ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരേ പോരാടി ജീവത്യാഗം ചെയ്ത ആദിവാസി സ്വാതന്ത്ര്യസമരപോരാളികളായ താംത്യാ ഭീല്‍, കാലുഭായ് ഭീല്‍, ബാജിറാവ്, ബിര്‍സ മുണ്ട, ഹോന്യ കേംഗ്ലേ, ഖാജ്യാ നായ്ക്ക്, രാംജി ഭാംഗ്രാ, ചന്ദ്രയ്യ, ഭാഗോജി നായ്ക്ക്, ബാപ്പുറാവ്, റാണി ഗായ്ഡിന്‍ലു, വൃധു ഭഗത്, തീര്‍ത്ഥ് സിങ്, തില്‍ക്കാ മാഝി, തലയ്ക്കല്‍ ചന്തു… ചരിത്രത്തിലോ സ്വാതന്ത്ര്യസമരപഠനങ്ങളിലോ വീരകഥകളിലോ സ്ഥാനം ലഭിക്കാതെ മറഞ്ഞുപോയ ധീരസമരനായകന്‍മാരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഉണ്ണി അമ്മയമ്പലത്തിന്റെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി. ചിത്രീകരണം – ഷജില്‍കുമാര്‍ കെ.എം. ‘ആദ്യകാല സ്വാതന്ത്ര്യസമരപോരാളികള്‍ […]
വെറുംവയറ്റില്‍ വെള്ളം കുടിച്ചാല്‍ ആക്റ്റീവ് ആയിരിക്കാം!
രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതു വഴി അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്. രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വെറും വയറ്റില്‍ വെള്ളം കുടിച്ചതു കൊണ്ടു മാത്രം മെറ്റബോളിസം 24 ശതമാനം വേഗത്തിലാകുന്നു. കൂടാതെ ദഹനവും മെച്ചപ്പെടുന്നു. അസിഡിറ്റി ഉണ്ടെങ്കിലോ എരിവ് കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാലോ നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്‌സും ഉണ്ടാകാം. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതു വഴി നെഞ്ചെരിച്ചില്‍ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കും. ഉപാപചയ പ്രവര്‍ത്തനവും ദഹനവും മെച്ചപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും […]
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ചു
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1957 കോടിയിൽ പരം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായതായി മന്ത്രി പി.രാജീവ് പറഞ്ഞു. ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെ 11.2 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക.
ഫ്രാൻസീസ് മാർപാപ്പയെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഫ്രാൻസീസ് മാർപാപ്പയെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ അണുബാധയെന്ന് വത്തിക്കാൻ.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് മാര്‍പ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.ബുധനാഴ്ചയാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വിശുദ്ധ വാരം അടുത്തിരിക്കെ മാര്‍പ്പാപ്പയുടെ ആരോഗ്യ നിലയിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികള്‍ക്കും പ്രേക്ഷിതര്‍ക്കും ഒരു പോലെ ആശങ്ക നല്‍കുന്നതാണ്.
ദില്ലി പൊലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും
ദില്ലി പൊലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടിയാണ് പോലീസ് നോട്ടീസ് നൽകിയത്.പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയിരുന്നത്.പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്.
അമൃത് പാൽ സിങ്ങ് കീഴടങ്ങാൻ മൂന്ന് നിബദ്ധനകൾ മുന്നോട്ടു വെച്ചെന്ന് റിപ്പോർട്ട്
അമൃത് പാൽ സിങ്ങ് കീഴടങ്ങാൻ മൂന്ന് നിബദ്ധനകൾ മുന്നോട്ടു വെച്ച് ഖലിസ്ഥാൻ വാദി നേതാവ്. താൻ കീഴടങ്ങിയതാണെന്നു പോലീസ് വെളിപ്പെടുത്തണമെന്നും, പഞ്ചാബ് ജയിലിൽ തന്നെ പാർപ്പിക്കണമെന്നും, കസ്റ്റഡിയിൽ വെച്ച് മർദ്ദിക്കരുതെന്നും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അമൃത് സർ അടക്കമുള്ള സ്ഥലങ്ങൾ കനത്ത സുരക്ഷയിലാണ്.
ഇടുക്കിയിൽ പത്ത് പഞ്ചായത്തുകളിൽ ഹർത്താൽ
കാട്ടാന അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ പത്ത് പഞ്ചായത്തുകളിൽ ഹർത്താൽ.ചിന്നക്കനാലിലും പെരിയ കനാലിലും ദേശീയ പാത ഉപരോധം. വാഹനങ്ങൾ തടയുന്നു. പരീക്ഷകൾ കണക്കിലെടുത്ത് രാജാക്കാട്, ബൈസൺവാലി, സേനാപതി പഞ്ചായത്തുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കി.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ ഖർഗെ ഇന്നെത്തും
അയിത്തമെന്ന അനാചാരത്തിനെതിരെ പോരാടി നേടിയ വിജയത്തിന്റെ ശതാബ്ദിയിൽ കെ പി സി സി സംഘടിപ്പിക്കുന്ന ആഘോഷം ഇന്നു വൈകിട്ട് ബീച്ച് മൈതാനിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉദ്ഘാടനം ചെയ്യും. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കും.മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അമ്പതിനായിരത്തിലേറെ പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് ഖർഗെ കേരളത്തിലെത്തുന്നത്.
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 30
◾അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്നിന് 12.12 ശതമാനം വര്‍ധിപ്പിക്കും. വേദനസംഹാരികള്‍, അണുബാധ തടയുന്നതിനുള്ള മരുന്നുകള്‍, കാര്‍ഡിയാക് മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക. 84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വര്‍ദ്ധിക്കും. (ഏപ്രില്‍ ഫൂളല്ല, വില വര്‍ധനതന്നെ… https://dailynewslive.in/price-hike-from-april-1-st/ ) ◾പാക്കിസ്ഥാനിലേക്ക് പോകൂവെന്നു പ്രസംഗിക്കുന്നത് സഹോദരങ്ങളോടാണെന്ന് ഓര്‍ക്കണമെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ ഭരണകൂടങ്ങള്‍ നടപടിയെടുക്കുന്നില്ല. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തി ചിലര്‍ ടെലിവിഷനിലും പൊതുവേദികളിലും പ്രസംഗിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ വിദ്വേഷപ്രസംഗം നടത്തില്ലെന്ന് പ്രതിജ്ഞ […]
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മൂന്നംഗ പാനല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മൂന്നംഗ പാനല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഡിജിറ്റല്‍ സര്‍വകലാശാല വി സി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായി, പ്രൊഫ. അബ്ദുള്‍ നസീര്‍ എന്നിവര്‍ പട്ടികയിലുണ്ട്. താത്ക്കാലിക വൈസ് ചാന്‍സല്‍ ഡോ.സിസ തോമസ് മറ്റന്നാള്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
