ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കീടാക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഫെസ്റ്റിവൽ സീസണുകള്‍, സ്കൂൾ അവധികൾ തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇതേ തുടർന്ന് വിമാനയാത്രാ നിരക്ക് വർധനയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിയന്ത്രിത നിരക്ക് വർധന പ്രവാസികളെ വലയ്ക്കുന്നുവെന്നും സാധാരണക്കാർക്ക് വലിയ തിരിച്ചടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 30
◾ജി 20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ രണ്ടാം സമ്മേളനം കുമരകത്ത് ആരംഭിച്ചു. രാഷ്ട്രത്തലവന്മാരുടെ പ്രതിനിധിയായി ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ നയിക്കുന്ന ഷെര്‍പകളുടെ സമ്മേളനമാണ് നടക്കുന്നത്. ഇന്ത്യയുടെ ഷെര്‍പ അമിതാഭ്കാന്താണ് അധ്യക്ഷത വഹിക്കുന്നത്. നാലു ദിവസത്തെ സമ്മേളനത്തില്‍ സാമ്പത്തിക, വികസന മുന്‍ഗണനകളും ആഗോള സാമ്പത്തിക വെല്ലുവിളികളും ചര്‍ച്ചയാകും. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രത്തലവന്മാരുടെ ജി 20 ഉച്ചകോടിയിലേക്കുവേണ്ട നയരൂപീകരണമാണ് ഷെര്‍പകളുടെ സമ്മേളനത്തില്‍ നിര്‍വഹിക്കുന്നത്. ◾അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണ സാധനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി. […]
തനിക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്ന് ലളിത് മോദി
തനിക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്ന് ലളിത് മോദി. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്നും, യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാരാണെന്നും അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. തനിക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. ബിസിസിഐയില്‍ നിന്ന് ആജീവനാന്ത വിലക്ക് ലളിത് മോദിക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ജി 20 ഷെർപ്പാ തല സമ്മേളനത്തിന് കുമരകത്ത് തുടക്കമായി
ജി 20 രണ്ടാം ഷെർപ്പ തല സമ്മേളനത്തിന് കുമരകത്ത് തുടക്കമായി. ഒൻപതു രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര പ്രാദേശിക സംഘടനകളിൽ നിന്നുമായി നൂറ്റി ഇരുപതോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കാന്തിന്റെ അധ്യക്ഷതയിലാണ് യോഗം.കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അപൂർവ്വ ചന്ദ്ര യോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നു.
ഇ-കൊമേഴ്സ് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ആമസോണ്‍
കേരളത്തിലെ സംരംഭകരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഇ-കൊമേഴ്സ് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ആമസോണ്‍ പദ്ധതി. ആമസോണിന്റെ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമില്‍ 1500ലധികം കയറ്റുമതിക്കാരുണ്ട്. ഇത് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, മലപ്പുറം നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ കയറ്റുമതിക്കാരുള്ളത്. കണ്ണൂരില്‍ നിന്നുള്ള കൈത്തറി, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കാണ് പ്രിയം കൂടുതല്‍. ചെറുകിട സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ഒരുക്കുകയാണ് ചെയ്യുന്നത്. അമേരിക്ക, യു.കെ. എന്നിവയാണ് പ്രധാനവിപണികള്‍, യു.എ.ഇ., ആസ്‌ട്രേലിയ […]
മോട്ടോ ജി13 ഇന്ത്യയിലെത്തി, വില 9,499 രൂപ!
മോട്ടറോളയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് മോട്ടോ ജി13 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതൊരു 4ജി സ്മാര്‍ട് ഫോണാണ്. 9,499 രൂപയാണ് വില. പുതിയ ഹാന്‍ഡ്‌സെറ്റ് ഏപ്രില്‍ 4 മുതല്‍ ഫ്‌ലിപ്കാര്‍ട്ട് വഴി വാങ്ങാം. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. മുന്‍പ് നിരവധി ബജറ്റ് ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള മീഡിയടെക് ഹീലിയോ ജി85 പ്രോസസര്‍ ആണ് മോട്ടോ ജി13 ന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 13 ഒഎസിലാണ് മോട്ടോ ജി13 പ്രവര്‍ത്തിക്കുന്നത്. 576ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റും 89.47 ശതമാനം സ്‌ക്രീന്‍-ടു-ബോഡി […]
‘പൊന്നിയിന്‍ സെല്‍വ’ന്റെ രണ്ടാം ഭാഗം ട്രെയിലര്‍
മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമായ ‘പി. എസ്.-2’ വിന്റെ ട്രെയിലര്‍ പുറത്ത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഏപ്രില്‍ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം […]
മധ്യാഹ്ന വാര്‍ത്തകള്‍
ജി 20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ രണ്ടാം സമ്മേളനം കുമരകത്ത് ആരംഭിച്ചു. രാഷ്ട്രത്തലവന്മാരുടെ പ്രതിനിധിയായി ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ നയിക്കുന്ന ഷെര്‍പകളുടെ സമ്മേളനമാണ് നടക്കുന്നത്. ഇന്ത്യയുടെ ഷെര്‍പ അമിതാഭ്കാന്താണ് അധ്യക്ഷത വഹിക്കുന്നത്. നാലു ദിവസത്തെ സമ്മേളനത്തില്‍ സാമ്പത്തിക, വികസന മുന്‍ഗണനകളും ആഗോള സാമ്പത്തിക വെല്ലുവിളികളും ചര്‍ച്ചയാകും. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രത്തലവന്മാരുടെ ജി 20 ഉച്ചകോടിയിലേക്കുവേണ്ട നയരൂപീകരണമാണ് ഷെര്‍പകളുടെ സമ്മേളനത്തില്‍ നിര്‍വഹിക്കുന്നത്. രാജ്യാന്തര വിമാന യാത്രാ നിരക്ക് മൂന്നിരട്ടിവരെ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. കാനഡ, യുഎസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ […]
സുരാജ് വെഞ്ഞാറമൂടിന്റെ ‘മദനോത്സവം’ ടീസര്‍
സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മദനോത്സവം’ ടീസര്‍ പുറത്തിറങ്ങി. മദനന്‍ എന്ന കഥാപാത്രമായി എത്തുന്ന സുരാജ് ഇപ്രാവശ്യം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആണ് എത്തുന്നത് എന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മദനോത്സവം’. വിഷുവിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഭാമ അരുണ്‍, രാജേഷ് മാധവന്‍, […]
25 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്ത് മാരുതി സുസുക്കി
മാരുതി സുസുക്കി ഇന്ത്യ 1986-87ല്‍ വിദേശ കയറ്റുമതി ആരംഭിച്ചതിനു ശേഷം ഇതുവരെ മൊത്തം 25 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായി കമ്പനി അറിയിച്ചു. ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ വിപണികളിലേക്ക് 1986-87 ല്‍ കയറ്റുമതി ആരംഭിച്ച കമ്പനി നിലവില്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികള്‍ ഉള്‍പ്പെടെ 100 ഓളം രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 1987 സെപ്തംബറില്‍ 500 കാറുകളുമായി ആദ്യത്തെ വലിയ കയറ്റുമതി ഹംഗറിയിലേക്കാണ് നടത്തിയത്. ദൃഢമായ പ്രതിബദ്ധത ഗുജറാത്തിലെ […]
