Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് പത്തിന്. വോട്ടെണ്ണല്‍ മെയ് 13 നാണ്. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്നു വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5.21 കോടി വോട്ടര്‍മാരാണു വിധിയെഴുതുക. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിനു തുടക്കം. അടുത്ത മുപ്പതു വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം. ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ തുടങ്ങി ജില്ലാ സംസ്ഥാന തലങ്ങളില്‍ വരെ വിവിധ പ്രതിഷേധ പരിപാടികള്‍ നടക്കും. നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ തിടുക്കത്തിൽ തെരഞ്ഞെടുപ്പില്ല. ഒഴിവുവന്ന സീറ്റിൽ ആറു മാസത്തിനകം ഒഴിവു നികത്തിയാൽ മതി വയനാടിന്റെ കാര്യത്തിൽ ഇനിയും സമയമുണ്ട്. അതിനാൽ തിടുക്കമില്ല. മുപ്പതു ദിവസത്തെ സമയം അപ്പീൽ നൽകാൻ രാഹുൽ ഗാന്ധിക്ക് നൽകിയ സാഹചര്യമുണ്ട്. അതുകൊണ്ട് ഉപതെരഞ്ഞെടുപ്പ് ഇപ്പോൾ പ്രഖ്യാപിക്കുന്നില്ല എന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിന്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിന്. വോട്ടെണ്ണൽ പതിമൂന്നിന്. 52,282 പോളിങ്ങ് ബൂത്തുകളുണ്ടെന്നും, പകുതി ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങ് സംവിധാനമാണെന്നും കമ്മീഷൻ . വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും കമ്മീഷൻ.80 വയസിന് മുകളിലുള്ളവർക്കും, ശാരീരിക പരിമിതി ഉള്ളവർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യം ഉണ്ടാകും. ഗോത്രവിഭാഗങ്ങളെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കാൻ പ്രത്യേക പദ്ധതി. നഗരങ്ങളിലെ വോട്ടർമാരുടെ വൈമുഖ്യം ആശങ്കയെന്നും കമ്മീഷൻ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം

ലോക്‌സഭയിൽ നടപടികളാരംഭിച്ച ഘട്ടത്തിൽ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം. കരിങ്കൊടി വീശിയും, രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് വലിച്ചു കീറിയെറിഞ്ഞും കോൺഗ്രസ്സ് എംപിമാർ പ്രതിഷേധം അറിയിച്ചു. സഭാ നടപടികളോട് സഹകരിക്കില്ലെന്ന് കോൺഗ്രസ് എം പിമാരും മറ്റു പ്രതിപക്ഷ പാർട്ടികളുടെ എം പിമാരും വ്യക്തമാക്കി. പക്ഷെ ചോദ്യോത്തര വേളയോട് സഹകരിക്കണമെന്നും പ്രതിപക്ഷത്തിന് പറയാനുള്ളത് കേൾക്കാമെന്ന് സ്പീക്കർ വ്യക്തമാക്കിയെങ്കിലും അത് കൂട്ടാക്കാതെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയായിരുന്നു. തുടർന്ന് സഭാ നടപടികൾ നിർത്തി വെച്ചു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം ശക്തം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തി തന്നെയാണ് താനെന്ന് അപ്പീലിൽ എ രാജ

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.ഹൈക്കോടതി വിധി ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണെന്നും, തൻ്റെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്. വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ സുപ്രീം കോടതിയിൽ. അഭിഭാഷകൻ ജി പ്രകാശാണ് രാജയ്ക്കായി ഹർജി ഫയൽ ചെയ്തത്.ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു.സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തി തന്നെയാണ് താൻ എന്ന് അപ്പീലിൽ […]

Posted inലേറ്റസ്റ്റ്

ഏപ്രില്‍ ഫൂളല്ല, വില വര്‍ധനതന്നെ

  അടുത്ത മാസം വില വര്‍ധനയുടെ മാസമാണ്. ഏപ്രില്‍ ഒന്നാം തീയതി വിഡ്ഢിദിനമാണെന്നാണ് ലോകമെങ്ങും അറിയപ്പെടുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രാബല്യത്തിലാകുന്ന ഈ മാസത്തോടെ കേരളത്തില്‍ ജീവിതച്ചെലവു വര്‍ധിക്കും. ഒരു ശരാശരി കുടുംബത്തിനു മാസം രണ്ടായിരം രൂപയുടെ അധികച്ചെലവ്. വില വര്‍ധന ചുമത്തപ്പെട്ട് ജനങ്ങള്‍ വിഡ്ഢികളാക്കപ്പെടുന്ന ദിവസംതന്നെ. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ഒന്നാം തീയതി മുതല്‍ നിലവില്‍ വരും. വൈദ്യുതി നിരക്കില്‍ അഞ്ചു ശതമാനം സെസ്. മദ്യത്തിന് 20 രൂപ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു.. ഇന്ന് മുഹമ്മദ്ഫൈസലിന്റെ ഹർജി സുപ്രിം കോടതി പരിഗണിക്കാനിരിക്കെ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റേതാണ് അടിയന്തിര തീരുമാനം. ഹൈക്കോടതി വിധി വന്ന് രണ്ട് മാസമായിട്ടും അയോഗ്യത പിൻവലിച്ചിരുന്നില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം. അടുത്ത മുപ്പത് വരെ രാജ്യവ്യാപകമായി നടത്തുന്ന സത്യഗ്രഹത്തിൽ ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ തുടങ്ങി ജില്ലാ സംസ്ഥാന തലങ്ങളില്‍ വരെ വിവിധ പ്രതിഷേധ പരിപാടികള്‍ നടക്കും.പ്രധാന നേതാക്കൾ പങ്കെടുക്കുന്ന തെരുവ് യോഗങ്ങൾ നടക്കും. സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് ഇന്നറിയാം

ഇന്ന് രാവിലെ 11.30 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ക്കുറിച്ചും ,വയനാട് ഉപതെര‍ഞ്ഞെടുപ്പിൽ കമ്മീഷന്റെ നിലപാട് എന്താണെന്നും വ്യക്തമാകും. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം. വയനാട്ടിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി കമ്മീഷനെ സമീപിച്ചേക്കും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം ചിൽഡ്രൻസ്പാർക്ക് സർക്കാർ ഏറെറടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അസിസ്റ്റൻറ് ഡവലപ്പ്മെൻറ് കമ്മീഷണർ റിപ്പോർട്ട് നൽകി

ജില്ലാ ശിശുക്ഷേമ സമിതിക്കെതിരെ നടപടി വേണമെന്നും ഇവരുടെ നിയന്ത്രണത്തിലുള്ള എറണാകുളം ചിൽഡ്രൻസ്പാർക്ക് സർക്കാർ ഏറെറടുക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അസിസ്റ്റൻറ് ഡവലപ്പ്മെൻറ് കമ്മീഷണർ കെ ജി ബാബു റിപ്പോർട്ട് നൽകി. കളക്റ്ററേയും അസിസ്റ്റന്റ് ഡവലപ്പ്മെൻറ് കമ്മിഷണറെയും ശിശുക്ഷേമ സമിതിയുമായി ബന്ധിപ്പിക്കുന്ന ഒരു രേഖയും കളക്റ്ററേറ്റിലോ ശിശുക്ഷേമ സമിതി ഓഫീസിലോ ലഭ്യമല്ല. പണമിടപാട് രസീതുകളിൽ ഗുരുതരമായ ക്രമക്കേടുകൾ തെളിവു സഹിതം റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. പുനരുദ്ധാരണത്തിനായി പാർക്ക് അടച്ചതിനു ശേഷം ചെലവഴിച്ചിട്ടുള്ള തുകയുടെ കണക്ക് ലഭ്യമല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. […]