കെടിയു വിസി നിയമനത്തിൽ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയു വൈസ് ചാന്‍സലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നല്‍കാമെന്ന് കാണിച്ച് രാജ്ഭവൻ കത്ത് നല്‍കി. ഹൈക്കോടതിയിൽ നിന്നും നിരന്തരം തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് ഗവർണറുടെ പിൻവാങ്ങൽ.കെടിയു വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നടന്നത് വൻ പോരാണ്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വിസിയുടെ താൽക്കാലിക […]
ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.
ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. സി എസ് സുജാത നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെ ക്രട്ടറിയാണ് സി. എസ് സുജാത. ‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം. കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ […]
ബാങ്കുകളെ പിന്നിലാക്കി എസ്.ബി.ഐ കാര്‍ഡ്സ്
രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകളുടെ വിതരണത്തില്‍ ബാങ്കുകളെ പിന്നിലാക്കി എസ്.ബി.ഐയുടെ ഉപസ്ഥാപനമായ എസ്.ബി.ഐ കാര്‍ഡ്സ്. ഫെബ്രുവരിയില്‍ ആകെ 9 ലക്ഷം പുതിയ ക്രെഡിറ്റ് കാര്‍ഡുടമകളുണ്ടായതില്‍ മൂന്നുലക്ഷം പേരും എസ്.ബി.ഐ കാര്‍ഡ്സ് ഉപയോക്താക്കളാണ്. രണ്ടുലക്ഷം പേരെ ചേര്‍ത്ത ആക്സിസ് ബാങ്കാണ് രണ്ടാമത്. ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ 80,000 പേരെ വീതവും എച്ച്.ഡി.എഫ്.സി ബാങ്ക് 60,000 പേരെയും പുതുതായി ചേര്‍ത്തു. ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ 19.8 ശതമാനമാണ് എസ്.ബി.ഐ കാര്‍ഡ്സിന്റെ വിഹിതം. ആക്സിസ് ബാങ്കിന്റേത് 11.7 ശതമാനം. […]
‘കൊറോണ പേപ്പേഴ്‌സ്’ തമിഴ് സിനിമ ‘എട്ട് തോട്ടകള്‍’ റീമേക്ക്
കിടിലന്‍ ത്രില്ലര്‍ ചിത്രവുമായി തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്റെ ‘കൊറോണ പേപ്പേഴ്‌സ്’. തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘എട്ട് തോട്ടകള്‍’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് കൊറോണ പേപ്പേഴ്‌സ്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ ചിത്രം പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രീ ഗണേഷിന്റേതാണ് കഥ. യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഷെയ്ന്‍ […]
‘കാതല്‍: ദ കോര്‍’ ചിത്രത്തിന്റെ റിലീസ് നീളും
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതല്‍: ദ കോര്‍’ ചിത്രത്തിന്റെ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മെയ് 13ന് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റിലീസ് മാറ്റിവച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൂവി ട്രാക്കേഴ്സായി ഫ്രൈഡേ മാറ്റ്നി എന്ന പേജ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സിക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. ലാലു അലക്സ്, മുത്തുമണി, […]
റോള്‍സ് റോയ്‌സ് കള്ളിനന്‍ സ്വന്തമാക്കി ഷാറുഖ് ഖാന്‍
‘പഠാന്‍’ കളക്ഷന്‍ ആയിരം കോടിയും കടന്ന് മുന്നേറുമ്പോള്‍ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു ബോളിവുഡിന്റെ കിങ് ഖാന്‍. ഏകദേശം 8.2 കോടി രൂപ വില വരുന്ന റോള്‍സ് റോയ്‌സ് കള്ളിനന്‍ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഷാറുഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം. കള്ളിനന്റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റ് നിറത്തിലുള്ള മോഡലാണ് ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഇത്. വാഹനലോകത്തെ വിവിഐപി പദവിയുള്ള […]
തീയ്ക്കു കുറുകേ പായിച്ച ചൂണ്ടുവിരല്‍
സെറീനാ…ജീവനോടെ അടക്കപ്പെട്ട എല്ലാ സ്ത്രീകളുടെയും ബാധയാണു നീ. ഞങ്ങളുടെ അഹങ്കാരത്തിന്റെ കപ്പലുകളെ നടുക്കടലില്‍ മുക്കിക്കളയുന്നവള്‍. നിന്റെ നിശ്വാസം തീവണ്ടികളെ പാളം തെറ്റിക്കുന്നു. മനുഷ്യര്‍ ഉറങ്ങുമ്പോള്‍ എങ്ങനെയെന്നറിയാതെ കത്തിപ്പോയ വീടാണ് നീ. മഞ്ഞു വീണുവീണ് മാഞ്ഞുപോയ ആ വീടും നീതന്നെ. എല്ലാ വീടുകളും നീതന്നെ. പേരറിയാത്ത നാടുകളിലെ മലമ്പാതകളില്‍ പാതിരാത്രിയില്‍ നിലച്ചുപോകുന്ന എല്ലാ തീവണ്ടികളും നീതന്നെ. നിന്റെ വാക്ക് ഓരോ ബോഗിയിലെയും മരിച്ചവരെ തൊട്ടുനോക്കുന്നു. സെറീനാ… തകര്‍ക്കപ്പെട്ടവളേ… നിന്റെ കവിത വേദനയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതിന്റെ ആഘാതത്തില്‍ എന്റെ […]
കട്ടന്‍ചായ അമിതമായാല്‍ തലവേദന മുതല്‍ ഹൃദ്രോഗങ്ങള്‍ വരെ
മിതമായ അളവില്‍ കട്ടന്‍ചായ ആരോഗ്യകരമാണ്. എന്നാല്‍ അമിതമായാല്‍ അത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. മിതമായ അളവില്‍, അതായത് ദിവസം ഏതാണ്ട് 4 കപ്പ് വരെ, കട്ടന്‍ചായ കുടിക്കുന്നത് സുരക്ഷിതമാണ്. എന്നാല്‍ ഇതില്‍ കഫീന്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അളവ് കൂടിയാല്‍ ദോഷകരമാണ്. കട്ടന്‍ചായ അമിതമായാല്‍ ചെറിയ തലവേദന മുതല്‍ ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും വരെ കാരണമായേക്കാം. കട്ടന്‍ചായയില്‍ ധാരാളം ടാനിനുകള്‍ ഉണ്ട്. ഇതാണ് ചായയ്ക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നല്‍കുന്നത്. കട്ടന്‍ചായ കൂടുതല്‍ കുടിച്ചാല്‍ ഇത് […]
ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി
ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി. ജഡ്ജ് കെ അനിൽകുമാറിനെ പാല മോട്ടോർ വാഹന പരാതി പരിഹാര ട്രൈബ്യൂണൽ ജഡ്ജ് ആയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ജഡ്ജിനെതിരെ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് വനിത അഭിഭാഷക പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ്.
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ സ്ഥലങ്ങളിലായി കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫ്ലാഷ് തെളിച്ച് പ്രതിഷേധിച്ചു. പലയിടത്തും നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി.രാത്രി 7 മണിയോടെയാണ് പന്തം കൊളുത്തി പ്രതിഷേധത്തിനായി കോൺഗ്രസ് പ്രവര്‍ത്തകര്‍ ചെങ്കോട്ടയിലേക്കെത്തിയത്.
