കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റിലെ ഓഫീസുകൾ വരെ ഒരേ സമയം ഡിജിറ്റലൈസ് ചെയ്യാൻ റവന്യൂ വകുപ്പ് പ്രവർത്തിച്ചു വരികയാണെന്ന് മന്ത്രി കെ രാജൻ. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാകൃത്തോടെ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളെ മുഴുവൻ സ്മാർട്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അതോടെ മുഴുവൻ ഓഫീസുകളും സ്മാർട്ടാകുന്ന സംസ്ഥാനത്തെ ആദ്യ വകുപ്പായി റവന്യൂ മാറുമെന്നും അദ്ദേഹം പറഞ്ഞു.
റവന്യു ഓഫീസുകളെല്ലാം ഒരേ സമയം ഡിജിറ്റലൈസ് ചെയ്യാൻ വകുപ്പ് പ്രവർത്തിച്ചു വരികയാണെന്ന് മന്ത്രി കെ രാജൻ
