Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദുരിതാശ്വാസ നിധിയിൽ നിന്നും ഹർഷിനയ്ക്ക് രണ്ട് ലക്ഷം രൂപ സഹായം നൽകാൻ മന്ത്രിസഭാ തീരുമാനം

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തും. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങനെ എന്ന് കണ്ടെത്താനായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനുള്ള തീരുമാനം.ഹർഷിനയ്ക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ സഹായം നൽകാനും തീരുമാനിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 29

◾കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് പത്തിന്. വോട്ടെണ്ണല്‍ മെയ് 13 നാണ്. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്നു വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5.21 കോടി വോട്ടര്‍മാരാണു വിധിയെഴുതുക. ◾രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യാഗ്രഹത്തിനു തുടക്കം. അടുത്ത മുപ്പതു വരെയാണ് രാജ്യവ്യാപകമായ സത്യാഗ്രഹം. ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ തുടങ്ങി ജില്ലാ സംസ്ഥാന തലങ്ങളില്‍ വരെ വിവിധ പ്രതിഷേധ പരിപാടികള്‍ നടക്കും. ◾നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ നടന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ചു വയസ്സ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ചു വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്.എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി.

Posted inബിസിനസ്സ്

ചില യുപിഐ ഇടപാടുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ചാര്‍ജ്

2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്റ് യുപിഐ ട്രാന്‍സാക്ഷന്‍ നടത്തുന്നവരില്‍ നിന്ന് ഇനി ചാര്‍ജ് ഈടാക്കപ്പെടും. ഏപ്രില്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്സായ കാര്‍ഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇന്റര്‍ചേഞ്ച് ഫീസ് ഏര്‍പ്പെടുത്തുക. ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്കായി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്റര്‍ചേഞ്ച് ഫീസ് സാധാരണയായി കാര്‍ഡ് പേയ്മെന്റുകളുമായി ബന്ധപ്പെട്ടതാണ്. ഇടപാടുകള്‍ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നതിനുമുള്ള ചെലവുകള്‍ക്കായാണ് ഇത് ഈടാക്കുന്നത്. പിപിഐ ഉപയോക്താക്കള്‍ ഇനി […]

Posted inടെക്നോളജി

ഐഫോണ്‍ കയറ്റുമതി 65 ശതമാനം ഉയര്‍ന്നു

പ്രീമിയം ഫോണുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ 2022-ല്‍ ഇന്ത്യന്‍ നിര്‍മിത ആപ്പിള്‍ ഐഫോണ്‍ കയറ്റുമതി 65 ശതമാനം ഉയര്‍ന്നതായി കൗണ്ടര്‍പോയിന്റ് വ്യക്തമാക്കി. ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ കമ്പനികളായ ഫോക്‌സ്‌കോണ്‍ ഹോന്‍ ഹായ്, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നിവര്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയില്‍ ഭാഗമായതാണ് ആപ്പിളിന്റെ കയറ്റുമതിയിലെ വളര്‍ച്ചയുടെ മറ്റൊരു കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയുടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആപ്പിള്‍ കമ്പനിയുടെ സംഭാവന 2021 ല്‍ 12 ശതമാനമായിരുന്നത് 2022 ല്‍ 25 ശതമാനമായി […]

Posted inവിനോദം

രവി തേജ ചിത്രം ‘രാവണാസുര’ ട്രെയിലര്‍

രവി തേജയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ‘രാവണാസുര’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്‌ചേര്‍സിന്റെ ബാനറില്‍ അഭിഷേക് നാമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്. മലയാള താരം ജയറാം ചിത്രത്തിലെ സുപ്രധാന റോള്‍ ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് ജയറാം അഭിനയിക്കുന്നത്. രവിതേജയുടെ വില്ലന്‍ റോളില്‍ ധമക്കാ എന്ന ചിത്രത്തിന് ശേഷം ജയറാം സുപ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രമാണ് […]

Posted inവിനോദം

അഹാന, ഷൈന്‍ ടോം ചിത്രം ‘അടി’ ടീസര്‍

അഹാന കൃഷ്ണ ചിത്രം ‘അടി’ വളരെ നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്ണയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന […]

Posted inഓട്ടോമോട്ടീവ്

മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ദുല്‍ക്കര്‍ സല്‍മാന്‍

മെഴ്‌സിഡീസ് ബെന്‍സിന്റെ ഒഴുകുന്ന കൊട്ടാരം മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ദുല്‍ക്കര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ പേരില്‍ കോട്ടയം റജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പറിനായി ഏകദേശം 1.85 ലക്ഷം രൂപയും ഇവര്‍ മുടക്കി. കഴിഞ്ഞ വര്‍ഷം ബെന്‍സ് ജി 63 എഎംജിയും ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും ദുല്‍ക്കര്‍ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ അത്യാഡംബര എസ്‌യുവി. ഏകദേശം 2.9 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പൂര്‍ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎല്‍എസ് 600. ജിഎല്‍എസില്‍ നിരവധി […]

Posted inപുസ്തകങ്ങൾ

പ്രാചീന മനുഷ്യന്‍

സ്റ്റോറി ഓഫ് മാന്‍കൈന്‍ഡ്, ദ സ്റ്റോറി ഓഫ് ദ ബൈബിള്‍ എന്നീ വിഖ്യാതകൃതികളുടെ കര്‍ത്താവായ ഹെന്റിക് വില്യം വാന്‍ ലൂണിന്റെ ശ്രദ്ധേയമായ കൃതിയുടെ പരിഭാഷ. പ്രാചീന മനുഷ്യന്റെ ജീവിതസാഹചര്യങ്ങളും ഉയര്‍ച്ചയുമടങ്ങിയ ചരിത്രം കുട്ടികള്‍ക്കായി ലളിതവും സമഗ്രവുമായി പ്രതിപാദിച്ചിരിക്കുന്നത് എല്ലാ വിഭാഗം വായനക്കാരെയും ആകര്‍ഷിക്കും. കവിയും അദ്ധ്യാപകനുമായ സി.പി. അബൂബക്കറുടെ മൊഴിമാറ്റം. ‘പ്രാചീന മനുഷ്യന്‍’. മാതൃഭൂമി ബുക്‌സ്. വില 160 രൂപ.  

Posted inആരോഗ്യം

ഈ ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്!

ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് സഹായിക്കുമെന്നത് ശരിയാണെങ്കിലും ഇത് എല്ലാ കാര്യത്തിലും അങ്ങനെയായിരിക്കണം എന്നില്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളും പച്ചക്കറികളുമുണ്ട്. തൊലി പൊളിക്കാത്ത സവാളകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്താല്‍ സവാള ചീഞ്ഞുപോകാനാണ് സാധ്യത. ഇനി നിങ്ങള്‍ തൊലി പൊളിച്ച് മുറിച്ച സവാളയുടെ ബാക്കിവന്ന കഷ്ണമാണെങ്കിലും ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ വച്ചതിന് ശേഷം എടുത്തുപയോഗിക്കരുത്. തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത്. പഴുക്കാത്ത തക്കാളിയാണ് ഫ്രിഡ്ജില്‍ വയ്ക്കുന്നതെങ്കില്‍ അത് […]