സാധാരണക്കാര്‍ക്കടക്കം തിരിച്ചടിയായി രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും. അവശ്യ മരുന്നുകള്‍ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതോടെയാണ് ചികിത്സാ ചെലവ് കുതിച്ചുയരാന്‍ പോകുന്നത്. അവശ്യ മരുന്ന് പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പത്ത് ശതമാനം വില വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. ആദ്യമായാണ് മരുന്നുകള്‍ക്ക് ഇത്രയും വലിയ വില വര്‍ധിക്കുന്നത്.അവശ്യ മരുന്നു പട്ടികയിലുള്ള 900 മരുന്നുകള്‍ക്ക് വില 12 ശതമാനമാണ് വര്‍ധിക്കുന്നത്. നിലവില്‍ നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം 10 ശതമാനമായിരുന്നു വില […]
കയറ്റുമതി വരുമാനം 75,000 കോടി ഡോളര്‍ കടന്ന് ഇന്ത്യ
ആഗോളതലത്തില്‍ സാമ്പത്തികരംഗത്ത് അനിശ്ചിതത്വം തുടരുമ്പോഴും കയറ്റുമതിയില്‍ പുത്തന്‍ ഉയരം കുറിച്ച് ഇന്ത്യ. നടപ്പുവര്‍ഷത്തെ (2022-23) കയറ്റുമതി വരുമാനം ഇതിനകം 75,000 കോടി ഡോളര്‍ കടന്നു. ചരക്കുകളും സേവനങ്ങളും ചേര്‍ന്നുള്ള കയറ്റുമതി വരുമാനമാണിത്. കഴിഞ്ഞവര്‍ഷം (2021-22) ചരക്കുനീക്കത്തിലൂടെ 42,200 കോടി ഡോളറും സേവന കയറ്റുമതിയിലൂടെ 25,400 കോടി ഡോളരും വരുമാനം ലഭിച്ചിരുന്നു; ആകെ 67,600 കോടി ഡോളര്‍. ഇത് റെക്കോഡായിരുന്നു. ഈ വര്‍ഷം ഇതിനകം തന്നെ ഈ റെക്കോഡ് പഴങ്കഥയായി. നടപ്പുവര്‍ഷം അവസാനിക്കുമ്പോഴേക്കും മൊത്തം കയറ്റുമതി വരുമാനം 76,000 […]
‘വെള്ളരിപട്ടണ’ത്തിലെ പുതിയ ഗാനം ‘ഒരു നദിയായി’
മഞ്ജു വാരിയറും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തിയ ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഒരു നദിയായി’ എന്നു തുടങ്ങുന്ന മനോഹര മെലഡിക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് ഈണമൊരുക്കിയത്. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച പാട്ട് പൂജ വെങ്കട്ടരാമനും സച്ചിന്‍ ശങ്കറും ചേര്‍ന്നാലപിച്ചു. മനോരമ മ്യൂസിക് പുറത്തിറക്കിയ ഈ മനോഹര മെലഡി ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വെള്ളരിപട്ടണം’. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്നു. ആക്ഷന്‍ ഹീറോ […]
പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പാട്ട് നിര്‍ത്തുന്നു!
പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. താരം തന്റെ മുഴുവന്‍ മ്യൂസിക് കാറ്റലോഗുകളും വില്‍പ്പന നടത്താന്‍ തയാറെടുക്കുകയാണ്. 200 മില്യണ്‍ ഡേളറിനാണ് വില്‍പ്പന.ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ജസ്റ്റിസാണ് അവസാന ആല്‍ബം. 5-ാം വയസില്‍ പാട്ടുപാടി ബിലീബേഴ്‌സിന്റെ ഹൃദയത്തിലേയ്ക്ക് കുടിയേറിയ പോപ് താരം 29-ാം വയസിലാണ് സംഗീതലോകത്തോട് വിടപറയാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് തനിക്ക് റാംസായ് ഹണ്ട് സിന്‍ഡ്രോം ബാധിച്ചതായി വെളിപ്പെടുത്തി […]
നാല് വേരിയന്റുകളിലായി അഞ്ച് നിറങ്ങളില്‍ ഹോണ്ട ആക്ടീവ
പുതിയ ഹോണ്ട ആക്ടീവ 125 പുറത്തിറക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ. റിയല്‍ ഡ്രൈവിംഗ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് പുതിയ ഹോണ്ട ആക്ടീവ 2023. ഇതിന്റെ വില 78,920 രൂപയില്‍ തുടങ്ങി 88,093 രൂപ വരെ (എക്സ്-ഷോറൂം, ന്യൂഡല്‍ഹി) വരെയായിരിക്കും. ഹോണ്ട എസിജി സ്റ്റാര്‍ട്ടറും സ്റ്റാര്‍ട്ട് സോളിനോയിഡും സമന്വയിപ്പിക്കുന്ന മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ ഉള്ള 125 സിസി പിജിഎം-എഫ്‌ഐ എഞ്ചിനാണ് ആക്ടീവ 2023ന് കരുത്ത് പകരുന്നത്. സ്മാര്‍ട്ട് ഫൈന്‍ഡ്, സ്മാര്‍ട്ട് അണ്‍ലോക്ക്, സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് […]
നാടകദര്‍പ്പണം
നാടകരചന, സംവിധാനം, അഭിനയം, റിഹേഴ്സല്‍, രംഗസജ്ജീകരണം, ചമയം, ദീപവിതാനം, സംഗീതം, രംഗാവതരണം… തുടങ്ങി ഒരു നാടകത്തിന്റെ രചനമുതല്‍ പൂര്‍ണ്ണനാടകമായിത്തീരുന്നതുവരെ കടന്നുപോകുന്ന എല്ലാ മേഖലകളെക്കുറിച്ചും ലളിതസുന്ദരമായ ഭാഷയില്‍ ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കാലാകാലങ്ങളായി ലോക നാടകവേദിയില്‍ വന്നുചേര്‍ന്ന മാറ്റങ്ങളും വ്യത്യസ്ത ശൈലികളും പരീക്ഷണങ്ങളും സാങ്കേതിക-സൈദ്ധാന്തിക വിശദാംശങ്ങളും ലോകനാടകഭൂപടം സൃഷ്ടിച്ചെടുത്ത രചയിതാക്കളും സംവിധായകരും അഭിനേതാക്കളുമെല്ലാം ഈ പുസ്തകത്തില്‍ കടന്നുവരുന്നു. ഒപ്പം, ഏതു നാടകത്തിനും പൂര്‍ണ്ണതനല്‍കുന്ന പ്രേക്ഷകന്‍ എന്ന വിധികര്‍ത്താവിന്റെ മനസ്സിലൂടെയുള്ള നാടകവിശകലനങ്ങളും. നാടകപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കുമെല്ലാം വേണ്ടി മലയാളനാടകത്തിന്റെ കുലപതി […]
മഞ്ഞള്‍ കഴിച്ച് ശരീരഭാരം കുറയ്ക്കാം!
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മഞ്ഞള്‍. എല്ലാ അടുക്കളയിലെയും ഒഴിച്ചൂകൂടാനാകാത്ത ചേരുവ തന്നെയാണ് മഞ്ഞള്‍. മിക്ക റെസിപ്പികളിലും മഞ്ഞള്‍ ഒരു പ്രധാന പങ്ക് വഹിക്കാറുമുണ്ട്. എന്തിനേറെ മഞ്ഞളിട്ട് പാല്‍ കുടിക്കുന്നവരും ഏറെയാണ്. മഞ്ഞള്‍ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ ഗുണകരമായ ഒരു ചേരുവയാണെന്നത് അധികമാര്‍ക്കും അറിയില്ല. എത്ര മഞ്ഞള്‍ കഴിക്കണം എന്നതിന് കൃത്യമായ കണക്ക് ഇല്ലെങ്കിലും നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് പ്രതിദിനം 500-2000 മില്ലീഗ്രാം മഞ്ഞള്‍ വേണ്ട പ്രയോജനം […]
എട്ടടി താടിക്കു ലോക റിക്കാര്‍ഡ്
ഏറ്റവും വലിയ താടിക്കാരനെ നമുക്കു പരിചയപ്പെടാം. എട്ടടി മൂന്നിഞ്ചു നീളമുള്ള താടിയുമായി ഇദ്ദേഹം ഗിന്നസ് ലോക റിക്കാര്‍ഡിട്ടിരിക്കുകയാണ്. കാനഡയില്‍ താമസിക്കുന്ന സിഖ് അനുഭാവിയായ സര്‍വാന്‍ സിംഗ് ആണ് താടികൊണ്ടു ലോക റിക്കാര്‍ഡിട്ടത്. ഏറ്റവും വലിയ താടിക്കാരനുള്ള ലോക റിക്കോര്‍ഡ് നേരത്തെ സ്വീഡന്‍ സ്വദേശിയായ ബിര്‍ഗര്‍ പെല്ലസിനായിരുന്നു. സര്‍വാന്റെ താടി നേരത്തേയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിട്ടുണ്ട്. 2008 ല്‍ ഏഴടി എട്ടിഞ്ചായിരുന്നു സര്‍വാന്‍ സിംഗിന്റെ താടിയുടെ നീളം. 17 -ാം വയസോടെയാണ് സര്‍വാന്‍ നീട്ടി തുടങ്ങിയത്. […]
പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ. ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഈ കേസിൽ താൻ മാത്രമാണ് വിചാരണ തടവുകാരൻ എന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.
ഒളിവിൽ കഴിയുന്ന അമൃത്പാൽ സിംഗ് വീഡിയോ സന്ദേശവുമായി രംഗത്ത്
ഒളിവിൽ കഴിയുന്ന അമൃത്പാൽ സിംഗ് വീഡിയോ സന്ദേശവുമായി രംഗത്ത്. പഞ്ചാബിനെ സംരക്ഷിക്കാൻ സിഖ് സംഘടനകളോട് അമൃത്പാൽ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും , പഞ്ചാബ് പൊലീസിനെയും ഭയമില്ലെന്ന് അമൃത് പാൽ വീഡിയോ സന്ദേശത്തിൽ പറയുന്നു.വിവിധ പേരുകളിൽ നിരവധി പാസ്പോർട്ടുകൾ കൈവശമുള്ള അമൃത്പാൽ സിംഗ് മാർച്ച് 18നാണ് പഞ്ചാബ് പൊലീസ് വലയിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ഇയാളെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
