Untitled design 2026 07 30T104712.863

സംസ്ഥാനത്ത് മഴക്കെടുതിയിൽ 2 മരണം. ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടലിൽ രവി എന്നയാളുടെ ഭാര്യ സുമതിയാണ് മരിച്ചത്. കൂടാതെ പയ്യാനിത്തോട്ടതുണ്ടായ ഉരുൾപൊട്ടലിൽ ജോണിയുടെ മകൻ ജോസഫും മരിച്ചു. അമ്മ റെജീനയ്ക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു കാണാതായ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് കാണാതായത്. ബന്ധുവായ ലീലാമണിയുടെ വീട്ടിൽ എത്തിയതായിരുന്നു പ്രഭാകരൻനായർ. തൊടുപുഴ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *