മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബാലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷണങ്ങള്‍ക്കിടെയാണ് അപകടം. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിച്ചു കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.ഇന്‍ഡോറിലെ പട്ടേല്‍ നഗറില്‍ ബാലേശ്വര്‍ മഹാദേവ ജ്ഹുലെലാല്‍ ക്ഷേത്രത്തിലെ രാമനവമി ആഘോഷങ്ങള്‍ക്ക് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.ക്ഷേത്രക്കിണറിന് മുകളിലുള്ള സ്ലാബ് ഇടിഞ്ഞുവീണാണ് അപകടം. മുപ്പതിലേറെ പേര്‍ കിണറ്റിലേക്ക് വീണതയാണ് വിവരം. നാട്ടുകാരുടെയും പൊലീസിന്റെയും, ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. ഇളയരാജ സ്ഥലത്തുണ്ട്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു
