ലോക്സഭയിൽ നടപടികളാരംഭിച്ച ഘട്ടത്തിൽ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം. കരിങ്കൊടി വീശിയും, രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് വലിച്ചു കീറിയെറിഞ്ഞും കോൺഗ്രസ്സ് എംപിമാർ പ്രതിഷേധം അറിയിച്ചു. സഭാ നടപടികളോട് സഹകരിക്കില്ലെന്ന് കോൺഗ്രസ് എം പിമാരും മറ്റു പ്രതിപക്ഷ പാർട്ടികളുടെ എം പിമാരും വ്യക്തമാക്കി. പക്ഷെ ചോദ്യോത്തര വേളയോട് സഹകരിക്കണമെന്നും പ്രതിപക്ഷത്തിന് പറയാനുള്ളത് കേൾക്കാമെന്ന് സ്പീക്കർ വ്യക്തമാക്കിയെങ്കിലും അത് കൂട്ടാക്കാതെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയായിരുന്നു. തുടർന്ന് സഭാ നടപടികൾ നിർത്തി വെച്ചു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം ശക്തം.
ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം
