cover 20

ദക്ഷിണാഫ്രിക്കയിലെ മുതലകള്‍ സ്മോളടിക്കുമോ? ദക്ഷിണാഫ്രിക്കയിലെ വൈല്‍ഡ് ലൈഫ് സഫാരി യാത്രകള്‍ അല്‍പം സാഹസികമാണ്. അങ്ങനെയൊരു യാത്രക്കിടെ വിനോദയാത്രാ സംഘം ഒരു തടാകത്തിനരികിലെ മനോഹരമായ അന്തരീക്ഷത്തില്‍ തീറ്റയും കുടിയുമെല്ലാം സജ്ജമാക്കി. ഭക്ഷണ വിഭവങ്ങളും മദ്യക്കുപ്പികളും കുപ്പികള്‍ക്കൊപ്പം ഐസ് ക്യൂബുകള്‍ നിറച്ച ഐസ് ബോക്സുമെല്ലാം നിരത്തി. അപ്പോഴേക്കും ജലാശയത്തില്‍നിന്ന് ഒരു മുതല തലപൊക്കി അവിടേയ്ക്കു പതുക്കെ പതുക്കെ എത്തി. ഇതുകണ്ട വിനോദ യാത്രാ സംഘം മദ്യവും ഭക്ഷണവുമെല്ലാം അവിടെ ഉപേക്ഷിച്ച് ജീവനുംകൊണ്ട് അവരുടെ വാഹനത്തിലേക്ക് ഓടിക്കയറി. വാഹനത്തില്‍ സുരക്ഷിതമായി ഇരിപ്പുറപ്പിച്ച ഒരാള്‍ ഭക്ഷണ വിഭവങ്ങള്‍ക്കരികിലേക്കു മുതല വന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. കൂളര്‍ ബോക്സിനു മുകളില്‍ വിശ്രമിക്കുന്ന മുതല. ബസിലിരുന്നു വീഡിയോ ചിത്രീകരിക്കുന്ന ആള്‍ മുതലയോട് ‘അവിടെ നിന്ന് പോകൂ’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. അല്‍പ സമയത്തിനകം മദ്യ കുപ്പികള്‍ നിറച്ച ബോക്സ് വായ്കൊണ്ടു കടിച്ചെടുത്ത് മുതല ജലാശയത്തിലേക്ക് ഊളയിട്ടു പോയി. ‘എന്റെ കൂളര്‍ ബോക്സ് തിരികെ താ’ എന്ന് വീഡിയോ ഷൂട്ട് ചെയ്യുന്നയാള്‍ ഉച്ചത്തില്‍ ആക്രോശിക്കുന്നതും കേള്‍ക്കാം. അപ്പോഴേക്കും മറ്റൊരു മുതലകൂടി അവിടെ എത്തുന്നതും കാണാം. ബ്യൂട്ടിഫുള്‍ സൈറ്റിംഗ്സ് എന്ന ഫേസ് ബുക്ക് പേജിലൂടെയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിച്ചത്. വെള്ളത്തിലേക്ക് കൂളര്‍ ബോക്സുമായി കൂളായി ഊളയിട്ട മുതല അതിനകത്തെ മദ്യവും ബിയറും അകത്താക്കിയിട്ടുണ്ടാകുമോ?

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *