് ചെയ്യാൻ റവന്യൂ വകുപ്പ് പ്രവർത്തിച്ചു വരികയാണെന്ന് മന്ത്രി കെ രാജൻ. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാകൃത്തോടെ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളെ മുഴുവൻ സ്മാർട്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അതോടെ മുഴുവൻ ഓഫീസുകളും സ്മാർട്ടാകുന്ന സംസ്ഥാനത്തെ ആദ്യ വകുപ്പായി റവന്യൂ മാറുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
ദുരിതാശ്വാസ നിധി വകമാറ്റിയതിനു മുഖ്യമന്ത്രിക്കെതിരായ കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായതിനാലാണു ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുന്നതെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. വില വര്‍ധന നാളെ മുതല്‍. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതല്‍ 2 രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും. മദ്യത്തിന്റെവിലയും നാളെ മുതലാണ് […]
ലോകായുക്ത വിധി വിചിത്രമായ വിധിയാണെന്ന് വിഡി സതീശനും,വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്ത വിധി വിചിത്രമായ വിധിയാണെന്നും, വിശ്വാസ്യത തകർക്കുന്ന വിധിയാണെന്നും, ഒരു വർഷത്തെ കാലതാമസം എന്തിനെന്നുള്ളത് അവ്യക്തമാണെന്നും, ഭീഷണിപ്പെടുത്തി നേടിയെടുത്ത വിധിയാണിതെന്ന് സംശയമെന്നും പ്രതിപക്ഷ നേതാവ് വീഡി സതീശൻ പറഞ്ഞു. അതോടൊപ്പം ലോകായുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. ലോകായുക്തയ്ക്ക് മുൻപിൽ ഉള്ളത് സത്യസന്ധമായ കേസാണ്. ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
