കോലാര് പ്രസംഗത്തില് മൊഴി നല്കാന് പാറ്റ്ന കോടതി നിര്ദ്ദേശിച്ച ദിവസം രാഹുല് ഗാന്ധി ഹാജരാകില്ല. ബിജെപി നേതാക്കള് രാജ്യവ്യാപകമായി കേസ് കൊടുത്തതിന് പിന്നാലെ ഐപിഎല് തട്ടിപ്പില് രാജ്യം വിട്ട ലളിത് മോദിയും രാഹുലിനെതിരെ കോടതിയെ സമീപിക്കും. അയോഗ്യത വിവാദത്തിലെ ജര്മ്മനിയുടെ ഇടപെടലിനെ ചൊല്ലി കേന്ദ്രമന്ത്രിമാരും, കോണ്ഗ്രസ് നേതാക്കളും കൊമ്പു കോര്ത്തു.കോലാര് പ്രസംഗത്തില് രാഹുലിനെതിരെ മോദി നാമധാരികളായ നിരവധി നേതാക്കള് രാജ്യവ്യാപകമായി പരാതി നല്കിയിരുന്നു. 2019ല് ബിഹാര് ഉപമുഖ്യമന്ത്രി സുശീല് മോദി നല്കിയ പരാതിയില്, സൂറത്ത് കോടതി വിധിയോടെ പാറ്റ്ന കോടതി നടപടികള് ഊര്ജ്ജിതമാക്കിയിരിക്കുകയാണ്. അടുത്ത 12ന് ഹാജരായി മൊഴി നല്കാന് കോടതി രാഹുലിന് നോട്ടീസ് നല്കി. എന്നാല് കര്ണ്ണാടകയിലെ പ്രചാരണവും, അപകീര്ത്തി കേസിന്റെ തുടര് നടപടികളും ചൂണ്ടിക്കാട്ടി തീയതി നീട്ടിവാങ്ങാനാണ് തീരുമാനം. ഏപ്രില് അഞ്ചിലെ കോലാര് സന്ദര്ശനത്തിന് മുന്പ് സൂറത്ത് സെഷന്സ് കോടതിയില് അപ്പീല് നല്കാനാണ് ആലോചന.
കോലാര് പ്രസംഗത്തില് മൊഴി നല്കാന് പാറ്റ്ന കോടതി നിര്ദ്ദേശിച്ച ദിവസം രാഹുല് ഗാന്ധി ഹാജരാകില്ല
