◾ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ സഭ രണ്ടു മണിവരെ പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭയിലും നടപടികള്‍ നിര്‍ത്തിവച്ചു. ◾പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിന്റെ നിരാശയാണ് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിക്കൊണ്ട് പ്രകടിപ്പിക്കുന്നതെന്നു മോദി പറഞ്ഞു. ◾ലോക്സഭയില്‍ ടിഎന്‍ പ്രതാപന്‍ […]
ഇ-വിപണി മൂല്യം 15,000 കോടി ഡോളറില്‍ എത്തും
ഇന്ത്യയുടെ ഇ-വിപണി മൂല്യം (ഇ-കൊമേഴ്സ്) 2026ഓടെ 15,000 കോടി ഡോളറില്‍ (ഏകദേശം 12.30 ലക്ഷം കോടി രൂപ) എത്തുമെന്ന് എഫ്.ഐ.എസ് 2023 ഗ്ലോബല്‍ പേമെന്റ്സ് റിപ്പോര്‍ട്ട്. നിലവില്‍ മൂല്യം 8300 കോടി ഡോളറാണ് (6.80 ലക്ഷം കോടി രൂപ). അതിവേഗ ഇന്റര്‍നെറ്റ്, സാധാരണക്കാര്‍ക്കും പ്രാപ്യമായ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍, വൈവിദ്ധ്യങ്ങളായ ഡിജിറ്റല്‍ പണമിടപാട് സൗകര്യങ്ങള്‍ എന്നിവയുടെ വ്യാപനമാണ് ഈ നേട്ടത്തിലേക്ക് നയിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യു.പി.ഐ വ്യാപകമായതോടെ ഇന്ത്യയില്‍ കടകളില്‍ കറന്‍സി ഇടപാട് 2019ലെ 71 ശതമാനത്തില്‍ […]
വാട്ട്സ്ആപ്പിലൂടെ ഇനി ചെറു വീഡിയോ സന്ദേശങ്ങളും
ശബ്ദ സന്ദേശം (വോയിസ് മെസേജ്) അയയ്ക്കുന്നത് പോലെ വാട്ട്സ്ആപ്പിലൂടെ ഇനി ചെറു വീഡിയോ സന്ദേശങ്ങളും അയയ്ക്കാം. 60 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമാകും വീഡിയോ സന്ദേശത്തിനുണ്ടാവുക. നിലവില്‍ ശബ്ദ സന്ദേശം അയയ്ക്കുന്നത് പോലെ, ക്യാമറ ബട്ടണ്‍ അമര്‍ത്തി വീഡിയോ റെക്കോഡ് ചെയ്ത് അയയ്ക്കാം. ആപ്പിളിന്റെ ഐ.ഒ.എസിലെ ബീറ്റാ പതിപ്പില്‍ ഇത് സംബന്ധിച്ച പരീക്ഷണം വാട്ട്സ്ആപ്പ് നടത്തുകയാണെന്നാണ് സൂചനകള്‍. നിലവില്‍ വാട്ട്സ്ആപ്പിലെ മറ്റ് സന്ദേശങ്ങള്‍ (വോയിസ്, ടെക്സ്റ്റ്) പോലെ വീഡിയോ സന്ദേശവും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതായത്, തികച്ചും സ്വകാര്യം! […]
ഇന്നസന്റ് അവസാനമായി പാടിയ നാടന്‍പാട്ട്
ഇന്നസന്റ് അവസാനമായി പാടിയ പാട്ട് ആരാധകരുടെ കണ്ണുകള്‍ നനയിക്കുകയാണ്. അതിഹൃദ്യമായ നാടന്‍പാട്ടാണ് നടന്റെ സ്വരത്തില്‍ അവസാനമായി പുറത്തുവന്നത്. ഇന്നസന്റിനൊപ്പം ശ്രീവത്സന്‍, ഭരത് സജിത്കുമാര്‍ എന്നിവരും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഗോകുല്‍ മംഗലത്ത് വരികള്‍ കുറിച്ച ഗാനമാണിത്. ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചതും ഗോകുല്‍ തന്നെ. പ്രശാന്ത് ശങ്കര്‍ ആണ് പാട്ടിന് ഈണമൊരുക്കിയത്. തികഞ്ഞ ഊര്‍ജത്തോടും പ്രസരിപ്പാര്‍ന്ന മുഖത്തോടും കൂടെ ഗാനമാലപിക്കുന്ന ഇന്നസന്റിനെയാണ് വീഡിയോയില്‍ കാണാനാകുക. 2021ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോള്‍ ആരാധകഹൃദയങ്ങളെ കരയിപ്പിക്കുകയാണ്. പാട്ട് പാടാന്‍ എന്നും ഇഷ്ടമായിരുന്നു […]
ഷങ്കറിന്റെ അടുത്ത ചിത്രം ‘ഗെയിം ചേഞ്ചര്‍’
തെന്നിന്ത്യയില്‍ തൊട്ടതില്‍ മിക്കതും പൊന്നാക്കിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിന്റെ അടുത്ത ചിത്രം തെലുങ്കിലാണ്. രാം ചരണ്‍ നായകനാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ഗെയിം ചേഞ്ചര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. രാം ചരണിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് യു വെങ്കടേശന്‍, ഫര്‍ഹാസ് സാംജി, […]
ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റല്‍ ഇന്ത്യയിലെത്തി
പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യു മോട്ടോറാഡിന്റെ പുത്തന്‍ സൂപ്പര്‍ബൈക്കായ ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റല്‍ ഇന്ത്യന്‍ വിപണിയിലെത്തി. 31.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബ്ലാക്ക് സ്റ്റോം മെറ്റാലിക്, ഗ്രാവിറ്റി ബ്ലൂ മെറ്റാലിക്, മാന്‍ഹട്ടന്‍ മെറ്റാലിക് ബ്ലാക്ക്, ഓപ്ഷന്‍ 719 മിനറല്‍ വൈറ്റ് മെറ്റാലിക്, ഓപ്ഷന്‍ 719 ഗ്യാലക്സി ഡസ്റ്റ് മെറ്റാലിക്/ടൈറ്റന്‍ സില്‍വര്‍ 2 മെറ്റാലിക് നിറഭേദങ്ങളില്‍ ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റല്‍ ലഭിക്കും. എയര്‍/ഓയില്‍-കൂളായ, രണ്ട് സിലിണ്ടര്‍ ഫ്ളാറ്റ് ട്വിന്‍-എന്‍ജിനാണ് ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റലിന്റെ ഹൃദയം. ശ്രേണിയില്‍ ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും […]
പന്തും പാട്ടും പറച്ചിലും
ഫുട്ബോള്‍ വെറും കളിയല്ല, കാവ്യാത്മകമായ ഒന്നാണ്. കവിതയ്ക്ക് പ്രേരകവുമാണ്. ഏവര്‍ക്കും ആസ്വദിക്കാനാവുന്ന, സൃഷ്ടിവൈഭവമുള്ള ഗംഭീര കണ്‍സര്‍ട്ട്…’ ഇത് കളിയല്ല, നല്ല ഒമ്പതാം നമ്പര്‍ കവിത. നല്ല കളി നല്ല കവിതയുമാണ്. കവിയും ഗാനരചയിതാവുമായ ഒരെഴുത്തുകാരന്റെ കളിയെഴുത്തുകളുടെയും ഓര്‍മ്മകളുടെയും പുസ്തകം. ‘പന്തും പാട്ടും പറച്ചിലും’. ബി.കെ ഹരിനാരായണ്‍. മാതൃഭൂമി ബുക്‌സ്. വില 192 രൂപ.
കൊറോണ വൈറസ് ജനിതക ഘടനയില്‍ മാറ്റങ്ങള്‍ വരുത്തും
കോവിഡ് ബാധിതരുടെ ജനിതക ഘടനയില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്താന്‍ കൊറോണ വൈറസിന് സാധിച്ചേക്കാമെന്ന് പുതിയ പഠനം. ഇതാകാം പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ക്കും ദീര്‍ഘകാല കോവിഡിലേക്കുമെല്ലാം നയിക്കുന്നതെന്നും അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ നടത്തിയ ഗവേഷണം പറയുന്നു. ക്രൊമാറ്റിന്‍ എന്ന ഘടനയിലാണ് കോശങ്ങളിലെ ജനിതക സാമഗ്രികള്‍ ശേഖരിച്ച് വയ്ക്കുന്നത്. കൊറോണ വൈറസ് വിഭാഗത്തില്‍പ്പെട്ട ചില വൈറസുകള്‍ ക്രൊമാറ്റിനെ ഹൈജാക്ക് ചെയ്യുകയോ അതില്‍ മാറ്റം വരുത്തുകയോ ചെയ്യുക വഴി കോശങ്ങള്‍ക്കുള്ളില്‍ വൈറസ് പെരുകാനുള്ള […]
രാഹുൽ ഗാന്ധി വീണ്ടും കർണാടകയിലെ കോലാറിലെത്തും
രാഹുൽ ഗാന്ധി വീണ്ടും കർണാടകയിലെ കോലാറിലെത്തും. ഏപ്രിൽ അഞ്ചിന് പ്രതിഷേധ പരിപാടി നടത്താനാണ് കർണാടക പി സി സിയുടെ തീരുമാനം. 2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറിൽ നടന്ന പ്രസംഗത്തെ തുടർന്നുള്ള കേസിലാണ് രാഹുലിന് എംപി സ്ഥാനം നഷ്ട്ട്ടമായിട്ടുള്ളത്. ഇതേ സ്ഥലത്തു തന്നെ വൻ പ്രചാരണപരിപാടി ഒരുക്കുമെന്നും അവിടെ രാഹുൽ വീണ്ടും പ്രസംഗിക്കുമെന്നുമാണ് റിപ്പോർട്ട് . രാഹുലിന്റെ അയോഗ്യത കർണാടക തെരഞ്ഞെടുപ്പിൽ വൻ പ്രചാരണ ആയുധമാക്കുമെന്നുമാണ് കോൺഗ്രസിന്റെ തീരുമാനം.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക.ജനാധിപത്യ മൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്നും നിയമവാഴ്ച്ചയും സ്വതന്ത്ര്യ ജുഡീഷ്യറിയും ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാനശിലയാണെന്നും യു എസ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. അതേസമയം ലോകത്തിന്റെ കണ്ണുകളെ മൂടാനാകില്ലെന്ന് ഈ വിഷയത്തിൽ കോൺഗ്രസ് പ്രതികരിച്ചു.
