1600x960 1353035 xchbdxb

അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയ്ക്ക് സമീപം എത്തി. സിങ്കു കണ്ടം സിമൻറ് പാലത്തിനടുത്ത് യൂക്കാലി മരങ്ങൾക്കിടയിലാണ് അരിക്കൊമ്പനും അഞ്ച് ആനകളും സംഘമായി എത്തിയത്. കുങ്കിയാനകളെ പാർപ്പിച്ചതിന് 500 മീറ്റർ അകലെയാണ് ആനക്കൂട്ടം ഇപ്പോഴുള്ളത്. ഒരു മണിക്കൂറിൽ അധികമായി ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആളുകൾ താമസിക്കുന്നിടത്തേക്ക് ആന വരാതിരിക്കാൻ നീക്കം തുടരുകയാണ്. വാച്ചർമാർ ഇതിനായുള്ള ശ്രമം നടത്തുകയാണ്. കൃഷിയിടത്തിനടത്തുള്ള വനത്തിനകത്ത് തന്നെയാണ് ഉള്ളത്. ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട്ടിലേക്ക് എത്തിക്കുന്നതിനായി പദ്ധതിയിട്ടിരുന്ന സ്ഥലത്താണ് ഇപ്പോൾ ആനയുള്ളത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *