മോശമായ കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ലക്നൗ, ജയ്പൂർ, ഡെറാഡൂൺ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. 8 വിമാനങ്ങൾ വീതം ലക്നൗവിലേക്കും ജയ്പൂരിലേക്കും വഴിതിരിച്ചുവിട്ടപ്പോൾ ഒരു വിമാനം ഡെറാഡൂണിലേക്ക് തിരിച്ചുവിട്ടു. മിന്നൽപ്പിണരുകളും മഴയും ശക്തമായ കാറ്റും ഡൽഹിയിലുണ്ടായിരുന്നു.
മോശമായ കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
