അയിത്തമെന്ന അനാചാരത്തിനെതിരെ പോരാടി നേടിയ വിജയത്തിന്റെ ശതാബ്ദിയിൽ കെ പി സി സി സംഘടിപ്പിക്കുന്ന ആഘോഷം ഇന്നു വൈകിട്ട് ബീച്ച് മൈതാനിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉദ്ഘാടനം ചെയ്യും. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കും.മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അമ്പതിനായിരത്തിലേറെ പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് ഖർഗെ കേരളത്തിലെത്തുന്നത്.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ ഖർഗെ ഇന്നെത്തും
