Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബാലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷണങ്ങള്‍ക്കിടെയാണ് അപകടം. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിച്ചു കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.ഇന്‍ഡോറിലെ പട്ടേല്‍ നഗറില്‍ ബാലേശ്വര്‍ മഹാദേവ ജ്ഹുലെലാല്‍ ക്ഷേത്രത്തിലെ രാമനവമി ആഘോഷങ്ങള്‍ക്ക് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.ക്ഷേത്രക്കിണറിന് മുകളിലുള്ള സ്ലാബ് ഇടിഞ്ഞുവീണാണ് അപകടം. മുപ്പതിലേറെ പേര്‍ കിണറ്റിലേക്ക് വീണതയാണ് വിവരം. നാട്ടുകാരുടെയും പൊലീസിന്റെയും, ഫയര്‍ ഫോഴ്‌സിന്റെയും […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  നുണ പ്രചാരണങ്ങളിലൂടേയും ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണു ബിജെപിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. രാഹുല്‍ഗാന്ധിക്കെതിരേ കേസു കൊടുത്തയാളും തട്ടിപ്പു കേസിലെ പ്രതികളായ ലളിത്, നീരവ് മോദിമാരും ഒബിസിക്കാരല്ല. എന്നാല്‍ ഒബിസിക്കാരെ അധിക്ഷേപിച്ചെന്ന വ്യാജപ്രചാരണമാണ് ബിജെപി നടത്തുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുല്യത നിഷേധിച്ച് രാഷ്ട്രീയ ജനാധിപത്യം തകര്‍ക്കുകയാണെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശ്ശിക വൈകും. ഇത് സംബന്ധിച്ച് സംസ്ഥാന ധന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോലാര്‍ പ്രസംഗത്തില്‍ മൊഴി നല്‍കാന്‍ പാറ്റ്ന കോടതി നിര്‍ദ്ദേശിച്ച ദിവസം രാഹുല്‍ ഗാന്ധി ഹാജരാകില്ല

കോലാര്‍ പ്രസംഗത്തില്‍ മൊഴി നല്‍കാന്‍ പാറ്റ്ന കോടതി നിര്‍ദ്ദേശിച്ച ദിവസം രാഹുല്‍ ഗാന്ധി ഹാജരാകില്ല. ബിജെപി നേതാക്കള്‍ രാജ്യവ്യാപകമായി കേസ് കൊടുത്തതിന് പിന്നാലെ ഐപിഎല്‍ തട്ടിപ്പില്‍ രാജ്യം വിട്ട ലളിത് മോദിയും രാഹുലിനെതിരെ കോടതിയെ സമീപിക്കും. അയോഗ്യത വിവാദത്തിലെ ജര്‍മ്മനിയുടെ ഇടപെടലിനെ ചൊല്ലി കേന്ദ്രമന്ത്രിമാരും, കോണ്‍ഗ്രസ് നേതാക്കളും കൊമ്പു കോര്‍ത്തു.കോലാര്‍ പ്രസംഗത്തില്‍ രാഹുലിനെതിരെ മോദി നാമധാരികളായ നിരവധി നേതാക്കള്‍ രാജ്യവ്യാപകമായി പരാതി നല്‍കിയിരുന്നു. 2019ല്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി നല്‍കിയ പരാതിയില്‍, സൂറത്ത് കോടതി വിധിയോടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഇന്ന് 765 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന കണക്കും സംസ്ഥാന ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണ് വ്യാപിക്കുന്നതെന്ന് വ്യക്തമായി. പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ആർസിസി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവ കോവിഡ് രോഗികൾക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ പ്രത്യേകം റിപോർട്ട് ചെയ്യാനും ആശുപത്രികൾക്ക് നിർദേശം നൽകി. ജീവിതശൈലി രോഗം ഉളളവർ, ഗർഭിണികൾ, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയ്ക്ക് സമീപം എത്തി

അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയ്ക്ക് സമീപം എത്തി. സിങ്കു കണ്ടം സിമൻറ് പാലത്തിനടുത്ത് യൂക്കാലി മരങ്ങൾക്കിടയിലാണ് അരിക്കൊമ്പനും അഞ്ച് ആനകളും സംഘമായി എത്തിയത്. കുങ്കിയാനകളെ പാർപ്പിച്ചതിന് 500 മീറ്റർ അകലെയാണ് ആനക്കൂട്ടം ഇപ്പോഴുള്ളത്. ഒരു മണിക്കൂറിൽ അധികമായി ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആളുകൾ താമസിക്കുന്നിടത്തേക്ക് ആന വരാതിരിക്കാൻ നീക്കം തുടരുകയാണ്. വാച്ചർമാർ ഇതിനായുള്ള ശ്രമം നടത്തുകയാണ്. കൃഷിയിടത്തിനടത്തുള്ള വനത്തിനകത്ത് തന്നെയാണ് ഉള്ളത്. ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട്ടിലേക്ക് എത്തിക്കുന്നതിനായി പദ്ധതിയിട്ടിരുന്ന സ്ഥലത്താണ് ഇപ്പോൾ ആനയുള്ളത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സോൺട കമ്പനിക്കും രാജ് കുമാർ പിള്ളയ്ക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജർമ്മൻ പൗരൻ പരാതി നൽകി

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിന് പിന്നാലെ വിവാദത്തിലായ സോൺട കമ്പനിക്കും രാജ് കുമാർ പിള്ളയ്ക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജർമ്മൻ പൗരൻ പരാതി നൽകി. സോൺട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരൻ പാട്രിക്ക് ബൗവറാണ് പരാതി നൽകിയത്. ഇന്ത്യയിൽ നിക്ഷേപം നടത്തിയ താൻ ചതിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പരാതിയിൽ ആരോപിച്ചിരിക്കുന്നത്.രാജ് കുമാർ പിള്ള കേരളത്തിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണെന്നും അതിനാൽ നിക്ഷേപിച്ച പണം തിരികെ കിട്ടാൻ നാല് വർഷമായി താൻ കഷ്ടപ്പെടുകയാണെന്നും പാട്രിക് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ ലോകായുക്ത നാളെ വിധി പറയും

ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ ലോകായുക്ത നാളെ വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത്. വിധി എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകും. മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്‍റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെയും കുടുംബത്തിനും ഒപ്പം, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിഡ്‌കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്യുന്നു

സിഡ്‌കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്യുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെ ചോദ്യം ചെയ്യുന്നുണ്ട്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. രാവിലെ പതിനൊന്നരക്കാണ് ചോദ്യം ചെയ്യൽ നടപടികൾ തുടങ്ങിയത്. വൈകീട്ട് നാല് മണിക്ക് വിവരം ലഭിക്കുമ്പോഴും ചോദ്യം ചെയ്യൽ തുടരുകയാണ്. നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനാണ് സജി ബഷീർ. ഇദ്ദേഹത്തിനെതിരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൈര് പാക്കറ്റുകളിൽ ഹിന്ദി ലേബൽ കൊണ്ടുവരുന്നതിനെതിരെ എംകെ സ്റ്റാലിൻ

തൈര് പാക്കറ്റുകളിൽ തൈര് എന്ന് തമിഴിൽ എഴുതുന്നതിന് പകരം ദഹി എന്നെഴുതിയുള്ള ലേബൽ ഒട്ടിയ്ക്കാനാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശം. മിൽക്ക് ഫെഡറേഷനുകളോടും ക്ഷീര ഉത്പാദകരോടും ഉൽപ്പന്നങ്ങളുടെ പേര് പുനർനാമകരണം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റേത്, തൈര് പാക്കറ്റുകളിൽ ഹിന്ദി ലേബൽ കൊണ്ടുവരുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.  തൈര് പാക്കറ്റുകളിൽ കൂടി ഹിന്ദി ഉപയോ​ഗിക്കണമെന്ന നിലയിലേക്കെത്തി നിൽക്കുകയാണ് കാര്യങ്ങൾ. കന്നടയേയും തമിഴിനേയും ഇതിലൂടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിസ തോമസിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു

കെടിയു വിസിയുടെ താത്കാലിക ചുമതലയിൽ നിന്നും, സർവീസിൽ നിന്നും സിസ തോമസ് നാളെ വിരമിക്കാനിരിക്കെ സിസ തോമസിന് തിരിച്ചടി. കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു.സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ.