ജില്ലാ ശിശുക്ഷേമ സമിതിക്കെതിരെ നടപടി വേണമെന്നും ഇവരുടെ നിയന്ത്രണത്തിലുള്ള എറണാകുളം ചിൽഡ്രൻസ്പാർക്ക് സർക്കാർ ഏറെറടുക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അസിസ്റ്റൻറ് ഡവലപ്പ്മെൻറ് കമ്മീഷണർ കെ ജി ബാബു റിപ്പോർട്ട് നൽകി. കളക്റ്ററേയും അസിസ്റ്റന്റ് ഡവലപ്പ്മെൻറ് കമ്മിഷണറെയും ശിശുക്ഷേമ സമിതിയുമായി ബന്ധിപ്പിക്കുന്ന ഒരു രേഖയും കളക്റ്ററേറ്റിലോ ശിശുക്ഷേമ സമിതി ഓഫീസിലോ ലഭ്യമല്ല. പണമിടപാട് രസീതുകളിൽ ഗുരുതരമായ ക്രമക്കേടുകൾ തെളിവു സഹിതം റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. പുനരുദ്ധാരണത്തിനായി പാർക്ക് അടച്ചതിനു ശേഷം ചെലവഴിച്ചിട്ടുള്ള തുകയുടെ കണക്ക് ലഭ്യമല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. കളക്റ്ററും അസിസ്റ്റ്ന്റ് ഡവലപ്മെന്റ് കമ്മിഷണറും തിരക്കുള്ള ഉദ്യോഗസ്ഥരായതിനാൽ സൂപ്രണ്ടിനെ നിയമിച്ചായിരുന്നു ചിൽഡ്രൻസ് പാർക്കിന്റെ പ്രവർത്തനം. സൂപ്രണ്ടിനു സമ്പൂർണ അധികാരം നൽകിയതു വഴി ഒട്ടേറെ അഴിമതി നടന്നതായാണ് കണ്ടെത്തൽ.
എറണാകുളം ചിൽഡ്രൻസ്പാർക്ക് സർക്കാർ ഏറെറടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അസിസ്റ്റൻറ് ഡവലപ്പ്മെൻറ് കമ്മീഷണർ റിപ്പോർട്ട് നൽകി
